ഒരു മലയാളകവി From Wikipedia, the free encyclopedia
ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1939 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ടു്, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു. തൻറെ കവിതകളെക്കുറിച്ച് ഒരിക്കൽ അദ്ദേഹം ഇങ്ങനെ ഒരു കവിത കുറിച്ചു: "ഞാൻ കാട്ടിലും കടലോരത്തുമിരുന്നു കവിതയെഴുതുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവർക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതർക്കും ഞാനിതു പങ്കുവയ്ക്കുന്നു."
എ അയ്യപ്പൻ | |
---|---|
തൊഴിൽ | കവി |
ദേശീയത | ഇന്ത്യൻ |
Genre | പുരുഷൻ |
വിഷയം | മലയാളം |
ശ്രദ്ധേയമായ രചന(കൾ) |
|
1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു.[1] [2] അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യചെയ്തു. തുടർന്ന്, മൂത്തസഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ, നേമത്തു വളർന്നു. വിദ്യാഭ്യാസംകഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ൽ കവിതയ്ക്കുള്ള ആശാൻ പുരസ്കാരത്തിനർഹനായി. 2010 ഒക്ടോബർ 23-ന്, ചെന്നൈയിൽവച്ചു പുരസ്കാരമേറ്റുവാങ്ങാനിരിക്കേ, ഒക്ടോബർ 21-നു വൈകീട്ട്, ആറുമണിയോടെ തിരുവനന്തപുരത്തുവച്ച്, അയ്യപ്പൻ അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ്, വഴിയിൽ അബോധാവസ്ഥയിൽക്കണ്ടെത്തി, ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞതു മരണശേഷമാണ്. ഹൃദയാഘാതമാണു മരണകാരണമെന്നു സംശയിക്കപ്പെടുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബർ 26-നു തൈക്കാടു ശാന്തികവാടത്തിൽ അയ്യപ്പൻ്റെ മൃതദേഹം സംസ്കരിച്ചു.
ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ, അദ്ദേഹം നാലു വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകളെഴുതിയിരുന്നു.
പല്ല്
ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത
എ. അയ്യപ്പൻ 2010 ഒക്ടോബർ 21-നു അന്തരിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അയ്യപ്പനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.[2]
എ. അയ്യപ്പൻറെ മരണാനന്തരം പത്ര-ദൃശ്യ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട അദ്ദേഹത്തിൻറെ കവിതകളിൽ ഒന്നാണ് 'എൻറെ ശവപ്പെട്ടി ചുമക്കുന്നവരോട്.'
കവിത ഇങ്ങനെ:
എൻറെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിൽ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എൻറെ ഹൃദയത്തിൻറെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രേമത്തിൻറെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണു മൂടുന്നതിനു മുമ്പ്
ഹൃദയത്തിൽ നിന്നും ആ പൂവ് പറിക്കണം
ദലങൾ കൊണ്ടു മുഖം മൂടണം
രേഖകൾ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിൻറെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാൻ സമയമില്ലായിരിക്കും
ഒഴിച്ചു തന്ന തണുത്ത വെള്ളത്തീലൂടെ
അതു മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെൻറെ ചങ്ങാതികൾ മരിച്ചവരാണല്ലോ!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.