From Wikipedia, the free encyclopedia
ചെടികളുടെ തണ്ടും വേരും ആവശ്യാനുസരണം മുറിച്ച് മാറ്റൽ പ്രധാന പരിചരണമുറയാണ്.ചെടികൾ ശരിയായ ആകൃതിയിയിൽ വളരുക, കേട് വന്ന ഭാഗങ്ങൾ നീക്കം ചെയ്യുക, വളർച്ചയും ഉല്പാദവും വർദ്ധിപ്പിക്കുക, വലുപ്പം കുറച്ച് വിളവെടുപ്പ് സുഗമമാക്കുക, വൃക്ഷ തലപ്പിന് പ്രത്യേക രൂപം നൽകുക എന്നിവയാണ് ഇല കോതൽ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ സസ്യങ്ങൾക്കും കൊമ്പ് മുറിക്കൽ നന്നല്ല. കൊമ്പുകൾ മുറിച്ച് മാറ്റുമ്പോൾ ശക്തമായ പുതു മുകുളങ്ങളും പൂക്കളും കായ്കളും ഉണ്ടാകുന്നു. ചില കാലങ്ങളിൽ മരങ്ങളുടെയും കുറ്റിചെടികളുടെയും ഇലകളും കൊമ്പുകളും സ്വയം കൊഴിയുന്നതും ഒരു തരത്തിൽ കൊമ്പ് മുറിക്കലാണ്. ഓരോ ചെടിയ്ക്കും ഒരു തായ് തടിയും ശാഖകളും ഉപശാഖകളും ചെറു ചില്ലകളും ഉണ്ടാവും. ചില്ലകളിൽ പൂക്കളും കായ്കളും ഉണ്ടാവും. ചുരുക്കം ചില മരങ്ങളിൽ തായ് തടികളിലും ശാഖകളിലും പൂക്കളും കായ്കളും ഉണ്ടാകാം. ചെടികൾ മുകളിലേക്ക് വളരുംത്തോറും ശാഖകളും പൂക്കളും കായ്കകളും ഉണ്ടാകുന്നു. ചെടികൾ മുകളിലേക്ക് വളരുംത്തോറും ശാഖകളും ചില്ലകളും നേർത്ത് പൂക്കളും കായ്കകളും ചെറുതാകുന്നു. തീരെ നേർത്ത ശാഖകളിൽ ഇവയൊന്നും ഉണ്ടാകാറില്ല. അവ ചെടിക്ക് ഒരു ബാധ്യതയാണ്. എങ്കിലും അവ പ്രകാശ സംശ്ലേഷണത്തിൽ നല്ല പങ്ക് വഹിക്കുന്നു. തുടർന്ന് അവ ഉണങ്ങി നശിക്കുകയോ പൊഴിയുകയോ ചെയ്യുന്നു. ഉപയോഗമില്ലാത്ത ഇത്തരം ശാഖകൾ യഥാ സമയം മുറിച്ച് മാറ്റിയാൽ ചുവട്ടിൽ നിന്ന് കരുത്തേറിയ പുതു മുളകളും പൂക്കളും കായ്കളും ഉണ്ടാകുന്നു.
നിത്യ ഹരിത സസ്യങ്ങൾ രൂപ ഭംഗിയ്ക്ക് കൊമ്പ് മുറിക്കൽ ആവശ്യമാണ്. പൂമരങ്ങളുടെ കൊമ്പ് മുറിക്കൽ പൂക്കുന്നതിന് തടസമാകും. എന്നാൽ മാവ്, പേര, മാതളം, റംബുട്ടാൻ കൊമ്പ് മുറിക്കൽ പൂക്കാനും കായ്ക്കാനും നല്ലതാണ്. റബർ, ആൽ, നെല്ലി മുതലായ മരങ്ങളുടെ ഇലകൾ സ്വയം പൊഴിയുന്നതോടൊ പുതിയ ഇലകളും,പൂക്കളും ഉണ്ടാകാറുണ്ട്. ഇത്തരം മരങ്ങളുടെ കൊമ്പുകൾ മുറിക്കാറില്ല.
ചെടികളുടെ പ്രൂണിങ്ങിന് നല്ല പരിചയം വേണം. അലങ്കാര ചെടികളുടെ കൊമ്പുകൾ ആവശ്യാനുസരണം മുറിച്ച് മാറ്റാം. എങ്കിലും പനിനീർ ചെടികളുടെ കൊമ്പുകൾ ഏറെ കരുതലോടെ ചെയ്യണം. ചട്ടിയിലും തറയിലും വളരുന്ന പ്രായമായ ചെടികളുടെ കൊമ്പുകൾ മുറിച്ച് മാറ്റാം. ചെടികളുടെ വലിപ്പം കണക്കാക്കി മൂന്ന് രീതിയിൽ കൊമ്പ് മുറിക്കാം.
കടും വെട്ട് (Hard Pruning) : രണ്ട് മൂന്ന് വർഷത്തിൽ മാത്രം നടത്താവുന്ന രീതി. ചട്ടിയിലും തറയിലും വളരുന്ന ചെടികളുടെ മുഴുത്ത കമ്പുകൾ തറ നിരപ്പിൽ ഒട്ട് ഭാഗത്ത് നിന്ന് 15 സെ.മീ വരെ ഉയരത്തിൽ 45 ഡിഗ്രി ചരിച്ച് മുറിച്ച് മുറിപ്പാടുകളിൽ കുമിൾ നാശിനികൾ കുഴമ്പ് രൂപത്തിലാക്കി പുരട്ടണം. കൂട്ടത്തിൽ ഒന്നോ രണ്ടോ തുള്ളി കീടനാശിനി കൂടി ചേർത്താൽ തണ്ട് തുരപ്പൻ പുഴുക്കളെ ചെറുക്കാം.
കൊമ്പ് മുറിക്കൽ (Medium Pruning): ചെടികളുടെ വലിപ്പം കണക്കാക്കി 15 സെ. മീ മുതൽ 45 സെ.മീ വരെ ഉയരമുളള കൊമ്പുകൾ മുറിച്ച് മാറ്റിയാൽ ഇടത്തരം വലുപ്പമുള്ള ധാരാളം പൂക്കൾ ലഭിക്കും. ഓഗസ്റ്റ്, സെപ്റ്റംമ്പർ മാസങ്ങളിൽ കൊമ്പ് മുറിക്കാം. തണ്ടുകൾ 45 ഡിഗ്രി ചരിച്ച് മുറിച്ച് മുറിപ്പാടുകളിൽ കുമിൾനാശിനികൾ കുഴമ്പ് രൂപത്തിൽ പുരട്ടണം. 45 ദിവസങ്ങൾക്കുള്ളിൽ പൂവിടുന്നു.
ലഘുവായ കൊമ്പ് മുറിക്കൽ (Light Pruning) : ചെടികളുടെ വലുപ്പം കണക്കാക്കി തറ നിരപ്പിൽ നിന്ന് 45 സെ. മീറ്ററിനു മുകളിൽ കൊമ്പുകൾ മുറിച്ച് മാറ്റുന്ന രീതിയാണിത്. മറ്റ് പരിചരണ മുറകളിൽ മാറ്റമില്ല.
തീരെ കരുത്ത് കുറഞ്ഞ ശോഷിച്ച കമ്പുകളിൽ പൂവുണ്ടാകുകയില്ല. അത്തരം കമ്പുകൾ ചെടിക്ക് ബാധ്യതയാണ്. അവയെ നീക്കം ചെയ്യുന്ന രീതിയാണ് ഉപരിതല വെട്ട് (Clipping) തണ്ടിൻ്റെ നീളം, മുറിക്കുന്ന കാലം, ഇനം, പൂക്കളുടെ നിറം എന്നിവ കണക്കാക്കി പൂവിടുന്ന സമയത്തിലും വ്യത്യാസമുണ്ടാകുന്നു. മുറിക്കുമ്പോൾ തണ്ടുകൾക്ക് ക്ഷതം സംഭവിച്ചാൽ അവ ഉണങ്ങി നശിക്കുന്നു. അതിനാൽ മൂർച്ചയേറിയ കത്രിക ഉപയോഗിച്ച് ഒറ്റ വെട്ടലിൽ മുറിച്ച് മാറ്റണം. മുറിപ്പാടുകളിൽ കൃമി, കീടനാശിനികൾ പുരട്ടണം. തുടർച്ചയായ മഴക്കാലങ്ങളിൽ കൊമ്പ് മുറിക്കൽ ഒഴിക്കണം.
ചിലയിനം വള്ളി ചെടികളുടെയും കൊമ്പ് മുറിക്കാറുണ്ട്. കേരളത്തിൽ വീട്ടുവളപ്പുകളിലും ഉയർന്ന പ്രദേശങ്ങളിലും മുന്തിരി, കിവി മുതലായ പഴച്ചെടികൾ കൗതുകത്തിന് വേണ്ടി വളർത്താറുണ്ട്. പന്തലിലും, കെട്ട്കമ്പികളിലും വളർത്തുന്ന ഈ ചെടികളുടെ ഇലകൾ കൊഴിഞ്ഞു തുടങ്ങുമ്പോൾ മുറിച്ച് നീക്കാവുന്നതാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ പ്രധാന വള്ളികളും രണ്ട് മൂന്ന് പാർശ്വ വള്ളികളും നില നിർത്തി ബാക്കിയുള്ള നേർത്ത വള്ളികളും മുറിച്ച് മാറ്റണം. മുറിപ്പാടുകളിൽ കുമിൾനാശിനിയും കീടനാശിനികളും പുരട്ടണം.[1]
{{cite journal}}
: Check date values in: |accessdate=
and |date=
(help); Cite journal requires |journal=
(help); External link in |title=
(help); line feed character in |title=
at position 41 (help)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.