From Wikipedia, the free encyclopedia
ഇന്ത്യയിൽ പൊതുമേഖലയിലുള്ള പെട്രോളിയം കമ്പനികളിലൊന്നാണ് ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) (Oil and Natural Gas Corporation Limited). ഇന്ത്യയിലെ അസംകൃത എണ്ണ ഉല്പാദനത്തിന്റെ 77%-ഉം പ്രകൃതി വാതക ഉല്പാദനത്തിന്റെ 81%-ഉം ഒ.എൻ.ജി.സി.-യുടെ സംഭാവനയാണ്. ഫോർച്ചുൺ ഗ്ലോബൽ 500 പട്ടികയിൽ 335-ആം സ്ഥാനത്താണ് ഈ കമ്പനി. 1956 ഓഗസ്റ്റ് 14-ന് ഇതിനെ ഒരു കമ്മീഷനായി (സർക്കാർ ഏജൻസി) പ്രഖ്യാപിച്ചു. കമ്പനിയുടെ 74.14% ഇക്വിറ്റി സ്റ്റേക്ക്സ് ഇന്ത്യൻ സർക്കാരിന്റേതാണ്.
പി.എസ്.യു | |
വ്യവസായം | പെട്രോളിയം, വാതകം |
സ്ഥാപിതം | 1956 |
ആസ്ഥാനം | ഡെഹ്രാഡൂൺ, ഇന്ത്യ |
പ്രധാന വ്യക്തി | രാധെ എസ്. ശർമ, ചെയർമാൻ, എം.ഡി. |
വരുമാനം | US$ 24.032 billion (2008) |
മൊത്ത വരുമാനം | US$ 4.934 billion (2008) |
ജീവനക്കാരുടെ എണ്ണം | 34,000 |
വെബ്സൈറ്റ് | www.ongcindia.com |
പെട്രോളിയം കണ്ടെത്തലിലും ഉല്പാദനത്തിലും ഏർപ്പെട്ടിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 30%-ഓളം ഇത് ഉല്പാദിപ്പിക്കുന്നു. ഇന്ത്യയിലെ 11,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പൈപ്പ്ലൈനുകൾ കമ്പനി പ്രവർത്തിക്കുന്നു. 2007 മെയ് വരെ മാർക്കറ്റ് കാപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായിരുന്നു ഇത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.