Remove ads
തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവും From Wikipedia, the free encyclopedia
എം. കരുണാനിധി (3 ജൂൺ 1924 - 7 ഓഗസ്റ്റ് 2018) തമിഴ്നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്നു[3]. 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്[4]. 1969-71, 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്[5]. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയിരുന്ന അദ്ദേഹം 2018 ആഗസ്റ്റ് 7-ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വച്ച് അന്തരിച്ചു. [6] മരിക്കുമ്പോൾ അദ്ദേഹത്തിനു 94 വയസ്സായിരുന്നു
മു. കരുണാനിധി | |
---|---|
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റ് | |
ഓഫീസിൽ 27 ജൂലൈ 1969 – 7 ആഗസ്റ്റ് 2018 | |
മുൻഗാമി | പദവി രൂപീകരിക്കപെട്ടു |
പിൻഗാമി | എം.കെ.സ്റ്റാലിൻ |
തമിഴ്നാടിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി | |
ഓഫീസിൽ 13 മേയ് 2006 – 15 മേയ് 2011 | |
Deputy | എം.കെ. സ്റ്റാലിൻ (2009-2011) |
മുൻഗാമി | ജെ. ജയലളിത |
പിൻഗാമി | ജെ. ജയലളിത |
മണ്ഡലം | ചെപോക് |
ഓഫീസിൽ 13 മേയ് 1996 – 13 മേയ് 2001 | |
മുൻഗാമി | ജെ. ജയലളിത |
പിൻഗാമി | ജെ. ജയലളിത |
മണ്ഡലം | ചെപോക് |
ഓഫീസിൽ 27 ജനുവരി 1989 – 30 ജനുവരി 1991 | |
മുൻഗാമി | രാഷ്ട്രപതിഭരണം |
പിൻഗാമി | ജെ. ജയലളിത |
മണ്ഡലം | ഹാർബർ |
ഓഫീസിൽ 15 മാർച്ച് 1971 – 31 ജനുവരി 1976 | |
മുൻഗാമി | രാഷ്ട്രപതിഭരണം |
പിൻഗാമി | രാഷ്ട്രപതിഭരണം |
മണ്ഡലം | സൈദാപ്പേട്ട |
ഓഫീസിൽ 10 ഫെബ്രുവരി 1969 – 4 ജനുവരി 1971 | |
മുൻഗാമി | വി.ആർ.നെടുംചെഴിയൻ |
പിൻഗാമി | രാഷ്ട്രപതിഭരണം |
മണ്ഡലം | സൈദാപ്പേട്ട |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thirukkuvalai, തമിഴ്നാട് | ജൂൺ 3, 1924
മരണം | 7 ഓഗസ്റ്റ് 2018 94)[1][2] ചെന്നൈ, തമിഴ്നാട്, ഇന്ത്യ | (പ്രായം
രാഷ്ട്രീയ കക്ഷി | ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളിs | പദ്മാവതി അമ്മാൾ, ദയാലു അമ്മാൾ, രാജാത്തി അമ്മാൾ |
കുട്ടികൾ | M.K. മുത്തു, M.K. അഴഗിരി, M.K സ്റ്റാലിൻ, M. K . തമിഴരശ്, M.K. ശെൽവി, M.K കനിമൊഴി + |
വസതിs | ചെന്നൈ, ഇന്ത്യ |
നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി 1924 ജൂൺ 3-നാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാമൂർത്തിയെന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്.
സ്കൂൾ കാലത്തേ നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ തിളങ്ങി. ജസ്റ്റിസ് പാർട്ടി പ്രവർത്തനങ്ങളിലും അതിന്റെ മുന്നണി പ്രവർത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങി.
വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറു മലർച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിച്ച വിദ്യാർത്ഥി കഴകമായി മാറി.
കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.[7] ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.കെ. കാമരാജിന് ശേഷം മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ നേതാവായി.
മാക്സിം ഗോർക്കിയുടെ ‘മദറി’ന്റെ തമിഴ് പരിഭാഷ ഉൾപ്പെടെ ഇരുനൂറോളം പുസ്തകങ്ങൾ രചിച്ചു. ഇരുപതാം വയസ്സിൽ ആദ്യ ചിത്രമായ ‘രാജകുമാരി’ക്കു തിരക്കഥയെഴുതി. തുടർന്ന് എഴുപതോളം തിരക്കഥകളും നൂറോളം പുസ്തകങ്ങളും രചിച്ചു. വിദ്യാഭ്യാസക്കാലത്ത് തന്നെ സാഹിത്യാഭിരുചി പ്രകടമാക്കി. കവിതകൾ, തിരക്കഥകൾ, നോവലികൾ, ജീവചരിത്രങ്ങൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിങ്ങനെ പരന്ന് കിടക്കുന്നതാണ് അദ്ദേഗത്തിന്റെ സാഹിത്യ സംഭാവനകൾ. 1971ൽ അണ്ണാമലൈ സർവകലാശാല ഓണററി ഡോക്ടേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചു. തേൻപാണ്ടി സിങ്കം എന്ന പുസ്തകത്തിന് തമിഴ് സർവകലാശാല രാജ രാജനൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. [8]
അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തിൽ 1949-ൽ മോഡേൺ തിയേറ്റേഴ്സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി. മോഡേൺ തിയറ്റേവ്സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു. എല്ലിസ്.ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതിമത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി.
ഭാര്യമാർ
|
ആൺ മക്കൾ
|
പെൺ മക്കൾ
|
കരുണാനിധിയുടെ മൂന്നാമത്തെ മകനായ എം.കെ. സ്റ്റാലിൻ, നിലവിൽ തമിഴ്നാട് മുഖ്യമന്ത്രിയാണ്. രണ്ടാമത്തെ മകൻ എം.കെ. അഴഗിരി 2009-ലെ ഡോ. മന്മോഹൻ സിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയും കനിമൊഴി രാജ്യസഭാംഗവുമായിരുന്നു.
2016 ഒക്ടോബറിൽ മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് കരുണാനിധി, തന്റെ രാഷ്ട്രീയ പരിപാടികളുടെ എണ്ണം കുറയ്ക്കുകയുണ്ടായി. 2018 ജൂൺ 3-ന് നടന്ന തന്റെ 94-ാം പിറന്നാൾ ചടങ്ങിലാണ് കരുണാനിധി അവസാനമായി പങ്കെടുത്തത്.
2018 ജൂലൈ 28-ന് കരുണാനിധിയുടെ ആരോഗ്യനില അതിഗുരുതരമാവുകയും ചികിത്സയ്ക്കായി ചെന്നൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കാവേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. [9] മൂത്രാശയത്തിലുണ്ടായ അണുബാധയായിരുന്നു കാരണം. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും ഓഗസ്റ്റ് 6-ന് വൈകുന്നേരത്തോടെ നില വീണ്ടും മോശമായി. നിരവധി ആളുകളാണ് കാവേരി ആശുപത്രി പരിസരത്ത് ഈ ദിവസങ്ങളിൽ തടിച്ചുകൂടിയത്. ആജന്മ നിരീശ്വരവാദിയായിരുന്നിട്ടും കരുണാനിധിയ്ക്കുവേണ്ടി പ്രാർത്ഥനകൾ നടക്കുകയുണ്ടായി. ഓഗസ്റ്റ് 7-ന് രാവിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലായതായി വാർത്തകൾ വന്നു. ഒടുവിൽ, അന്ന് വൈകുന്നേരം 6:10-ന് അദ്ദേഹത്തിന്റെ ഹൃദയം നിലച്ചു. 94 വയസ്സായിരുന്നു. [1][10]
തമിഴ്നാട് സർക്കാർ 2018 ഓഗസ്റ്റ് 8-ന് പൊതു അവധി പ്രഖ്യാപിക്കുകയും കരുണാനിധിയുടെ മരണത്തിനുശേഷം 7 ദിവസങ്ങൾക്ക് ദുഖാചരണം നടത്തണമെന്ന് അറിയിക്കുകയും ചെയ്തു. [11] കരുണാനിധിയുടെ മൃതദേഹം ചെന്നൈ ഗോപാലപുരത്തെ വസതിയിലും രാജാജി ഹാളിലും പൊതുദർശനത്തിന് വച്ചശേഷം മറീന ബീച്ചിൽ അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ, ജയലളിത എന്നിവരുടെ അന്ത്യവിശ്രമസ്ഥാനങ്ങൾക്കടുത്ത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ കമൽ ഹാസൻ, രജനീകാന്ത്, അജിത്ത് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര സർക്കാർ, 2018 ഓഗസ്റ്റ് 8-ന് ദേശീയ തലത്തിൽ ദുഖാചരണം നടത്തമെന്ന് അറിയിക്കുകയുണ്ടായി. ഇതേ ദിവസം ദേശീയ തലസ്ഥാനമായ ഡൽഹി, എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. [12]
കർണ്ണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ യഥാക്രമം ഒന്ന്, രണ്ട് ദിവസങ്ങൾക്ക് ദുഖാചരണം പ്രഖ്യാപിക്കുകയുണ്ടായി. [13]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.