എരഞ്ഞോളി ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

എരഞ്ഞോളി ഗ്രാമപഞ്ചായത്ത്map

11.77°N 75.47°E / 11.77; 75.47 കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത്[1]

വസ്തുതകൾ
എരഞ്ഞോളി
Thumb
Map of India showing location of Kerala
Location of എരഞ്ഞോളി
എരഞ്ഞോളി
Location of എരഞ്ഞോളി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
സമയമേഖല IST (UTC+5:30)
അടയ്ക്കുക

വാണിജ്യ-ഗതാഗത പ്രാധാന്യം

തലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) എരഞ്ഞോളിയിലൂടെയാണ്‌ കടന്നു പോകുന്നത്‌. തലശ്ശേരി-കൂർഗ് റോഡിൽ ബ്രിട്ടീഷുകാർ ടോൾ പിരിച്ചിരുന്ന സ്ഥലമാണ്‌ ഈ ഗ്രാമപഞ്ചായത്തിലെ ചുങ്കം എന്ന സ്ഥലം.തലശ്ശേരി, കണ്ണൂർ എന്നിവയാണ്‌ ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം, മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളം എന്നിവയാണ്‌ ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.

വിദ്യാഭ്യാസം

കോളേജ് ഒഫ് എഞ്ചിനീയറിങ്, തലശ്ശേരി എരഞ്ഞോളിയിലാണ്‌ സ്ഥിതിചെയ്യുന്നത്.[2]


സ്ഥിതിവിവരക്കണക്കുകൾ

കൂടുതൽ വിവരങ്ങൾ വിസ്തീർണ്ണം(ച.കി.മി), വാർഡുകൾ ...
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആൾ താമസമുള്ള ആകെ വീടുകൾ ആകെ വീടുകൾ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
10.08 15 - - 23584 11118 12466 2340 1121 95.69 98.01 93.64
അടയ്ക്കുക

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

1962-ലാണ്‌ എരഞ്ഞോളി ഗ്രാമപഞ്ചായത്ത്‌ രൂപീകൃതമായത്‌, പി. കരുണാകരനായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്‌.


അതിരുകൾ

ഭൂപ്രകൃതി

ഇവിടത്തെ ഭൂപ്രകൃതിയെ ഉയർന്ന ലാറ്ററൈറ്റ് സമതലം, ചെരിവ് പ്രദേശം, താഴ്‌വരകൾ, തീരസമതലം എന്നിങ്ങനെ നാല്‌ മേഖലകളായി തിരിക്കാം. [3]

ജലപ്രകൃതി

അഞ്ചരക്കണ്ടി പുഴയുടെ ഉമ്മൻചിറപുഴ, എരഞ്ഞോളി പുഴ എന്നിവ ഈ പഞ്ചായത്തിന്റെ അർത്തിയിലൂടെ ഒഴുകുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഭൂഗർഭജലലഭ്യത കുറവാണ്‌.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

വടക്കുമ്പാട് സ്രാമ്പി, ജുമാഅത്ത് പള്ളി എന്നിവ വളരെ പ്രാചീനമായ മുസ്ലീം പള്ളികളാണ്. പുനിക്കോൾ ക്ഷേത്രം, നെടുങ്കോട്ട് ഭഗവതീക്ഷേത്രം,സിവപുരൊറ്റ് മഹാദെവക്ഷെതം മലാൽ ശ്രീ മുത്തപ്പൻ മടപ്പുര ശ്രീ പുതിയാണ്ടി കാവ് എന്നിവ പ്രധാന ക്ഷേത്രങ്ങളാണ്‌.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളാണുള്ളത്. [4]

  1. കളിയിൽ
  2. കൂളി ബസാർ
  3. തോട്ടുമ്മൽ
  4. പെരുന്താറ്റിൽ
  5. മലാൽ
  6. കുടക്കുളം
  7. കപ്പറട്ടി
  8. ചുങ്കം
  9. ചോനാടം
  10. അരങ്ങട്ട്പറമ്പ്
  11. എളയടത്ത്
  12. പാറക്കെട്ട്
  13. മടത്തുംഭാഗം
  14. പന്നിയോട്ട്
  15. ചന്ത്രോത്ത്

പ്രമുഖവ്യക്തികൾ

  • എരഞ്ഞോളി മൂസ. മാപ്പിളപ്പാട്ടു് ഗായകൻ.

ഇതും കാണുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.