എം. സദാശിവൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
ഒന്നും, മൂന്നും കേരളനിയമസഭകളിൽ നേമം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. സദാശിവൻ (ഏപ്രിൽ 1919 - 20 ജനുവരി 1989). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നാം കേരളനിയമസഭയിലും സി.പി.ഐ.(എം)നെ മൂന്നാം കേരള നിയമസഭയിലേക്കും ഇദ്ദേഹം പ്രതിനിധാനം ചെയ്തു. 1919 ഏപ്രിലിൽ ജനിച്ചു. ടെക്നിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.
എം. സദാശിവൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | പി. വിശ്വംഭരൻ |
പിൻഗാമി | ജി. കുട്ടപ്പൻ |
മണ്ഡലം | നേമം |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി. വിശ്വംഭരൻ |
മണ്ഡലം | നേമം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഏപ്രിൽ 4, 1919 |
മരണം | ജനുവരി 20, 1989 69) | (പ്രായം
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
കുട്ടികൾ | രണ്ട് മകൻ, രണ്ട് മകൾ |
As of ഡിസംബർ 19, 2011 ഉറവിടം: നിയമസഭ |
സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സമിതിയംഗം, കേരള കർഷകസംഘം വർക്കിംഗ് കമ്മിറ്റിയംഗം, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ കരസേനയിൽ ഏഴ് വർഷത്തോളം പ്രവർത്തിച്ച ഇദ്ദേഹം 1938-40 കാലങ്ങളിൽ പൊതുമരാമത്ത് വകുപ്പിലും ജോലിചെയ്തിരുന്നു. നിരവധി തവണ ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1989 ജനുവരി 20 ന് അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.