ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ഐ.കെ. ഗുജ്റാൾ എന്ന ഇന്ദർ കുമാർ ഗുജ്റാൾ From Wikipedia, the free encyclopedia
നയതന്ത്രഞ്ജൻ, രാഷ്ട്രീയ നേതാവ്, സ്വാതന്ത്ര്യ സമരസേനാനി എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയാണ് ഇന്ദർ കുമാർ ഗുജ്റാൾ എന്നറിയപ്പെടുന്ന ഐ.കെ.ഗുജറാൾ.(ജീവിതകാലം : 1919-2012) 1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ ഇദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയാവുന്നതിന് മുൻപ് ഇന്ദിരഗാന്ധി, വി.പി.സിംഗ്, ദേവഗൗഡ മന്ത്രിസഭകളിൽ പാർലമെൻററി കാര്യം, വാർത്താവിനിമയം, പൊതുമരാമത്ത്, ഭവനനിർമ്മാണം, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]
ഐ.കെ.ഗുജറാൾ | |
---|---|
ഇന്ത്യയുടെ പ്രധാനമന്ത്രി | |
ഓഫീസിൽ 21.04.1997 - 19.03.1998 | |
മുൻഗാമി | ദേവഗൗഡ |
പിൻഗാമി | എ.ബി.വാജ്പേയി |
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 21.04.1997 - 01.05.1997 | |
മുൻഗാമി | പി.ചിദംബരം |
പിൻഗാമി | പി.ചിദംബരം |
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 01.06.1996 - 19.03.1998(2) 05.09.1989 - 10.11.1990(1) | |
മുൻഗാമി | സിക്കന്ദർ ഭക്ത് |
പിൻഗാമി | എ.ബി.വാജ്പേയി |
ലോക്സഭാംഗം | |
ഓഫീസിൽ 1998-1999, 1989-1991 | |
മണ്ഡലം | ജലന്ധർ |
രാജ്യസഭാംഗം | |
ഓഫീസിൽ 1992-1998, 1970-1976, 1964-1970 | |
മണ്ഡലം | ബീഹാർ(1992-1998), പഞ്ചാബ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1919 ഡിസംബർ 4 ജ്ജലം, പഞ്ചാബ് പാക്കിസ്ഥാൻ പ്രാവിശ്യ, |
മരണം | നവംബർ 30, 2012 92) ഗുരുഗ്രാം, ഹരിയാന | (പ്രായം
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ഷീല |
കുട്ടികൾ | 2 |
As of സെപ്റ്റംബർ 24, 2022 ഉറവിടം: ഐലവ് ഇന്ത്യ |
ഇപ്പോഴത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രാവിശ്യയായ ജ്ജലം ജില്ലയിലെ ഒരു പഞ്ചാബി ഹിന്ദു ഖാത്രി കുടുംബത്തിൽ അവതാർ നാരായണിൻ്റെയും പുഷ്പ ഗുജറാളിൻ്റെയും മകനായി 1919 ഡിസംബർ 4ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡി.എ.വി കോളേജ്, ഹെയ്ലി കോളേജ് ഓഫ് കൊമേഴ്സ്, ഫോർമർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി പഠനം നടത്തുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായിരുന്നു. എ.ഐ.എസ്.എഫിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്ന് സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തു. 1942-ലെ ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിലിലടക്കപ്പെട്ടു.
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ രണ്ടായി പിളർന്നതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1975-ലെ അടിയന്തരവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ വാർത്ത വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് 1976 മുതൽ 1980 വരെ സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ അംബാസിഡറായി നിയമിതനായി.
1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിൽ നിന്ന് വിജയിച്ച് പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി നേരായ മാർഗങ്ങൾ ഉപയോഗിച്ചല്ല തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് അലഹാബാദ് കോടതി വിധിക്കുകയും 1975-ൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇന്ദിരയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ജാഥകളും ടി.വി, റേഡിയോ മാധ്യമങ്ങളിലൂടെ രാജ്യമൊട്ടാകെ അറിയിക്കണമെന്ന സഞ്ജയ് ഗാന്ധിയുടെ ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി ഗുജ്റാളിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
1988-ൽ കോൺഗ്രസ് വിട്ട് ജനതാദളിൽ ചേർന്നു. 1989-ലെ വി.പി.സിംഗ് മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രിയായി. 1991-ൽ പട്നയിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും ബൂത്ത് പിടിത്തവും അക്രമണങ്ങൾ മൂലവും തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടർന്ന് 1992-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ലെ ദേവഗൗഡ മന്ത്രിസഭയിലും വീണ്ടും വിദേശകാര്യ വകുപ്പ് മന്ത്രിയായി. വിദേശകാര്യത്തിൽ അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്ന ഗുജറാൾ സിദ്ധാന്തം ആവിഷ്കരിച്ചു.
അയൽ രാജ്യങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ഐക്യത്തിനുമായി ഗുജ്റാൾ അഞ്ച് തത്ത്വങ്ങൾ ആവിഷ്കരിച്ചു. മറ്റ് രാജ്യങ്ങൾ പോലും ചർച്ച ചെയ്ത ഈ വിദേശനയം ഗുജറാൾ സിദ്ധാന്തമെന്ന പേരിലാണ് അറിയപ്പെടുന്നത്.
വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ 1991-ലെ ഗൾഫ് യുദ്ധവേളയിൽ ഇന്ത്യൻ പ്രതിനിധിയായി. ഇറാഖ് പ്രസിഡൻ്റ് സദ്ദാം ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സദ്ദാമിനെ കെട്ടിപ്പിടിച്ചത് ഏറെ വിവാദം സൃഷ്ടിച്ചു. 2002-ലെ ജമ്മു & കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ വിദേശ നിരീക്ഷകരെ കൊണ്ടുവരണമെന്ന് പറഞ്ഞത് വിവാദമായി പരിണമിച്ചു.
1996-ലെ ഐക്യ മുന്നണി സഖ്യ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ രാജിവച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി കോൺഗ്രസ് പിന്തുണയോടെ ഐ.കെ.ഗുജറാൾ 1997 ഏപ്രിൽ 21ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
പ്രധാന പദവികളിൽ
രാഷ്ട്രം സ്വാതന്ത്യത്തിൻ്റെ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിച്ചപ്പോൾ ഐ.കെ.ഗുജറാളായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.
ജയിൻ കമ്മീഷൻ റിപ്പോർട്ടിൽ 1991-ലെ രാജീവ് ഗാന്ധി വധത്തിൽ തമിഴ് തീവ്രവാദി സംഘടനയായിരുന്ന എൽ.ടി.ടി.ഇയ്ക്ക് ഡി.എം.കെ പാർട്ടിയുടെ മൗന പിന്തുണയുണ്ടായിരുന്നു എന്ന പരാമർശം ഉണ്ടായതിനെ തുടർന്ന് മന്ത്രിസഭയിലെ ഡി.എം.കെ മന്ത്രിമാരെ ഒഴിവാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രിയായിരുന്ന ഗുജ്റാൾ വഴങ്ങിയില്ല. തുടർന്ന് 1997 നവംബർ 28ന് കോൺഗ്രസ് പിന്തുണ പിൻവലിച്ചു. പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഗുജറാൾ പ്രധാനമന്ത്രി പദം രാജിവച്ചു. 1998 മാർച്ച് 19 വരെ കാവൽ പ്രധാനമന്ത്രിയായി തുടർന്നു.
പഞ്ചാബുകാരനായ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും സോവിയറ്റ് യൂണിയനിൽ അംബാസിഡർ ആയ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഏക വ്യക്തിയും ഗുജറാൾ തന്നെയാണ്. മാറ്റേഴ്സ് ഓഫ് ഡിസ്ക്രീഷൻ എന്നാണ് ഐ.കെ.ഗുജറാളിൻ്റെ ആത്മകഥയുടെ പേര്.
എഴുതിയ പുസ്തകങ്ങൾ
പ്രശസ്ത ഉറുദു കവിയത്രിയായിരുന്ന ഷീലയാണ് ഭാര്യ. നരേഷ്, വിശാൽ എന്നിവർ മക്കളാണ്.[5]
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേതാന്ത ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2012 നവംബർ 30ന് 92-മത്തെ വയസിൽ ഐ.കെ.ഗുജറാൾ അന്തരിച്ചു. സ്മൃതിസ്ഥലിലാണ് ഗുജറാൾ അന്ത്യവിശ്രമം കൊള്ളുന്നത്.[6][7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.