കമ്പ്യൂട്ടർ ശാസ്ത്രം

From Wikipedia, the free encyclopedia

കമ്പ്യൂട്ടർ ശാസ്ത്രം

കമ്പ്യൂട്ടർ സയൻസ് എന്നത് കമ്പ്യൂട്ടേഷൻ, ഓട്ടോമേഷൻ, ഇൻഫോർമേഷൻ എന്നിവയുടെ പഠനമോ പരിശീലനമോ ആണ്.[1]സൈദ്ധാന്തിക വിഷയങ്ങളെ(അൽഗരിതങ്ങൾ, കമ്പ്യൂട്ടേഷൻ സിദ്ധാന്തം, വിവര സിദ്ധാന്തം പോലുള്ളവ)പ്രായോഗിക വിഷയങ്ങളിലേക്ക് (ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും രൂപകൽപ്പനയും നടപ്പിലാക്കലും ഉൾപ്പെടെ) വിപുലപ്പെടുത്തുന്ന ശാസ്ത്രശാഖയാണിത്.[2][3] കമ്പ്യൂട്ടർ സയൻസ് പൊതുവെ ഒരു അക്കാദമിക് ഗവേഷണ മേഖലയായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഇത് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ നിന്ന് വ്യത്യസ്തമാണ്.

Expression for Church numerals in lambda calculus Plot of a quicksort algorithm
 Example of computer animation produced using motion capture Half-adder circuit

കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകളുടെ പഠനം (മുകളിൽ ഇടത്), അൽഗോരിതങ്ങളുടെ രൂപകൽപ്പനയും വിശകലനവും (മുകളിൽ വലത്), ബിൽഡിംഗ് ഇന്റലിജന്റ് സിസ്റ്റങ്ങൾ (താഴെ ഇടത്), ഇലക്ട്രിക്കൽ ഹാർഡ്‌വെയർ (താഴെ വലത്) എന്നിവ കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാന മേഖലകളിൽ ഉൾപ്പെടുന്നു.

അൽഗോരിതങ്ങളും ഡാറ്റാ ഘടനകളിലുമാണ് കമ്പ്യൂട്ടർ സയൻസ് കേന്ദ്രീകരിച്ചിരിക്കുന്നത്.[4][5]കമ്പ്യൂട്ടേഷൻ സിദ്ധാന്തം കമ്പ്യൂട്ടേഷന്റെ അബ്സ്ട്രാക്ട് മാതൃകകളെയും അവ ഉപയോഗിച്ച് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പൊതുവായ ക്ലാസുകളെയും കുറിച്ചാണ്. ക്രിപ്‌റ്റോഗ്രഫി, കമ്പ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിൽ സുരക്ഷിതമായ ആശയവിനിമയത്തിനും സുരക്ഷാ പാളിച്ചകൾ തടയുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് പഠിക്കുന്നത് ഉൾപ്പെടുന്നു.

അനുബന്ധ വിഷയങ്ങൾ

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.