കരിഞ്ചെമ്പൻ മുളവാലൻ
From Wikipedia, the free encyclopedia
കറുത്ത നിറമാർന്ന ശരീരത്തിൽ ചുവന്ന വരകളുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് കരിഞ്ചെമ്പൻ മുളവാലൻ (ശാസ്ത്രീയനാമം: Prodasineura verticalis).[2][1][3]
കരിഞ്ചെമ്പൻ മുളവാലൻ | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Prodasineura |
Species: | P. verticalis |
Binomial name | |
Prodasineura verticalis (Selys, 1860) | |
Synonyms | |
|


വനങ്ങളിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലും ഇവ സാധാരണമാണ്. തലയും മുഖവും ഉരസ്സും ഉദരവുമെല്ലാം തിളങ്ങുന്ന കറുപ്പ് നിറമാണ്. കറുപ്പ് കലർന്ന ചുവന്ന കണ്ണകളുടെ കീഴ്ഭാഗം മങ്ങിയതാണ്. ഉരസ്സിന്റെ വശങ്ങളിലായി കാണുന്ന രണ്ടു വരകളിൽ മുകളിലേത് ചുവപ്പും താഴത്തേത് മഞ്ഞയുമാണ്.ഉദരത്തിന്റെ മൂന്നു മുതൽ ഏഴുവരെയുള്ള ഖണ്ഡങ്ങൾക്കിടയിൽ ഇളം മഞ്ഞ വളയങ്ങളുണ്ട്. കണ്ണുകളുടെ മുൻഭാഗം തവിട്ടു കലർന്ന ചുവപ്പും കീഴ് ഭാഗം മങ്ങിയ ഇളം നീല നിറവും അതിലൂടെ ഒരു കറുത്ത വളയവുമുണ്ട്. തലയുടെ മുൻവശത്തുകൂടി ഇളം മഞ്ഞ വര കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നു. തലയും ഉരസ്സും ഉദരവും കറുപ്പു നിറമാണ്. ഉരസ്സിൽ ഇളം മഞ്ഞ വരയുണ്ട്. സാധാരണ ഇവ വിശ്രമിക്കുന്നത് ഇലകളിലും ഉണങ്ങിയ ചില്ലകളിലും ജലാശയത്തിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന ഇലകളിലുമാണ്. പെൺതുമ്പികൾ ജലാശയത്തിൽ നിന്നകലെയാണ് സാധാരണ കാണുക.[4][5][6][7]
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.