മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
അനിൽ കാരക്കുളം സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ തിരക്കിനിടയിൽ.[1][2] വിനു മോഹൻ, മുക്ത എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായികൻമാർ. ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമസ് ആലുക്കൽ നിർമ്മിച്ച ചിത്രത്തിന്റെ രചന പി.ആർ. അജിത് കുമാർ നിർവ്വഹിച്ചിരിക്കുന്നു.
ഈ തിരക്കിനിടയിൽ | |
---|---|
സംവിധാനം | അനിൽ കാരക്കുളം |
നിർമ്മാണം | ഷാജു തോമസ് ആലുക്കൽ |
രചന | പി.ആർ. അജിത് കുമാർ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന |
|
ഛായാഗ്രഹണം | അൻപുമണി |
ചിത്രസംയോജനം | ജിസൺ ഫിലിംസ് |
സ്റ്റുഡിയോ | ആലുക്കൽ ഫിലിംസ് |
വിതരണം | ആലുക്കൽ റിലീസ് |
റിലീസിങ് തീയതി | 2012 ഫെബ്രുവരി 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പണം സമ്പാദിക്കാനുള്ള തിരക്കിനിടയിൽ ബന്ധങ്ങൾ മറന്നുപോകുന്നതു മൂലം ജീവിതം തകരുന്ന അനന്തപത്മനാഭൻ (വിനു മോഹൻ) എന്ന ചെറുപ്പക്കാരന്റെയും അയാളെ സ്നേഹിച്ച സാവിത്രിയുടെയും (മുക്ത) കഥയാണ് ഈ ചിത്രം പറയുന്നത്.
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആർ.എൻ. രവീന്ദ്രൻ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "ചെമ്പകവെയിലിന്റെ" | പി.ആർ. അജിത് കുമാർ | വിജയ് യേശുദാസ്, സുജാത മോഹൻ | |||||||
2. | "നിറദീപം തെളിയുന്ന" | പി.ആർ. അജിത് കുമാർ | എം.ജി. ശ്രീകുമാർ | |||||||
3. | "മഴക്കാലമേഘങ്ങൾ" | അനിൽ കാരക്കുളം | ആർ.എൻ. രവീന്ദ്രൻ | |||||||
4. | "വെള്ളിമുകിലേ" | പി.ആർ. അജിത് കുമാർ | എം.ജി. ശ്രീകുമാർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.