കുരിശുമല

From Wikipedia, the free encyclopedia

Remove ads

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ സഹ്യപർവ്വത ശിഖരങ്ങളിൽ സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമാണ് തെക്കൻ കുരിശുമല. കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന അതിമനോഹരമായ ഒരു ഭൂപ്രദേശമാണിത്. നാനാജാതിമതസ്ഥരായ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓരോ വർഷവും കുരിശുമലയിൽ എത്തുന്നത്. ഓശാന ഞായറിൻറെ തലേ ഞായർ സമാപിക്കുന്ന വിധത്തിലാണ് എല്ലാ വർഷവും വാർഷിക തീർത്ഥാടനദിനങ്ങൾ സംഘടിപ്പിക്കുന്നത്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads