എ. ശാന്തകുമാർ

From Wikipedia, the free encyclopedia

ഒരു മലയാള നാടകകൃത്തായിരുന്നു എ. ശാന്തകുമാർ (മരണം :16ജൂൺ 2021). 2010ൽ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[1]

വസ്തുതകൾ എ. ശാന്തകുമാർ, ജനനം ...
എ. ശാന്തകുമാർ
പ്രമാണം:Santha kumar Calicut.jpg
ജനനംകോഴിക്കോട്
മരണം(2021-06-16)ജൂൺ 16, 2021
ദേശീയതഇന്ത്യൻ
Genreനാടകകൃത്ത്
അവാർഡുകൾ2010ൽ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർഡ്<
അടയ്ക്കുക

ജീവിതരേഖ

കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്. കോ​ഴി​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ​നി​ന്നും ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം നാ​ട​ക​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ ശാന്ത​ന്റെ ആ​ദ്യ നാ​ട​കം 'ക​ർ​ക്കി​ട​ക'​മാ​ണ്​. സ്‌കൂൾ കലോൽവങ്ങളിൽ ശ്രദ്ധേയമായ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആഗോളവൽക്കരണത്തിന്റെ പ്രതിസന്ധിയെ മുൻകൂട്ടി വിവരിച്ച ന്റെ പുള്ളിപൈ കരയാണ് എന്ന നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. നാ​ട​ക​ര​ച​ന, സം​വി​ധാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി. അ​റു​പ​തി​ല​ധി​കം നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. കുരുവട്ടൂർ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച, പതിമൂന്നാം വയസ്, ന്റെ പുള്ളിപൈ കരയാണ്, ഒറ്റ രാത്രിയുടെ കാമുകിമാർ എന്നിവയാണ് പ്രധാന നാടകങ്ങൾ. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

അ​ർ​ബു​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രിക്കെ 2021 ജൂൺ 16 ന് അന്തരിച്ചു.[2] ഭാര്യ:ഷൈനി. മക്കൾ: നീലാഞ്ജന. മരണമടഞ്ഞ പ്രമുഖ മലയാള നിരൂപകൻ എ. സോമൻ സഹോദരനാണ്.

കൃതികൾ

  • മരം പെയ്യുന്നു[3]
  • കർക്കടകം[3]
  • രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ)[3]
  • കറുത്ത വിധവ[3]
  • ചിരുത ചിലതൊക്കെ മറന്നുപോയി[3]
  • കുരുടൻ പൂച്ച (കേരള സാഹിത്യ അക്കാദമി പുരസ്കാരം)[4]
  • കൂവാഗം (ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തെക്കുറിച്ചുള്ള നാടകം)

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം[5]
  • അബുദാബി ശക്തി അവാർഡ്[5]
  • കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർഡ്[5]
  • കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ൻഡോ​വ്‌​മെൻറ്[5]
  • തോ​പ്പി​ൽ ഭാ​സി അ​വാ​ർഡ്[5]
  • ബാ​ല​ൻ കെ. ​നാ​യ​ർ അ​വാ​ർഡ്[5]
  • അ​റ്റ്‌​ല​സ് കൈ​ര​ളി അ​വാ​ർഡ്[5]
  • കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്[5]
  • ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് അ​വാ​ർ​ഡ്[5]
  • ഭ​ര​ത് മു​ര​ളി അ​വാ​ർ​ഡ്[5]
  • പ​വ​ന​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്[5]
  • അ​ബൂ​ദ​ബി ശ​ക്തി അ​വാ​ർഡ്[5]
  • ഇ​ട​ശ്ശേ​രി അ​വാ​ർഡ്[5]

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.