കമ്പോസ്റ്റ്
From Wikipedia, the free encyclopedia
ജൈവ വിഘടനത്തിലൂടെ വളമായി മാറിയ ജൈവ പദാർത്ഥമാണ് കമ്പോസ്റ്റ്. ജൈവ പാഴ്‌വസ്തുക്കളെ പ്രകൃതിക്കിണങ്ങിയ പദാർത്ഥമാക്കി മാറ്റുന്ന പുനരുൽപ്പാദനമാണ് കമ്പോസ്റ്റ് നിർമ്മാണത്തിൽ നടക്കുന്നത്. സസ്യ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ധാരാളമായി അടങ്ങിയ പദാർത്ഥമാണ് കമ്പോസ്റ്റ്[1]. ജൈവ കൃഷിയിൽ കമ്പോസ്റ്റിന് പ്രധാന സ്ഥാനമുണ്ട്. വളമെന്നതിന് ഉപരിയായി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കമ്പോസ്റ്റിന് സാധിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിനും ഇത് ഉപകരിക്കുന്നു.
കമ്പോസ്റ്റ് നിർമ്മാണം
ലളിതമായ രീതിയിൽ കമ്പോസ്റ്റ് നിർമ്മിക്കുന്നതിന് ജൈവ പദാർത്ഥങ്ങളുടെ ഒരു കൂമ്പാരമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവ പൊടിഞ്ഞ് വളമാവുന്നു. മണ്ണിരയും ഫംഗസും ഈ പ്രവർത്തനത്തിൽ സഹായിക്കുന്നു. ബാക്ടീരിയയുടെ പ്രവർത്തനവും ഇവിടെ നടക്കുന്നു. ഈർപ്പവും വായുവിന്റെ സാന്നിദ്ധ്യവും ഈ വിഘടിക്കൽ പ്രക്രിയയ്ക്ക് ആവശ്യമാണ്.
അടിസ്ഥാന ഘടകങ്ങൾ
സൂക്ഷ്മജീവികളുടെ പ്രവർത്തനം
ഘട്ടങ്ങൾ
ഉപയോഗങ്ങൾ
ടോയ്‌ലറ്റ് കമ്പോസ്റ്റ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.