മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1991-ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിലുക്കാംപെട്ടി. ജയറാം, സുചിത്ര കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാമിലി, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്നസെന്റ് തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കിലുക്കാംപെട്ടി | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ബൈജു അമ്പലക്കര |
കഥ | ഷാജി കൈലാസ് |
തിരക്കഥ | രാജൻ കിരിയത്ത് വിനു കിരിയത്ത് |
അഭിനേതാക്കൾ | ജയറാം സുചിത്ര കൃഷ്ണമൂർത്തി ബേബി ശ്യാമിലി |
സംഗീതം | എസ്. ബാലകൃഷ്ണൻ |
ഛായാഗ്രഹണം | രവി. കെ. ചന്ദ്രൻ |
ചിത്രസംയോജനം | ഭൂമിനാഥൻ |
സ്റ്റുഡിയോ | അമ്പലക്കര ഫിലിംസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2010-ൽ പ്യാർ ഇമ്പോസിബിൾ എന്നപേരിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി.
പ്രകാശ് മേനോൻ (ജയറാം) തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു ആർക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ കൊച്ചി ഓഫീസ് നഷ്ടത്തിലായപ്പോൾ അവിടുത്തെ കാര്യങ്ങൾ ഒന്ന് നേരെ ആക്കാൻ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ആർക്കിടെക്റ്റായ അനു പിള്ളയ്ക്ക് (സുചിത്ര കൃഷ്ണമൂർത്തി) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയിൽ നിന്ന് മാറാൻ താത്പര്യമില്ലാത്തതിനാൽ അനു ഈ തീരുമാനത്തെ എതിർക്കുന്നു. കൊച്ചിയിൽ എത്തിയ പ്രകാശ് മേനോൻ ഓഫീസിലെ കാര്യങ്ങൾ മനസ്സിലായപ്പോൾ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചു.
അനു പിള്ള മകളായ ചിക്കുമോളുടെ (ബേബി ശ്യാമിലി) കൂടെയാണ് താമസിക്കുന്നത്. അമ്മ ഓഫീസിൽ പോകുമ്പോൾ കുട്ടിയെ നോക്കാൻ അനു പലരേയും ഏർപ്പാടാക്കിയെങ്കിലും മഹാവികൃതിയായ ചിക്കുമോളുടെ ഉപദ്രവം കാരണം എല്ലാവരും ജോലി വിട്ട് പോകുന്നു. അങ്ങനെ ഗതികെട്ട് നിൽക്കുന്ന അവസരത്തിൽ അവസാനമായി ഒരാളെ അയക്കാം എന്ന് അനുവിന്റെ സുഹൃത്തായ സക്കറിയ (ഇന്നസെന്റ്) പറയുന്ന അതേ സമയത്ത് വീട്ടിൽ കയറി വരുന്ന പ്രകാശ് മേനോനെ കുട്ടിയെ നോക്കാൻ വന്ന ആളായി അനു തെറ്റിദ്ധരിക്കുന്നു. അനുവിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പ്രകാശ് മേനോൻ ഈ സന്ദർഭം മുതലെടുത്തുകൊണ്ട് അവിടെ ജോലിക്ക് നിൽക്കാൻ തയ്യാറായി.
തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളിൽ പ്രകാശ് മേനോൺ ചിക്കുമോളെ കയ്യിലെടുക്കുകയും വീട്ടിൽ വരുന്ന അതിഥികൾക്ക് അനു അറിയാതെ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വന്ന് സത്കരിക്കുകയും ഒക്കെ ചെയ്ത് അനുവിന്റെ പ്രീതിക്ക് പാത്രമാകുന്നു. പ്രകാശ് മേനോനാകട്ടെ, കൊച്ചി ഓഫീസ് കൈകാര്യം ചെയ്യാൻ അനു സർവദാ യോഗ്യയാണെന്ന് കണ്ട് വിവരം തന്റെ കൊച്ചി ഓഫീസിൽ അറിയിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങാൻ തയ്യാറായി. ഇക്കാര്യങ്ങൾ അറിഞ്ഞ അനുവിനാകട്ടെ, പ്രകാശ് മേനോനോട് സ്നേഹമാകുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസാനിയായി അവസാനിക്കുന്നു.
അഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | പ്രകാശ് മേനോൻ |
സുചിത്ര കൃഷ്ണമൂർത്തി | അനു പിള്ള |
ജഗതി ശ്രീകുമാർ | മുകുന്ദൻ |
ശ്യാമിലി | ചിക്കുമോൾ |
സായി കുമാർ | രാജു |
ഇന്നസെന്റ് | സക്കറിയ |
കെ.പി.എ.സി. ലളിത | സാറാമ്മ |
ജനാർദ്ദനൻ | എം.ഡി |
ബഹദൂർ | മുത്തച്ഛൻ |
ശ്യാമ | അനുവിന്റെ കൂട്ടുകാരി |
ബോബി കൊട്ടാരക്കര | ലാസർ |
തൃശ്ശൂർ എൽസി | പദ്മിനി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.