ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
രാജസ്ഥാൻ ഗവർണർ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, ലോക്സഭാംഗം, ഉത്തർപ്രദേശ് ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ അറിയപ്പെട്ട ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാവായിരുന്നു കല്യാൺ സിംഗ് (1932-2021) [1][2][3]1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്ത സമയത്ത് അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ഹിന്ദു ദേശീയതയുടെയും അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള പ്രക്ഷോഭത്തിന്റെയും ഐക്കണായി അദ്ദേഹം കണക്കാക്കപ്പെട്ടു.
കല്യാൺ സിംഗ് | |
---|---|
രാജസ്ഥാൻ ഗവർണർ | |
ഓഫീസിൽ 2014-2019 | |
മുൻഗാമി | രാം നായിക് |
പിൻഗാമി | കൽരാജ് മിശ്ര |
ഉത്തർപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 1997-1999, 1991-1992 | |
മുൻഗാമി | മുലായംസിംഗ് യാദവ്, മായാവതി |
പിൻഗാമി | രാം പ്രകാശ് ഗുപ്ത |
മണ്ഡലം | അട്രോളി |
ലോക്സഭാംഗം | |
ഓഫീസിൽ 2004-2009, 2009-2014 | |
മണ്ഡലം | ബുലന്ദേശ്വർ, ഇറ്റാവ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 05/01/1932 അലിഗഢ്, ഉത്തർപ്രദേശ് |
മരണം | ഓഗസ്റ്റ് 21, 2021 89) ലക്നൗ, ഉത്തർപ്രദേശ് | (പ്രായം
രാഷ്ട്രീയ കക്ഷി | ബി.ജെ.പി (1999-വരെ, 2004-2009, 2013-2021),
രാഷ്ട്രീയ ക്രാന്തിദൾ (1999-2004) സമാജ്വാദി പാർട്ടി (2009-2010) ജൻക്രാന്തി പാർട്ടി (2009-2013) |
പങ്കാളി | രമാവതി |
കുട്ടികൾ | 1 son, 1 daughter |
As of 17'th February, 2022 ഉറവിടം: ലോക്സഭ |
തേജ്പാൽ സിംഗിൻ്റെയും സീതയുടേയും മകനായി 1932 ജനുവരി 5ന് ഉത്തർപ്രദേശിലെ മധോളിയിലെ അലിഗഢിൽ ജനിച്ചു. അലിഗഢ് സി.എസ്. കോളേജിൽ നിന്ന് ബിരുദം നേടി. കുറച്ചു കാലം അധ്യാപകനായും ജോലി ചെയ്തു.
വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി പ്രവർത്തിച്ച കല്യാൺ സിംഗ് പിന്നീട് ജനസംഘം രൂപീകരിച്ചതോടെ ദീനദയാൽ ഉപാധ്യയക്കൊപ്പം ജനസംഘിൻ്റെ സജീവ പ്രവർത്തകനായി മാറി.
1967-ൽ അലിഗഢിലെ അട്രോളിയിൽ നിന്ന് ആദ്യമായി ഉത്തർപ്രദേശ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ ബി.ജെ.പി രൂപീകരിച്ചപ്പോൾ കല്യാൺ സിംഗ് സംസ്ഥാന ബി.ജെ.പിയുടെ നേതൃസ്ഥാനത്തെത്തി.
1980-ൽ ഭാരതീയ ജനത പാർട്ടി രൂപീകരണത്തിനു ശേഷം പത്ത് വർഷത്തിനകം സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കാൻ കല്യാൺ സിംഗിന് കഴിഞ്ഞു.
ബി.ജെ.പി രൂപീകരണത്തിനു ശേഷം 1984-ൽ ആദ്യമായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ യു.പിയിൽ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും 1989-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് 25 ലോക്സഭാ അംഗങ്ങളെ ബിജെപി ടിക്കറ്റിൽ സഭയിലെത്തിച്ചത് കല്യാൺ സിംഗിൻ്റെ സംഘാടക മികവാണ്.
1991-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ 425-ൽ 221 സീറ്റ് നേടി ബിജെപി വൻ വിജയം നേടിയപ്പോൾ കല്യാൺ സിംഗ് ആദ്യമായി യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബാബറി മസ്ജിദ്[4] പൊളിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് 1992-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.[5]
പിന്നീട് 1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് 1999-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ച്ചു.
ബിജെപി ദേശീയ ഉപാധ്യക്ഷനായിരിക്കെ 1999-ൽ പാർട്ടി വിട്ട് രാഷ്ട്രീയ ക്രാന്തിദൾ എന്ന പാർട്ടി രൂപീകരിച്ചു. 2004-ൽ ബി.ജെ.പിയിൽ തിരിച്ചെത്തിയ കല്യാൺ സിംഗ് ബുലദ്ദേശ്വവറിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്സഭാംഗമായി.
2009-ൽ വീണ്ടും പാർട്ടി ബന്ധമൊഴിഞ്ഞ് സമാജ്വാദി പാർട്ടിയിൽ ചേർന്നെങ്കിലും 2010-ൽ സമാജ്വാദി പാർട്ടി വിട്ട് ജൻക്രാന്തി പാർട്ടി രൂപീകരിച്ചു.
2013-ൽ ജൻക്രാന്തി പാർട്ടി മാതൃപാർട്ടിയായ ബി.ജെ.പിയിൽ ലയിച്ചതോടെ കല്യാൺ സിംഗ് വീണ്ടും ബി.ജെ.പിയിൽ സജീവമായി.
2014-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയതോടെ കല്യാൺ സിംഗ് രാജസ്ഥാൻ ഗവർണറായി നിയമിതനായി.[6][7]
ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതിയുടെ കോടതി അലക്ഷ്യ നടപടികൾ സിംഗ് നേരിടേണ്ടിവന്നു. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും, ബാബറി മസ്ജിദ് പൊളിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അതിന് അടുത്തായി പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിനെ തടയുന്ന കാര്യത്തിൽ അദ്ദേഹം പരാജയപ്പെട്ടതിനാലാണ് കോടതി അലക്ഷ്യ നടപടികൾ ഉണ്ടായത്. തത്ഫലമായി സിംഗിനെ ഒരു ദിവസം ജയിലിലടയ്ക്കുകയും 20,000 രൂപ പിഴചുമത്തുകയും ചെയ്തു. മസ്ജിദ് പൊളിക്കലിനോട് സിംഗ് നടത്തിയ പ്രതികരണത്തെ അമൃത ബസു വിശേഷിപ്പിച്ചത് "ആഹ്ളാദ ഭരിതനും പശ്ചാത്താപമില്ലാത്തവനും" എന്നാണ്.[അവലംബം ആവശ്യമാണ്]
പ്രധാന പദവികളിൽ
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2021 ഓഗസ്റ്റ് 21ന് അന്തരിച്ചു.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.