Remove ads
കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ From Wikipedia, the free encyclopedia
മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട്. നിരവധി വർഷങ്ങൾ മുസ്ലിം ലീഗിന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു. മഞ്ചേരി,പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ചു.[1][2] 2005 ൽ മരണമടഞ്ഞു.[3] മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു. കച്ചി മേമൻ വിഭാഗത്തിൽ പെടുന്ന ആളാണ് സുലൈമാൻ സേട്ട്.
1922 നവംബർ 3 ന് മൈസൂരിൽ നിന്ന് ബംഗ്ലുരുവിൽ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാൻ. മാതാവ് സൈനബ് ബായ്. സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്.[4] സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് മൈസൂരിലേയും കോലാറിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു. സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് തന്റെ ഉദ്യോഗം രാജിവെച്ചു. കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലെ മർയം ബായിയാണ് സേട്ടുവിന്റെ പത്നി. ഇവർക്ക് അഞ്ചുമക്കളുണ്ട്.
2005 ഏപ്രിൽ 27 ന് അദ്ദേഹം മരണപ്പെട്ടു.. അദ്ദേഹം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന പ്രസ്ഥാനം ഇപ്പോൾ എൽ ഡി എഫ് ഘടക കക്ഷിയായി പ്രവർത്തിച്ചു വരുന്നു
തിരഞ്ഞെടുപ്പ് (വർഷം) | ഫലം | വോട്ടിങ് ശതമാനം | രാഷ്ട്രീയപാർട്ടി | ലോകസഭാ മണ്ഡലം |
---|---|---|---|---|
1991 | Won | 53.08 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | പൊന്നാനി ലോക്സഭാ നിയോജകമണ്ഡലം |
1989 | Won | 49.84 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | മഞ്ചേരി ലോക്സഭാ നിയോജകമണ്ഡലം |
1984 | Won | 50.90 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | മഞ്ചേരി ലോക്സഭാ നിയോജകമണ്ഡലം |
1980 | Won | 53.61 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | മഞ്ചേരി ലോക്സഭാ നിയോജകമണ്ഡലം |
1977 | Won | 61.27 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | മഞ്ചേരി ലോക്സഭാ നിയോജകമണ്ഡലം |
1971 | Won | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | കോഴിക്കോട് ലോക്സഭാ നിയോജകമണ്ഡലം | |
1967 | Won | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | കോഴിക്കോട് ലോക്സഭാ നിയോജകമണ്ഡലം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.