From Wikipedia, the free encyclopedia
കേരളത്തിലെ ഒരു നാടക സമിതിയാണ് കൊല്ലം ആസ്ഥാനമായുള്ള കാളിദാസ കലാകേന്ദ്രം. ഡോക്ടർ എന്ന നാടകവുമായി 1960-ലാണ് നാടകസമിതി ആരംഭിച്ചത്[1]. വൈക്കം ചന്ദ്രശേഖരൻ നായരുടെ രചനയിൽ പി.കെ. വിക്രമൻനായരാണ് ഈ നാടകം സംവിധാനം ചെയ്തത്. 2010-ൽ സമിതിയുടെ സുവർണജൂബിലി വേളയിൽ ഇ.എ.രാജേന്ദ്രന്റെ സംവിധാനത്തിൽ രമണൻ എന്ന നാടകം അവതരിപ്പിച്ചു. ഓ. മാധവനോടൊപ്പം ജി. ദേവരാജനും സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തു[2]. കെ.പി.എ.സി.യിൽ നിന്നും വിട്ടാണ് മാധവൻ ഈ സമിതി രൂപീകരിച്ചത്[3].
രൂപീകരണം | 25 ജനുവരി 1963 |
---|---|
തരം | Theatre group |
ലക്ഷ്യം | നാടകം |
Location | |
അംഗത്വം | ഒ. മാധവൻ - Founder വിജയകുമാരി - Secretary മുകേഷ് - Promoter |
Artistic director(s) | ഇ.എ. രാജേന്ദ്രൻ |
സമിതിയുടെ അവതരണഗാനമായി ഒ.എൻ.വി. കുറുപ്പ് രചിച്ച് ജി. ദേവരാജൻ സംഗീതം നൽകിയ വരിക ഗന്ധർവ്വഗായകാ... എന്ന ഗാനമാണ് ഉപയോഗിക്കുന്നത്[A].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.