കൃഷിഭൂമികളിൽ വിളയ്ക്കൊപ്പം വളരുന്ന അനാവശ്യമായ ചെടികളെയാണ് കളകൾ എന്ന് വിളിയ്ക്കുന്നത്. ഈ ഗണത്തിൽ പെടുന്ന മിക്കവയും അധികമായാൽ വിളയ്ക്ക് വലിയ നാശം ചെയ്യുന്നവയാണ്. ഇവ മണ്ണിൽനിന്നും പോഷകവസ്തുക്കൾ അപഹരിച്ച് എടുക്കുന്നു. കളകൾ വളരെ വേഗം വളരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ അവയെ നിയന്ത്രിക്കുക വിഷമമാണ്. നെല്പാടങ്ങളിൽ നിറഞ്ഞിരിക്കുന്ന ആഫ്രിക്കൻ പായൽ ഇതുപോലെ ഉപദ്രവകാരിയായ കളയ്ക്ക് ഉദാഹരണമാണ്.

മറ്റു സസ്യങ്ങളെ ഒതുക്കിക്കൊണ്ട് പെട്ടെന്നു വളരുന്ന സസ്യങ്ങളെ കളയെന്ന് പൊതുവെ വിളിക്കുന്നു. പ്രത്യേകിച്ചു മറ്റു ദേശങ്ങളിൽ നിന്നും കുടിയേറ്റക്കാരായെത്തി ആധിപത്യം സ്ഥാപിച്ച കുളവാഴ, ആഫ്രിക്കൻ പായൽ, കമ്യൂണിസ്റ്റ് പച്ച, കോൺഗ്രസ്സ് പച്ച, ആനത്തൊട്ടാവാടി തുടങ്ങിയ ചെടികളെ പൊതുവായി കളയെന്നാണ് പറയാറുള്ളത്.

നെൽപ്പാടങ്ങളിലെ കളകൾ

കൂടുതൽ വിവരങ്ങൾ മലയാളം പേർ, ആംഗലേയം പേർ ...
മലയാളം പേർആംഗലേയം പേർശാസ്ത്രനാമംചിത്രം
തലേക്കെട്ടൻflat sedgeCyperus difformis
ചെങ്കോൽrice flat sedgeCyperus iria
മുങ്ങൻgrasslike fimbryFimbristylis miliacea
വരിനെല്ല്brownbeard riceOryza rufipogon
കവട്ടCockspurEchinochloa crus-galli
ചണ്ടിChara algaChara species
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.