From Wikipedia, the free encyclopedia
സർവ്വപ്രപഞ്ചങ്ങളുടേയും സർവ്വ ചരാചരങ്ങളുടേയും, സൃഷ്ടാവും സംരക്ഷനും, നിയന്ത്രണാധികാരിയും , എല്ലാ ഖജനാവുകളുടേയും ഉടമസ്ഥനുമായ പരമാധികാരിയാണ് അല്ലാഹു അഥവാ സർവ്വേശ്വരൻ. ഇസ്‌ലാമിൽ ദൈവം എന്നത് ഏകനായ അല്ലാഹുവാണ്. പരിധികളില്ലാത്ത കഴിവുകൾക്കുടമ, ആരേയും ഒന്നിനേസയും ഭയക്കാത്ത സർവ്വകാര്യങ്ങളിലും അറിവുള്ള, എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്ന, പ്രപഞ്ചത്തിന്റെ വിധികർത്താവ്. ദൈവത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനം ദൈവത്തിന്റെ ഏകത്വമാണ്. അവൻ ഏകനാണ് (വാഹിദ്) അവൻ ഒരുവനാണ് (അഹദ്). മഹത്തായ നാമങ്ങൾ നിരവധിയാണ് സർവ്വേശ്വരന്.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
പ്രപഞ്ച സ്രഷ്ടാവായ ഈശ്വരനെ ഇസ്ലാമിൽ അല്ലാഹു എന്ന് വിളിക്കുന്നു. (ആംഗലേയം: Allāh; അറബി: - ٱللَّهُ). അറബ് വംശജരായ പ്രവാചകന്മാർക്ക് അവതരിക്കപ്പെട്ട വെളിപാടുകളിൽ ഉദ്‌ബോധനങ്ങളിൽ അല്ലാഹു എന്ന പദപ്രയോഗമാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അനറബ് ആയ പ്രവാചകന്മാരുടെ വെളിപാടുകളിൽ ഇതിന് സമാനമായ ആലോഹ്, ഇലോഹ് എന്നോ അല്ലാഹുവിൻറെ മഹത്തായ നാമങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കുന്നു. >[1] [2] [3] [4] പുല്ലിംഗമോ, സ്ത്രീലിംഗമോ അല്ലാത്ത അല്ലാഹുവിന്റെ മഹത്തായ നാമങ്ങൾ 99 എണ്ണം ഇസ്ലാം പഠിപ്പിക്കുന്നു. അൽ ജബ്ബാർ (സർവ്വാധിപതി, അൽ ഖാലിഖ് (സ്രഷ്ടാവ്), അൽ മത്വീൻ (സർവ്വശക്തൻ) , അസ്സ്വമദ് (ജഗദീശ്വരൻ), മാലിക്കുൽ മുൽക്ക് (പരബ്രഹ്മം), അൽ-റഹ്മാൻ (പരമകാരുണികൻ), അൽ-റഹീം (കരുണാവാരിധി) എന്നിങ്ങനെ 99 വിശേഷണ സാരം ഉൾകൊള്ളുന്ന പദമാണ് അല്ലാഹു. സർവ്വ ആരാധനകൾക്കും അർഹനായവൻ എന്ന സമ്പൂർണ്ണ സാരവും ഈ പദത്തിനുണ്ട്.
ദൈവം ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത്കുടി കൊള്ളുന്ന ശക്തിയല്ല. പ്രപഞ്ചാധിപനായ സ്രഷ്ടാവിനെ നിയന്ത്രിക്കുന്നതോ, ആവാഹിക്കുന്നതോ സൃഷ്ടികൾക്ക് അപ്രാപ്യമാണെന്നും എന്നാൽ സകല സൃഷ്ടികളെയും നിയന്ത്രിക്കുവാൻ കഴിവുള്ളവനുമാണ് സൃഷ്ടാവ്.
അത് പോലെ ദൈവത്തിനെ കാണുക സാധ്യമല്ല. ഖുർആൻ ഇങ്ങനെ സൂചിപ്പിക്കുന്നു "ദൃഷ്ടികൾക്ക് അവനെ ദർശിക്കാനാവില്ല, അവനോ ദൃഷ്ടികളെയൊക്കെയും ദർശിച്ചുക്കൊണ്ടിരിക്കുന്നു. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു"[5]
ഇസ്‌ലാമിലെ ദൈവം ഉന്നതനായ ദൈവം മാത്രമല്ല. എല്ലാവരോടും അടുത്തവനുമാണ്, അവൻ മനുഷ്യൻറെ കണ്ഠനാഡിയേക്കാൾ അടുത്തവനാണ്, പ്രാർത്ഥന സ്വീകർത്താവാണ്. അവൻ മനുഷ്യവംശത്തെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്നു.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ദൈവത്തിന്റെ ഏകത്വം എന്നാൽ ദൈവം ഏകനും ഒരുവൻ മാത്രവുമാണെന്ന് അടിയുറച്ച് വിശ്വസിക്കുകയും ഉറപ്പിക്കുകയും ചെയ്യലാണ്. ഖുർആൻ ശക്തമായി പ്രഖ്യാപിക്കുന്നത് ഏകനായ ദൈവം സർവ്വത്തെയും വ്യാപിച്ച് നിൽക്കുന്നു; ഈ ഒരെയൊരു ശക്തി സർവ്വസൃഷ്ടികളിൽ നിന്നും ആശ്രയമുക്തനായിരിക്കുകയും ചെയ്യുന്നു. ഖുർആൻ പറയുന്നതനുസരിച്ച്.
ജനിപ്പിക്കുകയും മരിപ്പിക്കുകയും ജീവൻ എന്ന പ്രതിഭാസം നിലനിർത്തുകയും, ആകാശത്തും ഭൂമിയിലുമായി ജീവിതത്തെ താങ്ങി നിർത്തുന്ന അത്ഭുതകരമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്ത പ്രപഞ്ചസ്രഷ്ടാവിനെ മിക്കവാറും എല്ലാ മത വിശ്വാസികളും അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇത് മനസ്സിലായിട്ടും അവരിൽ പലരും ദൈവേതര ശക്തികളെ ആരാധിക്കുന്നവരും പ്രാർതിക്കുന്നവരുമാണെന്നും ഇത് ദൈവത്തിനു സമന്മാരെ സ്ഥാപിക്കലാണെന്നും, അത് നിഷിദ്ധമാണെന്നുമാണ് മേൽ പറയപ്പെട്ട ഇസ്‌ലാമിക വേദ വചനങ്ങളുടെ പൊരുൾ
ഇസ്‌ലാമിൽ പൈശാചികശക്തി ഒരിക്കലും ദൈവവത്തിനതീതമല്ല. എല്ലാ നന്മയും തിന്മയും ദൈവത്തിൽ നിന്നുള്ളതാണ്. പിശാച് ദൈവത്തിന്റെ സൃഷ്ടിമാത്രമാണ് അതുപോലെ പിശാചിന് യാതൊന്നും സൃഷ്ടിക്കാനുള്ള കഴിവില്ല.
ദൈവത്തിന്റെ വിശേഷണങ്ങളായി ഖുർആൻ പരാമർശിക്കുന്നത് ഏറ്റവും നല്ല നാമങ്ങളായാണ്. "ദൈവത്തിന് ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അതിനാൽ ആ നാമങ്ങളാൽ നിങ്ങൾ അവനെ വിളിച്ചു കൊള്ളുക. അവന്റെ നാമങ്ങളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വഴിയെ നൽകപ്പെടും." (സൂറ 7:180). "പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കിൽ കാരുണികൻ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ..." [14] പ്രധാനപ്പെട്ട വിശേഷണങ്ങളായി കരുതുന്ന ചിലത് ഇവയാണ്.
പ്രപഞ്ചത്തിന്റെ ഏത് കോണിലും എന്ത് സംഭവിച്ചാലും അത് ദൈവത്തിന്റെ അറിവിൽപ്പെടാതെ പോകുന്നില്ല എന്ന് ഖുർആൻ വ്യക്തമാക്കുന്നു. സ്വകാര്യ വിചാരങ്ങളും വികാരങ്ങളും ഉൾപ്പെടെ, ദൈവത്തിൽ നിന്ന് ഒന്നും തന്നെ ഒളിക്കാൻ കഴിയുന്നതല്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.