Remove ads
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമപഞ്ചായത്താണ് ഏഴിക്കര. ചെറുതുരുത്തുകളും , തോടുകളും , പൊക്കാളി നെൽവയലുകളും ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചു വരാനായി സാധ്യതയുള്ള സ്ഥലം കൂടിയാണ് ഏഴിക്കര.
ഏഴിക്കര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | പെരുമ്പടന്ന, വാടക്കുപുറം, പറയാട്ടുപറമ്പ്, കുണ്ടേക്കാവ്, ആയപ്പിള്ളി, കാളികുളങ്ങര, നന്ത്യാട്ടുകുന്നം, പുളിങ്ങനാട്, കടക്കര, പള്ളിയാക്കൽ, ചാത്തനാട്, ചീതുക്കളം-ചാക്കാത്തറ, ഏഴിക്കര, കെടാമംഗലം |
ജനസംഖ്യ | |
ജനസംഖ്യ | 17,201 (2001) |
പുരുഷന്മാർ | • 8,447 (2001) |
സ്ത്രീകൾ | • 8,754 (2001) |
സാക്ഷരത നിരക്ക് | 92.34 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221102 |
LSG | • G070103 |
SEC | • G07003 |
ആഴിയുള്ള കര , ആഴിയുമായി ബന്ധപ്പെട്ട കര എന്ന പേരിൽ നിന്നാണ് ഏഴിക്കര എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.[1]
ചരിത്രം
പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തിയായതിനാൽ ചുങ്കം പിരിക്കുന്നതിനായി ചാത്തനാട്, പുളിങ്ങനാട്, കടക്കര, കെടാമംഗലം, എട്ടിയോടം എന്നിവിടങ്ങളിൽ ചൌക്കകൾ സ്ഥാപിച്ചിരുന്നതിന്റെ അവശിഷ്ടം കാണാം. തെക്ക് പുളിങ്ങനാട് മുതൽ വടക്ക് കിഴക്കെ മൂലയായ എട്ടിയോടം വരെ സഞ്ചരിക്കാൻ യോഗ്യമായ പറവൂർ ബണ്ട് എന്ന ഒരു തീരദേശനടപ്പാത അന്നുണ്ടായിരുന്നു. തിരു-കൊച്ചി സംയോജനത്തിനുശേഷം ചൌക്കകൾ ഇല്ലാതായതോടെ ഈ റോഡ് ഉപയോഗശൂന്യമായി. ജലഗതാഗതത്തെ ആശ്രയിച്ചായിരുന്നു പണ്ടുകാലത്തെ യാത്ര. എന്നാൽ ചാത്തനാട്-പറവൂർ റോഡ് നിലവിൽ വന്നതോടെ ജലഗതാഗതത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്. പഞ്ചായത്തിന്റെ പേര് ആഴിയുമായി ബന്ധപ്പെട്ട കര എന്നർത്ഥത്തിൽ ആഴിക്കര പരിണമിച്ച് ഏഴിക്കരയായതാണെന്നു പറയപ്പെടുന്നു. കടലിൽനിന്നു രൂപം കൊണ്ട കര എന്ന നിഗമനത്തിനു പ്രസക്തിയുള്ള കടൽ+കര യിൽ നിന്നും ആയിരിക്കാം എന്നും പറയപ്പെടുന്നു. കുടിപള്ളിക്കൂടങ്ങളാണ് പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ കേന്ദ്രങ്ങൾ. തറമേൽ ഗോവിന്ദ പണിക്കർ ചിറ്റേപ്പറമ്പിൽ സംഭാവനയായി നൽകിയ 29 സെന്റ് സ്ഥലത്താണ് ആദ്യമായി ഒരു സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്. ഏതാണ്ട് നൂറു വർഷം മുമ്പ് ഇതേകാലത്തു തന്നെ കൊടാമംഗലത്തും നന്ത്യാട്ടുകുന്നത്തും സ്ക്കൂളുകൾ ആരംഭിച്ചു. ഈ പഞ്ചായത്തിലെ ഒരേയൊരു ഹൈസ്ക്കൂളാണ് ഏഴിക്കര ഗവ. ഹൈസ്ക്കൂൾ. ജന്മി-നാടുവാഴി സാമൂഹ്യ വ്യവസ്ഥയാണ് ഈ പഞ്ചായത്തിൽ നിലനിന്നിരുന്നത്. ഏതാനും നായർ തറവാട്ടുകാരുടെയും ദേവസ്വങ്ങളുടെയും പുറംപ്രദേശത്തുള്ള ജന്മിമാരുടെയും വകയായിരുന്നു ഭൂമി. ഭൂവുടമകൾ കൃഷിഭൂമിയിൽ നേരിട്ടു പണി എടുത്തിരുന്നില്ല. തൊഴിലെടുത്തിരുന്നത് കർഷക തൊഴിലാളികളായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനമാണുണ്ടായിരുന്നത്. ആചാരാനുഷ്ഠാനങ്ങളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. തെക്കും വടക്കുമുള്ള ശാസ്താ ക്ഷേത്രങ്ങൾ, ചിറ്റേപ്പറമ്പ് കുടിയാകുളങ്ങര ഭഗവതി ക്ഷേത്രങ്ങൾ എന്നിവ സവർണ്ണ ഹിന്ദുക്കളുടെ ആരാധനാലയങ്ങളായിരുന്നങ്കിൽ അവർണ്ണ ഹിന്ദു ജനങ്ങളുടെ ആരാധനാലയങ്ങൾ കാളി, കുളങ്ങര, നീണ്ടൂത്തറ, പുളിയാംപിള്ളി, തിയ്യപറമ്പ് തുടങ്ങിയവയായിരുന്നു. ക്ഷേത്രപ്രവേശനത്തോടെ ഇതിനെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. ക്രൈസ്തവ ദേവാലയമായി 200 കൊല്ലങ്ങൾക്കുമുമ്പ് വിൻസെന്റ് റഫർ എന്ന വിശുദ്ധന്റെ നാമധേയത്തിൽ കേരളത്തിൽ ആദ്യമായുണ്ടായത് ചാത്തനാട് പള്ളിയാണ്. 200-ഓളം കൊല്ലത്തെ പഴക്കമുള്ള മുസ്ളീം ദേവാലയമായ കെടാമംഗലം ജുമാ മസ്ജിദ് തുടങ്ങിയവയും പ്രധാന ആരാധനാലയങ്ങളാണ്. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സമരങ്ങളിൽ വജ്രക്കുറുപ്പ് എന്ന പേരിൽ അറിയപ്പെടുന്ന നെല്പാടത്ത് ചന്ദ്രശേഖരക്കുറുപ്പ് ഉൾപ്പെടെ നിരവധി പേർ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിരുന്നു. അദ്ധ്യാപകനെന്ന നിലയിലും തുടർന്ന് എ.ഇ.ഒ എന്ന നിലയിലുമൊക്കെ പ്രവർത്തിച്ച് അദ്ധ്യാപക പുരസ്കാരത്തിനർഹനായ ഇടയാട്ടിൽ ഇ.കെ.പരമേശ്വരൻ പിള്ള പഞ്ചായത്തിലെ ആദരണീയനായ വ്യക്തിയാണ്.
പാടശേഖരങ്ങളും പുഴകളും ഇടവിട്ട് കാണുന്നതും അവയെ തമ്മിൽ ഇടത്തോടുകൾ ബന്ധിപ്പിക്കുന്നതുമായ ജലാശയ പശ്ചാത്തലമാണ് ഏഴിക്കരയുടേത്. വടക്ക് പെരുമ്പടന്ന മുതൽ തെക്ക് ചാത്തനാട് വരെ കോട്ടപ്പുറം കൊല്ലം ദേശീയ ജലപാത യോടുചേർന്നു കിടക്കുന്ന ഭൂഭാഗമാണ് ഏഴിക്കര ഗ്രാമപഞ്ചായത്ത്.
കൃഷിയും ഉൾനാടൻ മത്സ്യബന്ധനവുമാണ് പരമ്പരാഗത ജീവിതോപാധികൾ. നീണ്ടുകിടക്കുന്ന പൊക്കാളി പാടശേഖരങ്ങൾ ഇത് വെളിവാക്കുന്നു. ഉപ്പു ജലമുള്ള ഇടങ്ങളിൽ വളരുന്ന പൊക്കാളി നെല്ല് ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. എന്നാൽ വളരെ കാലങ്ങളായി പൊക്കാളി കൃഷി കുറയുകയും ആ പാടങ്ങൾ ചെമ്മീൻ കെട്ട് എന്നറിയപ്പെടുന്ന ചെമ്മീൻ വളർത്തൽ കേന്ദ്രങ്ങളായി മാറുകയും ചെയ്തു . മത്സ്യബന്ധനവും ഒരു പ്രധാന ജീവിതോപാധി തന്നെയാണ്. മൂന്നു വശവും ചുറ്റപ്പെട്ട കായലും , ചെറു തോടുകളും മത്സ്യ സമ്പത്തുകൊണ്ട് നിറഞ്ഞവയാണ്. ഇവിടെ നിന്നും ചെറിയ തോതിൽ മത്സ്യങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ജില്ല | എറണാകുളം |
ബ്ലോക്ക് | പറവൂർ |
വിസ്തീർണ്ണം | 15.27 |
വാർഡുകൾ | 14 |
ജനസംഖ്യ | 17201 |
പുരുഷൻമാർ | 8447 |
സ്ത്രീകൾ | 8754 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.