Remove ads
From Wikipedia, the free encyclopedia
ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു(1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 )
എ.പി. ഉദയഭാനു | |
---|---|
തൊഴിൽ | പത്രപ്രവർത്തകൻ, മലയാളസാഹിത്യകാരൻ, സ്വാതന്ത്യ സമരസേനാനി, രാഷ്ട്രീയ നേതാവ് |
ദേശീയത | ഇന്ത്യ |
പങ്കാളി | ഭാരതി ഉദയഭാനു |
1915 ഒക്ടോബർ 1-ന് മുട്ടത്തു ആലംമൂട്ടിൽ തറവാട്ടിൽ നാരായണിചാന്നാട്ടിയുടെയും കുഞ്ഞുരാമൻചാന്ദാരുടെയും മൂന്നാം പുത്രനായി ഉദയഭാനു ചാന്ദാർ ജനിച്ചു. മരുമക്കത്ത തറവാടായിരുന്ന ആലുമ്മൂട്ടിൽ അദ്ദേഹത്തിൻ്റെ അമ്മാവൻ പത്മനാഭൻ ചാന്ദാരുടെ ശേഷക്കാരനായിരുന്നതുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിട്ട പേര് ആലുമ്മൂട്ടിൽ പത്മനാഭൻ ചന്ദാർ ഉദയഭാനു ചന്ദാർ എന്നായിരുന്നു. അയിത്തം നിലനില്ക്കുന്ന കാലമായതിനാൽ അത് ഏ. പീ. ഉദയഭാനു എന്ന് ചുരുക്കിയത് കോളേജിൽ ചേർന്നതിനു ശേഷമായിരുന്നു. തിരുവിതാംകൂർ സർവകലാശാലയിൽനിന്ന് ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. സാമൂഹികപരിഷ്‌കർത്താവ്, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മികച്ച ഗദ്യകാരൻ കൂടിയാണ് ഇദ്ദേഹം.നർമ്മസ്പർശമുള്ള നിരവധി ലളിതോപന്യാസങ്ങളുടെ കർത്താവ് എന്ന നിലയിലും പ്രശസ്തൻ.1941-ൽ തിരുവിതാംകൂർ സ്റേറ്റ് കോൺഗ്രസ്സിന്റെ അഖില തിരുവിതാംകൂർ സമിതിയിലും 1946-ൽ പ്രവർത്തകസമിതിയിലും അംഗമായിരുന്നു. 1944-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1956-57-ൽ തിരു-കൊച്ചി പി.സി.സി.യുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1944-ലും 48-ലും തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്റെയും നിയമസഭാകക്ഷിയുടെയും സെക്രട്ടറിയായിരുന്നു. തിരുകൊച്ചി പി.സി.സി പ്രസിഡന്റായി രണ്ടുകൊല്ലം പ്രവർത്തിച്ചു. വിവിധ ഘട്ടങ്ങളിലായി പ്രബോധം, ദീനബന്ധു, മാതൃഭൂമി എന്നീ ദിനപത്രങ്ങളുടെ പത്രാധിപരായിരുന്നു. 1969 മുതൽ ഒരു ദശകത്തോളം മാതൃഭൂമി കോഴിക്കോട് എഡിഷന്റെ റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചു. കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായും തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്‌മാരകം മാനേജിംഗ് കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.[1] 1999 ഡിസംബർ 15ന് തിരുവനന്തപുരത്ത് അന്തരിച്ചു. ഗ്രന്ഥകർത്രിയും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്ന ഭാരതി ഉദയഭാനു ഇദ്ദേഹത്തിന്റെ പത്നിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.