കലവൂർ
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
കലവൂരിനു പടിഞ്ഞാറ് അറബിക്കടലിേനോട് ചേർന്നുള്ള ഗ്രാമമാണ് കാട്ടൂർ. കാട്ടൂര് നാടിന് തിലകക്കുറിയായ് ഹോളിഫാമിലി ഹൈ സ്കൂൾ നാടിന് വിജ്ഞാന കേന്ദ്രമായ് വിളങ്ങുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്
കാട്ടൂർ പോസ്റ്റ് ഓഫീസ് സർവ്വീസ് സഹകരണ ബാങ്ക് കൃഷി ഭവൻ സെന്റ് മൈക്കിൾസ് ഫൊറോന ചർച്ച് ഹനുമൽ ക്ഷേത്രം ത്രിമംഗലേശ്വരം ക്ഷേത്രം എന്നി സ്ഥാപനങ്ങളും ഈ തീരഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു 1965ലെ ഇന്ത്യ പാക് യുദ്ധത്തിൽ ധീരമായ് പോരാടി രാഷ്ട്രം വീർ ചക്ര നല്കി ആദരിച്ച പി എം ഗ്രിഗരി വീര ചക്രയും ഈ നാടിന്റെ വീരപുത്രനാണ്വ. ഇന്ത്യൻ വോളിബോളിന് ജിമ്മി ജോർജ് അടക്കം 3 അർജുന ആവാർഡ്ചു ജേതാക്കളെയും ഒരു ദ്രോണാചാര്യനെയും സമ്മാനിച്ച ശ്രീ കലവൂർ എൻ ഗോപിനാഥ് ഈ നാടിന്റെ മുതൽ കൂട്ടായിരുന്നു.ചെറിയ കലവൂർ ശ്രീ ധർമ്മശാസ്താതാ ക്ഷേത്രം പുരാതനമാണ്. ദേശീയപാത 66 നോട് ചേർന്ന് സ്ഥിതിചെയ്യുന്നു' ജാതി മത ഭേദമന്യേ ഭക്തജനം എത്തിച്ചേരുന്നു. 41 ദിവസം കളമെഴുത്തും പാട്ടും നടക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ്.
9°33′0″N 76°19′0″E ആലപ്പുഴ ജില്ലയിൽ ആലപ്പുഴ പട്ടണത്തിന് 9 കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കലവൂർ. പടിഞ്ഞാറ് മാരാരിക്കുളം സൗത്ത് പഞ്ചായത്തും കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്തിലുമായി ഈ സ്ഥലം കിടക്കുന്നു. ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ, പോസ്റ്റോഫീസ്, സബ് രജിസ്റ്റ്രാർ ആഫീസ്,കേന്ദ്ര കയർ ഗവേഷണ കേന്ദ്രം,ആൾ ഇന്ത്യാ റേഡിയോയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. കയർ മേഖലയുമായി ബന്ധപ്പെട്ട് ധാരാളം ചെറുകിട തടുക്ക് നിർമ്മാതാക്കളും വൻകിട കയർ ഉൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. എസ് എൻ ഡി പി യോഗം ശാഖാ നമ്പർ 505 വളവനാട്, കലവൂർ പ്രീതി കുളങ്ങര ക്ഷേത്രത്തിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത് കലവൂരിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് മാരൻകുളങ്ങര ക്ഷേത്രം, ക്ഷേത്രം കാട്ടൂർ തെക്കുംഭാഗം NSS കരയോഗം 1295,കാട്ടൂർ സെൻട്രൽ NSS കരയോഗം തുടങ്ങി ഏഴു കരയോഗങ്ങൾ ഉൾപ്പെട്ടതാണ്.