കാവാലം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ളോക്കു പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവാലം ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 17.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്.

ദ്വീപിന് സമാനമായ സ്ഥലമാണിത്. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കുന്നു. രണ്ട് വലിയ കായലുകളും എട്ടു പാടശേഖരങ്ങളും ഇവിടെയുണ്ട്. ഈ ഗ്രാമത്തിൽപ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങൾക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവർത്തിപ്പിച്ചത്. കാവാലം ചുണ്ടൻ എന്ന മത്സരവള്ളം ഈ നാടിന്റെ അഭിമാനമാണ്.

പുരാതനമായ പള്ളിയറക്കാവ് ദേവി ക്ഷേത്രമാണ് ഈ പ്രദേശത്തെ മുഖ്യ ക്ഷേത്രം ആയി കരുതപ്പെടുന്നത്.

ധാരാളം കാവുകളും അളങ്ങളും( കായലുകളും ) ഉള്ള സ്ഥലമായതിനാലാണ് കാവാലം എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു . പുരാതനമായ ഒരു കാർഷിക സംസ്കൃതിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു ഭൂമിക ആണിത് .

അതിരുകൾ

  • കിഴക്ക് - പുളിമൂട് ഉച്ചേത്തറ തോട്
  • പടിഞ്ഞാറ് - ആറ്റുമുഖം തരിശുകായൽ
  • വടക്ക് - കരിയൂർ മംഗലം പ്രദേശം
  • തെക്ക്‌ - വണ്ടകപ്പള്ളി തോട്

വാർഡുകൾ

  1. സെൻറ്ത്രേസ്യാസ്‌.എൽ .പി .എസ് വാർഡ്‌
  2. ലിസ്സിയോ വാർഡ്‌
  3. പാലോടം വാർഡ്‌
  4. പള്ളിയറക്കാവ് വാർഡ്‌
  5. പറയനടി വാർഡ്‌
  6. കരിയൂർമംഗലം വാർഡ്‌
  7. അംബേദ്കർ വാർഡ്‌
  8. കാവാലം വാർഡ്‌
  9. കൊച്ചുകാവാലം വാർഡ്‌
  10. വടക്കൻ വെളിയനാട്
  11. തട്ടാശ്ശേരി വാർഡ്‌
  12. സി .എം .എസ് .വാർഡ്‌
  13. മംഗലം വാർഡ്‌

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ
ബ്ലോക്ക് വെളിയനാട്
വിസ്തീര്ണ്ണം 17.43 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,427
പുരുഷന്മാർ 7227
സ്ത്രീകൾ 7200
ജനസാന്ദ്രത 828
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 98%

പ്രമുഖർ

അവലംബം

കാവാലം വിശ്വനാഥക്കുറുപ്പ് - കവി,നോവലിസ്റ്റ്, നാടകകൃത്ത്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.