തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുറ്റിച്ചൽ .[2] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
Kuttichal Mannoorkkara | |
---|---|
ഗ്രാമം | |
Coordinates: 8.5677599°N 77.0906782°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Talukas | kattakada |
• ഭരണസമിതി | Kuttichal Panchayat |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695574[1] |
Telephone code | 0472 |
വാഹന റെജിസ്ട്രേഷൻ | KL-21,KL -74 |
Sex ratio | ♂/♀ |
Civic agency | Kuttichal Panchayat |
ചരിത്രം
ആദ്യകാലത്ത് ആദിവാസികളായ കാണിക്കാരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്.[അവലംബം ആവശ്യമാണ്]
സ്ഥലനാമോൽപത്തി
കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം എന്ന അർത്ഥത്തിൽ കുറ്റിച്ചൽ ഉണ്ടായതാണെന്നും വെട്ടിയെടുത്തതോ ഏതെങ്കിലും കാരണത്താൽ മുറിഞ്ഞുവീണതോ ആയ മരത്തിന്റെ കുറ്റികൾ ധാരാളമുള്ള സ്ഥലമായതിനാലാണ് കുറ്റിച്ചൽ എന്നപേര് ലഭിച്ചതെന്നും പറയപ്പെടുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
പഞ്ചായത്തിലെ ആദ്യ ഔപചാരിക പള്ളിക്കൂടമാണ് പരുത്തിപ്പള്ളി ഗവ.എൽ.പി.സ്കൂൾ. 1949 ൽ പരുത്തിപ്പള്ളിയിൽ സ്ഥാപിച്ച കർഷക സഹൃദയ ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ പഴക്കംചെന്ന ഗ്രന്ഥശാല. പ്രശസ്തമായ അപ്പൂസ് ഡിജിറ്റൽ സ്റ്റുഡിയോ കുറ്റിച്ചൽ ജംഗ്ഷനിിൽ സ്ഥിതിചെയ്യുന്നു.കുറ്റിച്ചൽ സർവീസ് സഹകരണ ബാങ്ക് സഹകരണമേഖലയിൽ ജനങ്ങൾക്ക് ഒരു സാമ്പത്തിക പ്രസ്ഥാനമാണ്. തച്ചൻകോഡ് സോഷ്യൽ വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി മറ്റൊരു സഹകരണസ്ഥാപനമാണ്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
മണ്ണൂർക്കര, കൊക്കുടി, പരുത്തിപ്പള്ളി, കോട്ടൂർ എന്നീ നാല് വാർഡുകൾ ചേർന്നാണ് 1968 ജൂലൈ 1-ന് കുറ്റിച്ചൽ പഞ്ചായത്ത് രൂപംകൊണ്ടത്. ആദ്യ പ്രസിഡന്റ് ആർ. ഗോപിനാഥൻ നായർ. 1968 നു മുമ്പ് പൂവച്ചൽ പഞ്ചായത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.
ഭൂമിശാസ്ത്രം
അതിരുകൾ
- കിഴക്ക് : പശ്ചിമഘട്ടം
- പടിഞ്ഞാറ് : പൂവച്ചൽ, കാട്ടാക്കട പഞ്ചായത്തുകൾ
- വടക്ക് : ആര്യനാട് പഞ്ചായത്ത്
- തെക്ക് : കള്ളിക്കാട് പഞ്ചായത്ത്
ഭൂപ്രകൃതി
കുന്നും മലയും കുഴിയും പാറയും നിറഞ്ഞ പ്രദേശമാണ് കുറ്റിച്ചൽ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 75 മീ ഉയരത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എക്കൽ മണ്ണ്, ചെമ്മണ്ണ്, ചരൽകലർന്ന മണ്ണ് എന്നിവ പ്രധാന മണ്ണിനങ്ങൾ.
ജലപ്രകൃതി
കുളങ്ങൾ, തോടുകൾ നീരുറവകൾ എന്നീ പ്രധാന ജലസ്രോതസ്സുകൾ കൊണ്ട് ജലസംപുഷ്ടമാണീ പ്രദേശം.
ആരാധനാലയങ്ങൾ
പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന കുറ്റിച്ചൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കുറ്റിച്ചലിന്റെ തിലകകുറിയാണ് . ഉത്തരംകോട്ടുള്ള അരുവിമൂപ്പത്തിയമ്മ ക്ഷേത്രവും കോട്ടൂരിലെ മുണ്ടണി ക്ഷേത്രവും കാണിക്കാരുടെ പ്രധാന ആരാധനാലയങ്ങളാണ്. 350 വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് പുനയ്ക്കോട് ശാസ്താക്ഷേത്രം. പരുത്തി പള്ളിയിൽ സ്ഥിതിചെയ്യുന്ന ശ്രീ മഹാദേവ ക്ഷേത്രം ഒരു പ്രധാന ആരാധനാലയമാണ്.ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കുറ്റിച്ചിലിന്റെ ദേശീയ ഘോഷയാത്രയായി അറിയപെടുന്നു. കുറ്റിച്ചലിലെ മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ് നിലമ ശ്രീ ചാമുണ്ഡേശ്വരി ഭദ്രകാളി ക്ഷേത്രം. ഏകദേശം 120 വർഷം പഴക്കമുള്ള ഒരു ഗ്രാമക്ഷേത്രം (തെക്കത് ) ആയിരുന്നു ഇത്. ക്ഷേത്രത്തിൻ്റെ ദേവിയുടെ പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന്ആരംഭിച്ച് പേങ്ങാട് അഗസ്ത്യർ സ്വാമി ക്ഷേത്രം കാര്യോട് മന്ത്രമൂർത്തി ക്ഷേത്രം പച്ചക്കാട് ചാമുണ്ഡി ക്ഷേത്രം പരുത്തി പള്ളി ശിവക്ഷേത്രം കുറ്റിച്ചൽ ശ്രീധർമശാസ്താ ക്ഷേത്രം വഴി നിലമയിൽ സമാപിക്കുന്നു ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ വഴി കടന്ന് പോകുന്ന കുറ്റിച്ചലിലെ അപൂർവ ഘോഷയാത്രയാണിത്
(1840ൽ ഇംഗ്ലണ്ടിൽ നിന്നുള്ള റവ.ജോൺ കോക്സ് എന്ന ക്രിസ്ത്യൻ മിഷണറി സ്ഥാപിച്ച CSI പരുത്തിപ്പള്ളി ചർച്ച് ഇന്നും തലയെടുപ്പോടെ കുറ്റിച്ചൽ ചന്തയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം പരുത്തിപ്പള്ളി സ്കൂൾ സ്ഥാപിച്ചത് ഈ ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപം മിഷണറിമാരായിരുന്നു.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
- കുറ്റിച്ചൽ
- പച്ചക്കാട്
- കുന്നുംപുറം
- വാഴപ്പള്ളി
- കോട്ടൂർ
- ചോനാംപാറ
- എലിമല
- അരുകിൽ
- തച്ചംകോട്
- മന്ദിക്കളം
- പരുത്തിപ്പള്ളി
- കാട്ടുകണ്ടം
- പേഴുംമൂട്
ടൂറിസം
യാത്രയ്ക്കും വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് കുറ്റിച്ചൽ.
അഗസ്ത്യകൂടം മല കുറ്റിച്ചൽ ഗ്രാമത്തിലാണ്. ഇത് കോട്ടൂർ ഫോറസ്റ്റ് ഡിവിഷൻ, കോട്ടൂർ കപ്പുകാട് ആന പുനരധിവാസ കേന്ദ്രം, കോട്ടൂർ ഫോറസ്റ്റ്, മലവിള ഫോറസ്റ്റ് തുടങ്ങിയവയാണ്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂടം മലനിരകൾക്കിടയിലുള്ള വനങ്ങളാൽ മൂടപ്പെട്ട കോട്ടൂർ പ്രദേശം അപൂർവ സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാണ്. ഈ പ്രദേശം ഉയരമുള്ള വനവൃക്ഷങ്ങളും നിരവധി നദികളും അരുവികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അഗസ്ത്യകൂടം ബയോളജിക്കൽ പാർക്കിന്റെ അവിഭാജ്യ ഘടകമാണിത്. ഫോറസ്റ്റ് ചെക്ക് പോയിന്റിൽ നിന്ന് 1.5 കിലോമീറ്റർ സഞ്ചരിക്കാൻ സന്ദർശകരെ അനുവദിച്ചിരിക്കുന്നു. ഇവിടെ പ്രശസ്തമായ വാച്ച് ടവർ കാണാം. പൊൻമുടി ഹിൽ റിസോർട്ടിനൊപ്പം തോട്ടുമ്പാര, കതിരുമുണ്ടി, അഗസ്ത്യകൂടം, പാണ്ഡിപാട്ടു കൊടുമുടികളുടെ മനോഹരമായ കാഴ്ച ഇവിടെ നിന്ന് കാണാനാകും. പ്രശസ്തമായ അപ്പൂസ് ഡിജിറ്റൽ സ്റ്റുഡിയോ കുറ്റിച്ചൽ ജംഗ്ഷനിിൽ സ്ഥിതിചെയ്യുന്നു.സീരിയൽ സിനിമാ നടൻ അഷ്‌റഫ് പേഴുംമൂട്, കുറ്റിച്ചൽ പഞ്ചായത്തിലെ പേഴുംമൂട് നിവാസിയാണ്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.