കുങ്കുമ നിഴൽത്തുമ്പി
From Wikipedia, the free encyclopedia
Remove ads
തണൽപ്രദേശങ്ങളിൽ മഴക്കാലത്ത് മാത്രം കാണുന്ന കുങ്കുമ നിറമുള്ള നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കുങ്കുമ നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Indosticta deccanensis).[2][3][4] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
Remove ads
കുങ്കുമ(കാവി) നിറത്തിലുള്ള ഉരസ്സും ഉദരത്തിന്റെ അഗ്രഭാഗങ്ങളിലെ ഇളം നീല പൊട്ടും ഇവയെ എളുപ്പം തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ട വനമേഖലയിൽ അപൂർവ്വമായി കാണുന്നു. വനങ്ങളിൽ മഴക്കാലത്തുണ്ടാകുന്ന താത്കാലിക നീർച്ചാലുകളിലും അടിക്കാടുകളാൽ മൂടപ്പെട്ട സ്ഥലങ്ങളിലുമാണ് കാണപ്പെടുന്നത്. തലയുടെ മുൻവശത്തായി ഇളം നീല കലയുണ്ട്. തലയ്ക്ക് കറുപ്പു നിറവും കഴുത്തിന് ഇളം മഞ്ഞ നിറവുമാണ്. കണ്ണിനു കറുപ്പുനിറം. ചുവപ്പു കലർന്ന ഓറഞ്ച് നിറമുള്ള ഇവയുടെ ഉരസ്സിന്റെ അടിഭാഗം മങ്ങിയ മഞ്ഞ നിറമാണ്. കാലിന്റെ തുടക്കഭാഗങ്ങൾ മങ്ങിയ മഞ്ഞയും കീഴ്പോട്ട് പാദം വരെ നരച്ച ചുവപ്പു നിറവുമാണ്. ചുവപ്പു കലർന്ന തവിട്ടു നിറമുള്ള ഉദരത്തിന്റെ എട്ടാമത്തെയും ഒമ്പതാമത്തെയും ഖണ്ഡങ്ങൾക്ക് മുകളിലായി ഇളം നീല പൊട്ടുകളുണ്ട്. സുതാര്യമാണ് ഇവയുടെ ചിറകുകൾ. പെൺതുമ്പികൾ കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും ഉരസ്സിൽ കൂടി ഇളംനീലയും കറുപ്പും വരകളുണ്ട്. ചെറിയ കൂട്ടങ്ങളായും ഇവയെ കാണപ്പെടുന്നു. പെൺതുമ്പികൾ ജലാശയത്തിനകലെയായിരിക്കും കാണപ്പെടുക. മിക്കപ്പോഴും നീല നീർത്തോഴൻ തുമ്പിയും ഇവയുടെ കൂടെയുണ്ടായിരിക്കും. കാടുകളിലെ ഇരുണ്ട പ്രദേശങ്ങളിൽ ഇവ പറക്കുമ്പോൾ ഉദരത്തിലെ നീലപ്പൊട്ടുകൾ മാത്രമേ കാണുകയുള്ളൂ.[5][6][7][3]
Remove ads
ചിത്രശാല

ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads