ഉത്തംകുമാർ റെഡ്ഡി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia

ഉത്തംകുമാർ റെഡ്ഡി

ആറു തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തെലുങ്കാനയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് എൻ.ഉത്തംകുമാർ റെഢി.(ജനനം: 20 ജൂൺ 1961) നിലവിൽ 2023 ഡിസംബർ 7 മുതൽ തെലുങ്കാനയിലെ എ.രേവന്ത് റെഢി മന്ത്രിസഭയിലെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്നു.[1][2][3][4]

വസ്തുതകൾ എൻ.ഉത്തംകുമാർ റെഢി, സംസ്ഥാന ജലവിഭവ,ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ...
എൻ.ഉത്തംകുമാർ റെഢി
Thumb
സംസ്ഥാന ജലവിഭവ,ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി
ഓഫീസിൽ
7 ഡിസംബർ 2023 - തുടരുന്നു
മുൻഗാമിജി.കമലാകർ
നിയമസഭാംഗം
ഓഫീസിൽ
2023-തുടരുന്നു, 2014-2019
മണ്ഡലംഹുസൂർനഗർ
ലോക്സഭാംഗം
ഓഫീസിൽ
2019-2023
മണ്ഡലംനൽഗോണ്ട
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-06-20) 20 ജൂൺ 1961  (63 വയസ്സ്)
സൂര്യേപേട്ട്, ആന്ധ്രപ്രദേശ്
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഎൻ.പത്മാവതി
കുട്ടികൾഇല്ല
As of 19 ഡിസംബർ, 2023
ഉറവിടം: ദി ഹിന്ദു ന്യൂസ്
അടയ്ക്കുക

ജീവിതരേഖ

അവിഭക്ത ആന്ധ്ര പ്രദേശിലെ സൂര്യേപേട്ടിൽ പുരുഷോത്തം റെഢിയുടേയും ഉഷാദേവിയുടേയും മകനായി 1961 ജൂൺ 20ന്‌ ജനനം. ബി.എസ്.സി ബിരുദദാരിയാണ്. ഇന്ത്യൻ എയർഫോഴ്സിലെ മിഗ് വിമാനങ്ങളുടെ പൈലറ്റായിരുന്നു. രാഷ്ട്രപതിയുടെ സുരക്ഷ സംവിധാന മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ എയർഫോഴ്സിൽ നിന്ന് വി.ആർ.എസ് എടുത്തശേഷം രാഷ്ട്രീയത്തിലിറങ്ങി.[5]

രാഷ്ട്രീയ ജീവിതം

1999-ലെ ആന്ധ്ര പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോടാട് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചതോടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് വീണ്ടും കോടാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഉത്തംകുമാർ 2009 മുതൽ 2014 വരെ സംസ്ഥാന ഭവനനിർമ്മാണ സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2014-ലെ ആന്ധ്ര പ്രദേശ് വിഭജനത്തെ തുടർന്ന് തെലുങ്കാന രാഷ്ട്രീയത്തിലേക്ക് വഴി മാറിയ ഉത്തംകുമാർ റെഢി 2009-ലും 2014-ലും ഹുസൂർ നഗറിൽ നിന്ന് നിയമസഭയിലെത്തി. 2015 മുതൽ 2021 വരെ തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു.

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നൽഗോണ്ട മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം(64/119) ലഭിച്ചതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ച് നിലവിൽ എ.രേവന്ത് റെഢി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്നു.[6]

പ്രധാന പദവികളിൽ

  • 2023-തുടരുന്നു : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 2023 : നിയമസഭാംഗം, ഹുസൂർനഗർ
  • 2019-2023 : ലോക്‌സഭാംഗം, നൽഗോണ്ട
  • 2018-2019 : നിയമസഭാംഗം, ഹുസൂർനഗർ
  • 2015-2021 : പ്രസിഡൻറ്, തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി
  • 2014-2018 : നിയമസഭാംഗം, ഹുസൂർനഗർ
  • 2009-2014 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 2009-2014 : ആന്ധ്ര പ്രദേശ് നിയമസഭാംഗം, ഹുസൂർനഗർ
  • 2004-2009 : ആന്ധ്ര പ്രദേശ് നിയമസഭാംഗം, കോടാട്
  • 1999-2004 : ആന്ധ്ര പ്രദേശ് നിയമസഭാംഗം, കോടാട്

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.