ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് കുൽദീപ് യാദവ്. ഇടംകൈ ചൈനാമാൻ ബൗളറായ കുൽദീപ് യാദവ് 204ലെ 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീം അംഗമായിരുന്നു. ലോകകപ്പിൽ സ്കോട്ട്ലന്റിനെതിരെ ഹാട്രിക് നേടിയിരുന്നു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | കുൽദീപ് യാദവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കാൺപൂർ, ഉത്തർ പ്രദേശ്, ഇന്ത്യ | 14 ഡിസംബർ 1994|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈ ചൈനാമാൻ ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 288) | 26 മാർച്ച് 2017 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 12 ഓഗസറ്റ് 2017 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 217) | 23 ജൂൺ 2017 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 16 ഫെബ്രുവരി 2018 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 23 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 | 9 ജൂലൈ 2017 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 24 ഡിസംബർ 2017 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014-present | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (സ്ക്വാഡ് നം. 18) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014-present | ഉത്തർപ്രദേശ് ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 14 ഫെബ്രുവരി 2018 |
2014 ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും ഒരു കളിയിലും കളിക്കാൻ സാധിച്ചില്ല.[1] 2017 ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും അംഗമായിരുന്നു.[2] 2017 മാർച്ച് 25ന് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്സിൽ 4 വിക്കറ്റ് നേടിയിരുന്നു.[3] അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ചൈനാമാൻ ബൗളറാണ് കുൽദീപ് യാദവ്. 2017 ജൂണിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടി.[4] 2017 ജൂൺ 23ന് വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന ക്രിക്കറ്റ് മത്സരത്തിലെ അരങ്ങേറ്റം കുറിച്ചു.[5] എന്നാൽ ഇന്ത്യൻ ടീം ബാറ്റ് ചെയ്യുന്നതിനിടെ മഴ മൂലം മത്സരം റദ്ദാക്കിയതിനാൽ കളിക്കാനുള്ള അവസരം ലഭിച്ചില്ല. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരങ്ങളിൽ നിന്നും 3 വിക്കറ്റുകൾ നേടി.[6] 2017 ജൂലൈ 9 വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി 20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.[7]
2017 സെപ്റ്റംബർ 21ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ ഹാട്രിക് നേടി.[8] ചേതൻ ശർമ്മ, കപിൽ ദേവ് എന്നിവർക്കുശേഷം ഹാട്രിക് നേടുന്ന ഇന്ത്യൻ ബൗളറാണ് കുൽദീപ് യാദവ്.[9]
2012ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു. 2014ലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഇടം നേടുകയും 2014ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിൽ കളിക്കുകയും ചെയ്തു.
2018ലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ അംഗമാണ്.[10]
നം. | എതിരാളികൾ | വേദി | തീയതി | പ്രകടനം | ഫലം |
---|---|---|---|---|---|
1 | ശ്രീലങ്ക | ACA-VDCA സ്റ്റേഡിയം, വിശാഖപട്ടണം | 17 ഡിസംബർ 2017 | 10-0-42-3 ; DNB | ഇന്ത്യ 8 വിക്കറ്റുകൾക്ക് വിജയിച്ചു.[11] |
# | പരമ്പര | തീയതി | എതിരാളികൾ | പ്രകടനം | ഫലം |
---|---|---|---|---|---|
1 | Australia in India | 7 ഒക്ടോബർ 2017 | ഓസ്ട്രേലിയ | 4-0-16-2 ; DNB | ഇന്ത്യ 9 വിക്കറ്റുകൾക്ക് വിജയിച്ചു. (D/L).[12] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.