അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കണെറ്റികട്ട്. തലസ്ഥാനം ഹാർട്ഫർഡ് ,ബ്രിഡ്ജ് പോർട്ട് ആണ് ഏറ്റവും വലിയ നഗരം. [2]
പേരിനു പിന്നിൽ
മൊഹികൻ വംശജർ കണെറ്റികട്ട് നദിയെ വിളിച്ചിരുന്ന ക്വിന്നിടക്കറ്റ് പേരിൽ നിന്നാണു ഈ കണെറ്റികട്ട് എന്ന പേര് ഉണ്ടായത്.
ഭൂമിശാസ്ത്രം
വടക്കു മസാച്ചുസെറ്റ്സ്, കിഴക്ക് റോഡ് ഐലൻഡ് ,തെക്ക്കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രം,തെക്ക് ലോങ്ങ് അയലന്റ്(ന്യൂ യോർക്ക് ), പടിഞ്ഞാറു ന്യൂ യോർക്ക് എന്നിവയാണു അതിരുകൾ.
ഔദ്യോഗികം
- ഔദ്യോഗിക വൃക്ഷം: വെള്ള ഓക്
- ഔദ്യോഗിക പക്ഷി: അമേരിക്കൻ റോബിൻ
- ഔദ്യോഗിക മൃഗം: സ്പേം തിമിംഗിലം
ഗതാഗതം
ഹാർട്ഫർഡിനു സമീപത്തുള്ള ബ്രാഡ് ലീ അന്താരാഷ്ട്ര വിമാനത്താവളമാണു പ്രധാന വിമാനത്താവളം.
ആംട്രാക് : കണെറ്റികട്ട് സംസ്ഥാനത്തിലെ ന്യൂ ലണ്ടൻ, ന്യൂ ഹേവൻ, സ്റ്റാംഫഡ് , ഹാർട്ഫർഡ് , ബ്രിഡ്ജ് പോർട്ട് എന്നീ നഗരങ്ങളെ ന്യൂയോർക്ക്, ബോസ്റ്റൺ, വാഷിങ്ങ്റ്റൺ ഡീസീ എന്നീ നഗരങ്ങലിലെക്കുള്ള റെയിൽ സർവീസുകൾ നടത്തുന്നു.
അന്തർസംസ്ഥാന റോഡുകൾ : സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഐ-84, അറ്റ്ലാന്റിക് തീരത്ത് കൂടി കടന്നുപോകുന്ന ഐ-95 എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.
സമ്പദ് വ്യവസ്ഥ
അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷവരുമാനമുള്ള സംസ്ഥാനമാണിത്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.