കടമ്മനിട്ട വാസുദേവൻ പിള്ള

From Wikipedia, the free encyclopedia

കടമ്മനിട്ട വാസുദേവൻ പിള്ള

കേരളത്തിലെ ഒരു പ്രശസ്ത പടയണി ആചാര്യനാണ് കടമ്മനിട്ട വാസുദേവൻ പിള്ള (ജനനം 24 മേയ് 1947). കേരള ഫോക്‌ലോർ അക്കാദമിയുടെ മുൻ വൈസ് ചെയർമാനായ അദ്ദേഹം കേരളത്തിലെ പ്രമുഖ പടയണി അവതരണ വിഭാഗമായ കടമ്മനിട്ട ഗോത്രകലാകളരിയുടെ അധ്യക്ഷൻ കൂടിയാണ്.

Thumb
കടമ്മനിട്ട വാസുദേവൻ പിള്ള

ജീവിതരേഖ

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻമാളേക്കൽ രാമകൃഷ്ണപിള്ള, അമ്മ പാറുക്കുട്ടിയമ്മ. എം.എസ്സി. ഒന്നാം റാങ്കിൽ ജയിച്ച് എൻ.എസ്.എസ്. കോളേജ് അധ്യാപകനായി. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'പടേനി' എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടി. കേരള ഫോക്‌ലോർ അക്കാദമിയുടെ മുൻ വൈസ് ചെയർമാനായിരുന്നു. കടമ്മനിട്ട കവിതകളെ ഉപജീവിച്ച് കടിഞ്ഞൂപ്പൊട്ടൻ എന്ന നാടകമെഴുതി. 'യുദ്ധപർവം' എന്ന നാടകത്തിന് സംസ്ഥാന നാടക മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. [1]

പന്തളം എൻ.എസ്.എസ്. കോളേജിലെ ഗണിത അദ്ധ്യാപകനായിരുന്നു.[2][3]

കൃതികൾ

  • പടേനിയിലെ പാളക്കോലങ്ങൾ
  • പടേനി
  • പടയണിയുടെ ജീവതാളം
  • പടയണി- ജനകീയ അനുഷ്ഠാന നാടകം

പുരസ്കാരങ്ങൾ

  • സംഗീത നാടക അക്കാദമി അവാർഡ്(1995)[4]
  • കേരള സാഹിത്യ അക്കാദമി അവാർഡ്(1996)[5]
  • 2010ലെ പി.കെ. കാളൻ പുരസ്‌കാരം
  • പടയണി പരമാചാര്യ കടമിനിട്ട മുഞ്ഞനാട്ട് നാരായണൻ നായർ ആശാൻ സ്മാരക സമിതി പുരസ്കാരം - പടയണി ആചാര്യ ബഹുമതി. 2023 ഏപ്രിൽ 22
    1. ഏവൂർ അനുഷ്ടാന സമിതി - രാമൻ പിള്ള സ്മാരക കലാരത്ന ബഹുമതി. ഏപ്രിൽ 2023.
  • [6]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.