From Wikipedia, the free encyclopedia
പുരാതനമായ ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനുള്ള ഒരു രീതിയാണിത്. ഫോസിലുകൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തെ അളന്നു തിട്ടപ്പെടുത്തിയാണ് ഈ രീതിയിൽ കാലപ്പഴക്കം നിശ്ചയിക്കുന്നത്.
ജീവികൾ വായുവിൽ നിന്ന് കാർബൺ-14 ഐസോട്ടോപ്പിനെ വളരെ ചെറിയ അളവിൽ ആഗിരണം ചെയ്യുന്നുണ്ട്. പക്ഷേ മരണം സംഭവിക്കുമ്പോൾ ഈ പ്രക്രിയ നിലയ്ക്കുകയും ശരീരത്തിനകത്തെ കാർബൺ-14 ഐസോട്ടോപ്പ് ഒരു സ്ഥിരമായ നിരക്കിൽ റേഡിയോ ആക്റ്റീവ് നശീകരണത്തിനു വിധേയമാകാൻ തുടങ്ങുകയും ചെയ്യുന്നു. കാർബൺ-14 ന്റെ അർദ്ധായുസ്സ് 5570 വർഷങ്ങളാണെന്ന് ശാസ്ത്രകാരന്മാർ തിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വസ്തു ഇപ്പോൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കവും കൃത്യമായി നിർണ്ണയിക്കാം.
ഈ രീതിയിലുടെയാണ് ഈജിപ്തിലെ മമ്മികളുടേയും പുരാതനകാല ജീവികളുടേയുമൊക്കെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.