എം.എ. വാഹിദ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവും അഭിഭാഷകനുമാണ് എം.എ. വാഹിദ് (ജനനം: 14 മാർച്ച് 1950). പതിനൊന്നും പന്ത്രണ്ടും പതിമൂന്നും കേരള നിയമസഭകളിൽ കഴക്കൂട്ടം നിയമസഭാമണ്ഡലത്തെ ഇദ്ദേഹം പ്രതിനിധീകരിച്ചു.
അഡ്വ. എം.എ. വാഹിദ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2001–2016 | |
മുൻഗാമി | Kadakampally Surendran |
പിൻഗാമി | കടകംപള്ളി സുരേന്ദ്രൻ |
മണ്ഡലം | കഴക്കൂട്ടം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണിയാപുരം, കേരളം | 14 മാർച്ച് 1950
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ഇല്ലിബ വാഹിദ് |
കുട്ടികൾ | ജിൻസ വാഹീദ്, റിൻസ വാഹീദ് |
വെബ്‌വിലാസം | www.mavaheed.in |
അഡ്വ. എം.എ. വാഹീദ് | |
രാഷ്ട്രീയ ജീവിതം
കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു വഴിയാണ് വാഹിദ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.1973 ൽ കെ.എസ്.യൂ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി. കോൺഗ്രസ് താലൂക്ക് സെക്രട്ടറി, കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1970 കളിൽ കേരളത്തിലെ സ്വകാര്യ കോളേജ് പണിമുടക്കിൽ സജീവ പങ്കുവഹിച്ച അദ്ദേത്തെ ചെമ്പഴന്തി ശ്രീ നാരായണ കോളേജിൽ നിന്ന് പുറത്താക്കി. അദ്ദേഹം പിന്നീട് നിലമേൽ എൻ.എസ്.എസ് കോളേജിൽ തുടർ പഠനം നടത്തി. [1] 1978-ൽ തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചിട്ടുണ്ട്[1]. 1983 ൽ കണിയാപുരം കയർ സഹകരണ സംഘത്തിന്റെ പ്രസിടന്റായി 6 വർഷം പ്രവർത്തിച്ച വാഹീദ് 1985ൽ കാൻഫെഡ് ജില്ലാ പ്രസിഡന്റായി.
1987 ൽ നിയമബിരുദം നേടിയ ശേഷം അഡ്വക്കേറ്റായി തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യവെ 1988ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റായി.1992 ൽ കെ.പി.സി.സി അംഗമാകുകയും തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറിയുമായി.1994 ൽ കാർഷിക സർവകലാശാല ഭരണസമിതിയിൽ അംഗമായി. 1995 ൽ തിരുവനന്തപുരം ജില്ലാ ആസൂത്രണ ബോർഡിൽ അംഗമായി.1995ൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപെട്ട വാഹീദ് തിരുവനന്തപുരം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 2008 ൽ കേരള സ്പോർട്സ് കൗൺസിലിലേക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[1]
2001-ൽ വഹീദ് ആദ്യമായി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒരു മുന്നണിയുടെയും പാർട്ടിയുടെയും ഭാഗമാകാതെ സ്വതന്ത്രനായാണ് അദ്ദേഹം കന്നി നിയമസഭാ മത്സരം വിജയിച്ചത്. 2006 ലും 2011 ലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് സ്ഥാനാർഥിയായി ഹാട്രിക്ക് വിജയങ്ങൾ നേടി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കടകമ്പള്ളി സുരേന്ദ്രനോട് 11,477 വോട്ടുകൾക്ക് പരാജയപ്പെട്ടു. ബി.ജെ.പിയുടെ വി. മുരളീധരന് പിന്നിൽ വാഹീദ് മൂന്നാം സ്ഥാനത്തെത്തി. [2] പതിനഞ്ചു വർഷക്കാലം തുടർച്ചയായി കഴക്കൂട്ടം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച വാഹീദ് എല്ലാ നിയമസഭാ സമ്മേളനത്തിലും മുടങ്ങാതെ ഹാജരായി 100 ശതമാനം ഹാജർ നേടുന്ന അപൂർവ്വം നിയമസഭാ സാമാജികനായി.
സ്വകാര്യ ജീവിതം
1950 മാർച്ച് 14 ന് കണിയാപുരത്ത് മുഹമ്മദ് കാസിമിന്റെയും മുഹമ്മദ് ഉമ്മലിന്റെയും മകനായി വാഹിദ് ജനിച്ചു. സയൻസിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് എൽ.എൽ. ബി നേടുകയും അഭിഭാഷകനായി സേവനം അനുഷ്ടിച്ചു. ഭാര്യ ഇല്ലിബ വാഹിദ്. മക്കൾ ജിൻസ വാഹീദ്, റിൻസ വാഹീദ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.