Remove ads
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്. കുറുമാത്തൂർ, പന്നിയൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിനു 50.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 17 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മയ്യിൽ പഞ്ചായത്തും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ്. 1954-ൽ രൂപീകരിക്കപ്പെട്ട കുറുമാത്തൂർ, മുയ്യം, പന്നിയൂർ എന്നീ മൂന്നു പഞ്ചായത്തുകൾ, 1960-ലെ കേരള പഞ്ചായത്ത് നിയമം നടപ്പായ ശേഷം ഏകീകരിച്ചുകൊണ്ട് ഇന്നത്തെ കുറുമാത്തൂർ പഞ്ചായത്ത് രൂപീകൃതമായി. 1961-ലെ വില്ലേജു പുന:സംഘടനയുടെ ഭാഗമായി കുറുമാത്തൂർ, മുയ്യം, റവന്യൂവില്ലേജുകൾ ഏകീകരിച്ച് കുറുമാത്തൂർ വില്ലേജിനു രൂപം നൽകി. പന്നിയൂർ വില്ലേജ് അതേപടി നിലനിന്നു. ഈ രണ്ടു വില്ലേജുകളും ചേർന്നതാണ് ഇന്നത്തെ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്.[1].
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് | |
12.038628°N 75.4180741°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തളിപ്പറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കെ.കൃഷ്ണൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 50.79ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 22391 |
ജനസാന്ദ്രത | 441/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പഞ്ചായത്തിലെ ഏറ്റവും പ്രധാന ജലസ്രോതസ്സ്, ഭൂരിഭാഗം വാർഡുകളിലൂടെയും ഒഴുകുന്ന കുറ്റിക്കോൽ പുഴയും അതിന്റെ കൈത്തോടുകളും തന്നെ. 1952-53-ൽ സ്ഥാപിതമായ പന്നിയൂർ കുരുമുളകു ഗവേഷണ കേന്ദ്രം, കുരുമുളകു ഗവേഷണത്തിനു മാത്രമായി ലോകത്തിലാദ്യത്തേതാണ്. ഈ കേന്ദ്രം ഉൽപാദിപ്പിച്ച അത്യുൽപാദന ശേഷിയുള്ള സങ്കരയിനം പന്നിയൂർ-1 കുരുമുളക് കൊടി പ്രസിദ്ധമാണ്. 1972-മുതൽ ഈ സ്ഥാപനം കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഇതിന്റെ നേട്ടങ്ങൾ പന്നിയൂർ ഗ്രാമത്തിന്റെ പേരുപോലും പ്രശസ്തമാക്കിയിട്ടുണ്ട്. 1905-ൽ സ്ഥാപിതമായ കരിമ്പം കാർഷിക ഗവേഷണ കേന്ദ്രം ഇന്നു ജില്ലാ കൃഷിതോട്ടമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.