പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഓമല്ലൂർ. പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ തെക്കുമാറിയാണ് ഓമല്ലൂരിന്റെ സ്ഥാനം.
ഓമല്ലൂർ | |
9.44°N 76.54°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പ്രസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
വിശാലമായ നെൽവയലുകൾ ഉള്ളതിനാൽ ഓമനനെല്ലൂര് എന്നു വിളിക്കപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് ഓമല്ലൂരായി മാറി എന്നാണ് പ്രബലമായ ഒരു സ്ഥലനാമഐതിഹ്യം. മനോഹരമായ പ്രദേശം എന്ന അർത്ഥത്തിൽ ഓമൽ ഊര് എന്നു വിളിക്കപ്പെട്ടതാണ് പിന്നീട് ഓമല്ലൂരായതെന്നു മറ്റൊരു അഭിപ്രായവുമുണ്ട്.[1]
മധ്യതിരുവിതാംകൂർ പ്രദേശം ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പന്തളം രാജാവിന്റെ സാമന്തന്മാരായിരുന്ന കോയിക്കൽ തമ്പുരാക്കന്മാരായിരുന്നു ഓമല്ലൂരിന്റെ ഭരണം നിയന്തിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. ക്രി.വ.1740-50 കാലയളവിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലം മുതൽ വടക്കോട്ട് കൊച്ചിരാജ്യത്തിന് തെക്കുവരെയുള്ള നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിച്ചതോടെ പന്തളം രാജ്യവും അതിന്റെ ഭാഗമായ ഓമല്ലൂരും തിരുവിതാംകൂറിന്റെ ഭാഗമായി മാറി.[1]
കാർഷികോത്സവമായ വയൽ വാണിഭം കൊണ്ട് പ്രസിദ്ധമാണ് ഓമല്ലൂർ[2]. മലയാളമാസം മീനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. വയലുകളാണ് കാർഷിക വിഭവങ്ങളും ഉരുക്കളെയുമൊക്കെ വിപണനം ചെയ്യുന്നതിനുള്ള വേദി. അതിനാൽ ഈ ഉത്സവം ഓമല്ലൂർ വയൽവാണിഭം എന്ന പേരിലറിയപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.