കുമാരനല്ലൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
9°37′0″N 76°31′0″E കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ഒരു പ്രദേശമാണ് കുമാരനല്ലൂർ. കുമാരനല്ലൂർ ദേവി ക്ഷേത്രവും അവിടുത്തെ തൃക്കാർത്തിക മഹോത്സവവും വളരെ പ്രശസ്തമാണ്. കുമാരനല്ലൂരിനു അഞ്ചു കിലോമീറ്റർ മാറിയാണ് കോട്ടയം നഗരഹൃദയം. ക്ഷേത്രം നിലവിൽ വരുന്നതിനു മുൻപ് ഈ പ്രദേശം തിങ്കൾ കാട് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് [അവലംബം ആവശ്യമാണ്]. പിന്നീട് ഇന്ദു കാനനം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ദേവി ക്ഷേത്രം നിലവിലിരിക്കുന്ന സ്ഥലത്ത് യഥാർത്ഥത്തിൽ ഒരു കുമാര (സുബ്രഹ്മണ്യ) ക്ഷേത്രം ആയിരുന്നു വരേണ്ടത്. അങ്ങനെ കുമാരൻ അല്ല ഊരിൽ എന്ന അർത്ഥത്തിൽ കുമാരനല്ലൂർ എന്നപേർ ലഭിച്ചു.[അവലംബം ആവശ്യമാണ്]
കേരളത്തിലെ നൂറ്റെട്ടു ദുർഗാലയങ്ങളിൽ (ദുർഗ പ്രതിഷ്ഠയുള്ള ക്ഷേത്രം) ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതീക്ഷേത്രം. ചരിത്രമനുസരിച്ചും പുരാണമനുസരിച്ചും 2400-ൽ പരം വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു പറയപ്പെടുന്നു. കേരളത്തിൽ വളരെ ചുരുക്കം കാൺപ്പെടുന്ന 'ശ്രീചക്ര' രീതിയിൽ പണികഴിപ്പിച്ച ശ്രീകോവിലും നാലമ്പലവും ക്ഷേത്ര ചുവരുകളിലെ ചുമർചിത്രങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. കുമാരനെല്ലൂർ തൃക്കാർത്തിക പ്രസിദ്ധമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.