മലയാള പരമ്പര From Wikipedia, the free encyclopedia
കുടുംബവിളക്ക് ഒരു ഇന്ത്യൻ മലയാളഭാഷ കുടുംബ പരമ്പരയാണ് .പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നു.[1] ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്.[2] തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മീരാ വാസുദേവാണ് ഇതിൽ പ്രധാന കഥാപാത്രത്തമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഈ പരമ്പര റേറ്റിങ്ങിൽ 1സ്റ്റ് പൊസിഷൻ ആയി.[3].
കുടുംബവിളക്ക് | |
---|---|
തരം | പരമ്പര |
അടിസ്ഥാനമാക്കിയത് | ശ്രീമോയീ |
രചന | സംഗീത മോഹൻ |
കഥ | ലീന ഗംഗോപാദ്ധ്യ |
സംവിധാനം | സുനിൽ കാര്യാട്ടുകര |
ക്രിയേറ്റീവ് ഡയറക്ടർ(മാർ) | റിജു നായർ |
അഭിനേതാക്കൾ | മീരാ വാസുദേവ് ശ്രീജിത്ത് വിജയ് |
തീം മ്യൂസിക് കമ്പോസർ | ശ്യം ധർമ്മൻ |
ഓപ്പണിംഗ് തീം | ഉദയത്തിൻ മുത്തേ നീ (പാടിയത് ശ്വേത മോഹൻ) |
ഈണം നൽകിയത് | ശ്യം ധർമ്മൻ എസ്സ്.രമേശ് നായർ (വരികൾ) |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | മലയാളം |
സീസണുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 1204 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | സഞ്ജീവ് |
നിർമ്മാണം | ചിത്ര ഷേണായി |
Camera setup | മൾട്ടി ക്യാമറ |
സമയദൈർഘ്യം | 22 മിനിറ്റ് |
പ്രൊഡക്ഷൻ കമ്പനി(കൾ) | ഗുഡ് കമ്പനി പ്രൊഡക്ഷൻസ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | ഏഷ്യാനെറ്റ് |
Picture format | 1080i എച്ച്.ഡി |
ആദ്യ പ്രദർശനം | ഇന്ത്യ |
ഒറിജിനൽ റിലീസ് | 27 ജനുവരി 2020 – 3 ഓഗസ്റ്റ് 2024 |
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | ശ്രീമോയി, അനുപമ, ബാകിയലക്ഷ്മി, ഇനിൻ്റി ഗൃഹലക്ഷ്മി, ആയി കുത്തെ കായ് കർത്തെ |
പരമ്പരയുടെ ആദ്യ സീസൺ 2020 ജനുവരി 27 നു ആരംഭിച്ച് 2023 ഡിസംബർ 1 ന് അവസാനിച്ചു. ആദ്യ സീസൺ 1003 എപ്പിസോഡുകൾ പൂർത്തീകരിച്ചു. പരമ്പരയുടെ രണ്ടാം സീസൺ 2023 ഡിസംബർ 4 മുതൽ 3 ഓഗസ്റ്റ് 2024 വരെ സംപ്രേക്ഷണം ചെയ്തു. രണ്ടാം സീസൺ 201 എപ്പിസോഡുകൾ പൂർത്തീകരിച്ചു.
സുമിത്ര (മീരാ വാസുദേവ്) ഒരു വീട്ടമ്മയാണ്.വലിയ വിദ്യാഭ്യാസമോ,പുറം ലോകവുമായി ഉള്ള ബന്ധമോ അവകാശപ്പെടാനില്ലാത്ത അവൾ വിശ്രമം ഇല്ലാതെ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്.എന്നിട്ടും, ആരും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല.
ഭാഷ | പേര് | സംപ്രേക്ഷണം തുടങ്ങിയ തിയതി | സംപ്രേക്ഷണം അവസാനിച്ച തിയതി | നെറ്റ്വർക്ക് |
---|---|---|---|---|
ബംഗാളി | ശ്രീമോയീ শ্রীময়ী |
19 ജൂൺ 2019 | 19 ഡിസംബർ 2021 | സ്റ്റാർ ജൽഷ |
കന്നഡ | ഇന്തി നിമ്മ ആശ ಇಂತಿ ನಿಮ್ಮ ಆಶಾ |
21 ഓഗസ്റ്റ് 2019 | 8 ജനുവരി 2022 | സ്റ്റാർ സുവർണ |
മറാത്തി | ആയി കുത്തേ കായ് കർത്തെ! आई कुठे काय करते! |
23 ഡിസംബർ 2019 | നിലവിൽ | സ്റ്റാർ പ്രവാഹ് |
മലയാളം | കുടുംബവിളക്ക് |
27 ജനുവരി 2020 | 3 ഓഗസ്റ്റ് 2024 | ഏഷ്യാനെറ്റ് |
തെലുങ്ക് | ഇനിന്തി ഗൃഹലക്ഷമി ఇంటింటి గృహలక్ష్మి |
3 ഫെബ്രുവരി 2020 | 20 ജനുവരി 2024 | സ്റ്റാർ മാ |
ഹിന്ദി | അനുപമ अनुपमा |
13 ജൂലൈ 2020 | നിലവിൽ | സ്റ്റാർ പ്ലസ് |
തമിഴ് | ബാകിയലക്ഷ്മി பாக்கியலட்சுமி |
27 ജൂലൈ 2020 | നിലവിൽ | സ്റ്റാർ വിജയ് |
ഒഡിയ | ശാന്തി ଶାନ୍ତି |
6 ജൂൺ 2022 | 14 ജനുവരി 2023 | സ്റ്റാർ കിരൺ |
Seamless Wikipedia browsing. On steroids.