Remove ads
From Wikipedia, the free encyclopedia
ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാപ്പി സമൃദ്ധമായി വളരുന്നു. പാനീയമുണ്ടാക്കാനാണ് കാപ്പി കൂടുതലായും ഉപയോഗിക്കുന്നത്.കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് കാപ്പിച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കക്കാരുടെ പ്രിയ പാനീയം കാപ്പിയാണ്. 2016 ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്.അത് ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ മൂന്നിൽ ഒന്ന് വരും. യെമൻ വഴി ഇന്ത്യയിൽബാബാബുദാൻ എന്ന യെമൻ സഞ്ചാരിയാണ് 1670-ൽ കാപ്പിച്ചെടികൾ കൊണ്ടുവന്നതെന്ന് കരുതുന്നു. കർണാടകയിലെ ചിക്കമംഗളൂരിൽ ആണ് അന്ന് കാപ്പിച്ചെടികൾ നട്ടുവളർത്തിയത്. ഭൗമ സൂചികാ പദവിഅടുത്തകാലത്തു ഭൗമ സൂചികാ പദവി ലഭിച്ച കാപ്പിയാണ് വയനാടൻ റോബസ്റ്റ , കർണാടകയിലെ കൂർഗ് അറബിക്ക , ചിക്കമംഗളൂരിലെ അറബിക്ക, വിശാഖപട്ടണത്തെ അരക്കുവാലി അറബിക്ക മുതലായവ. പേരുകൾചൈനയിൽ കയ്‌ഫെ (Kaife), ജപ്പാനിൽ കേഹി (Kehi), ഫ്രാൻസിൽ കഫെ (Cafe), ജർമനിയിൽ കഫീ (Kaffee) എന്നും ഇതിനെ വിളിക്കുന്നു. ചിക്കറിസിക്കോറിയം ഇന്റിബസ് (Cichorium Intybus) എന്ന ശാസ്ത്രീയ നാമമുള്ള കമ്പോസിറ്റെ സസ്യവംശത്തിലെ ചിക്കറിയുടെ കിഴങ്ങ് പൊടിച്ചു കാപ്പിപ്പൊടിയിൽ ചേർത്തതാണ് ഫ്രഞ്ച് കോഫി. സിവെറ്റ് കോഫി അഥവാ കൂർഗ് ലുവാക്ക് കോഫിസിവെറ്റ് ഒരുതരം മരപ്പട്ടിയാണ്. ഇവ പഴുത്ത കാപ്പിക്കുരു ഭക്ഷിക്കും. അതിന്റെ വിസർജ്യത്തിൽ ദഹിക്കാതെ വരുന്ന കാപ്പിക്കുരു സംസ്കരിച്ചെടുത്തു ഉണ്ടാക്കുന്നതാണ് സിവെറ്റ് കോഫി. ഈ കാപ്പിയുടെ പ്രത്യേകത കാപ്പിക്കുരു ഇവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവരുമ്പോൾ സവിശേഷ വാസന കാപ്പിക്കുരുവിന് ഉണ്ടാകുമെന്നുള്ളതാണ്. കർണാടകയിലെ കൂർഗിൽ ഇവ ഉൽപ്പാദിപ്പിക്കുന്നുണ്ട്. കൂർഗ് ലുവാക് കോഫി എന്നാണ് ഇതിന്റെ പേര്. AD-2019 -ൽ ഒരു കിലോഗ്രാമിന് 25,000 രൂപ വരെയാണ് സിവെറ്റ് കോഫിയുടെ വില ! കാപ്പി ഉപഭോഗത്തിൽ അമേരിക്ക മുന്നിൽകാപ്പി ഉപഭോഗത്തിൽ അമേരിക്കക്കാരാണ് മുന്നിൽ. ഉൽപ്പാദനത്തിൽ 5 - ൽ 4 ഭാഗവും മധ്യ, തെക്കെ അമേരിക്കയിലാണ്. കാപ്പി ഉൽപ്പാദനത്തിൽ ബ്രസീൽ ആണ് മുന്നിൽ. ഇന്ത്യക്ക് ആറാം സ്ഥാനമാണ്. ഇന്ത്യയിൽ കർണാടകയിൽ ആണ് കൂടുതൽ കാപ്പിക്കൃഷി. രണ്ടാം സ്ഥാനത്തു കേരളവും തമിഴ്‌നാടും ആണ്. കേരളത്തിൽ വയനാടാണ് കാപ്പിക്കൃഷിക്ക് മുന്നിൽ. ലോകത്ത് ഒരു ദിവസം ജനങ്ങൾ 300 കോടി കപ്പ് കാപ്പി കുടിക്കുന്നു എന്നാണ് കണക്ക്. കഫീൻ പരിമിതമായ അളവിൽ കഴിച്ചാൽ മാത്രമേ ഉന്മേഷം ലഭിക്കുകയുള്ളൂ. കൂടിയാൽ പ്രശ്നമാണ്.
ചിത്രശാല
അവലംബം
മറ്റ് ലിങ്കുകൾ
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.