ഇരുട്ടിന്റെ ആത്മാവ്

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ഇരുട്ടിന്റെ ആത്മാവ്

1967-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുട്ടിന്റെ ആത്മാവ്. എം.ടി. വാസുദേവൻ നായർ രചനയും പി. ഭാസ്കരൻ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളസിനിമാചരിത്രത്തിലെ നാഴികക്കല്ലായി ചിത്രം വിലയിരുത്തപ്പെടുന്നു.[1] ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രേം നസീറിന്റെ പ്രകടനം ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി.[2][3][4][5]

വസ്തുതകൾ ഇരുട്ടിന്റെ ആത്മാവ്, സംവിധാനം ...
ഇരുട്ടിന്റെ ആത്മാവ്
Thumb
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംപി. ഐ. എം. കാസിം
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾപ്രേം നസീർ,
ശാരദ,
തിക്കുറിശ്ശി സുകുമാരൻ നായർ,
അടൂർ ഭാസി,
കോഴിക്കോട് ശാന്താദേവി
സംഗീതംബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഇ. എൻ. ബാലകൃഷ്ണൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതിമാർച്ച് 2, 1967
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

രചന

ഇരുട്ടിന്റെ ആത്മാവ് എന്നുതന്നെ പേരായ തന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും രചിച്ചത്.[6] അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി ഇരുട്ടിന്റെ ആത്മാവ് വിലയിരുത്തപ്പെടുന്നു.[7]

അഭിനയിച്ചവർ

കഥാതന്തു

സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുന്ന ഭ്രാന്തൻ വേലയുധന്റെ കഥയാണ് ചിത്രം പറയുന്നത്.[8]

പുരസ്കാരം

  • മികച്ച സാമൂഹ്യക്ഷേമചിത്രത്തിനുള്ള ആദ്യത്തെ ദേശീയപുരസ്കാരം (1967)[9]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.