ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഇന്ദ്രജ തെലുഗു, മലയാളം സിനിമകളിലെ അഭിനയത്തിന് പേരുകേട്ട ഒരു ഇന്ത്യൻ അഭിനേത്രിയാണ്. ടെലിവിഷൻ ഷോകൾക്ക് പുറമേ കുറച്ച് തമിഴ്, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. [2][3]
ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്.[4][5] രാജാത്തി എന്നാണ് യഥാർത്ഥനാമം. മൂന്ന് സഹോദരിമാരിൽ മൂത്തവളായ അവർ ഒരു കർണാടക സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്.[6] സ്കൂൾ കാലഘട്ടത്തിൽ സംഗീത, നാടക മത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. പരിശീലനം സിദ്ധിച്ച ശാസ്ത്രീയ ഗായികയും നർത്തകിയുമായ ഇന്ദ്രജ മാധവപെഡ്ഡി മൂർത്തി എന്ന കലാകാരനിൽ നിന്നും കുച്ചിപ്പുടി നൃത്തരൂപം പഠിച്ചു.[2] സിനിമയിൽ സജീവമകുന്നതിന് മുമ്പ് അവർ പത്രപ്രവർത്തകയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു.[7][8]
രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജയെ ആദ്യമായി സിനിമയിലേക്ക് വരുന്നത്. നായികയായി അവരുടെ ആദ്യ ചിത്രമായ ജന്തർ മന്തറിനൊപ്പം, ആ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് 'ഇന്ദ്രജ' തന്റെ സ്റ്റേജ് നാമമായി സ്വീകരിച്ചു. പിന്നീട്, എസ്.വി. കൃഷ്ണ റെഡ്ഡിയുടെ യമലീല ഇന്ദ്രജയെ പെട്ടെന്ന് താരപദവിയിലേക്ക് നയിച്ചു. ചിത്രം ഒരു വർഷത്തിലധികം തിയ്യെറ്ററുകളിൽ പ്രദർശിപ്പിച്ചു.[2] തടയം, രാജാവിൻ പാർവയിലെ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ അവർക്ക് തമിഴ് സിനിമകളിൽ കാര്യമായി മുന്നേറാൻ കഴിഞ്ഞില്ല.[2]
മോഹൻലാലിനൊപ്പം ഉസ്താദ്, സുരേഷ് ഗോപിയ്ക്കൊപ്പം എഫ്ഐആർ, മമ്മൂട്ടിയ്ക്കൊപ്പം ക്രോണിക് ബാച്ചിലർ, ജയറാമിനൊപ്പം മയിലാട്ടം, കലാഭവൻ മണിയ്ക്കൊപ്പം ബെൻ ജോൺസൺ എന്നിങ്ങനെ നിരവധി വിജയകരമായ മലയാള സിനിമകളിൽ അവർ നായികാ വേഷങ്ങൾ ചെയ്തു. ഇവയെല്ലാം അവരുടെ ഏറ്റവും ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ചിലതാണ്. വിവാഹശേഷം ഒരു ഇടവേളയ്ക്ക് ശേഷം നിരവധി തെലുഗു സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി.
നടനും വ്യവസായിയുമായ മുഹമ്മദ് അബ്സാറിനെയാണ് ഇന്ദ്രജ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. [9]
Year | Title | Role | Notes |
---|---|---|---|
1999 | ദി ഗോഡ്മാൻ | മുംതാസ് | |
1999 | ഇൻഡിപെൻഡൻസ് | സിന്ധു | |
1999 | എഫ്.ഐ.ആർ | ലൈല | |
1999 | ഉസ്താദ് | ക്ഷമ | |
2000 | ശ്രദ്ധ | ശ്രദ്ധ | |
2001 | ഉന്നതങ്ങളിൽ | ഹെലെൻ | |
2002 | കൃഷ്ണാ ഗോപാൽകൃഷ്ണാ | ഭാമ | |
2003 | ചേരി | അരുന്ധതി | |
2003 | അച്ചന്റെ കൊചുമോൾ | ഡെയ്സി | |
2003 | ക്രോണിക് ബാച്ച്ലർ | ഭവാനി രാജശേഖരൻ | |
2003 | വാർ ആൻഡ് ലൗ | ക്യാപ്റ്റൻ ഹേമ വർമ്മ | |
2003 | റിലാക്സ് | ചിത്ര | |
2004 | താളമേളം | അമ്മുക്കുട്ടി | |
2004 | അഗ്നിനക്ഷത്രം | അമ്മു | |
2004 | മയിലാട്ടം | മീനാക്ഷി | |
2005 | ബെൻ ജോൺസൺ | ഗൗരി | |
2006 | ഹൈവേ പോലീസ് | രഞ്ജിനി | |
2006 | നരകാസുരൻ | നീന വിശ്വനാഥൻ | |
2007 | ഇന്ദ്രജിത്ത് | ഷാഹിന | |
2021 | 12സി | ആശ പൈ | ചിത്രീകരണം പുരോഗമിക്കുന്നു |
Show | Language | Channel | Notes |
---|---|---|---|
JB ജങ്ക്ഷൻ | മലയാളം | കൈരളി ടി.വി. | അതിഥി |
കോമഡി സൂപ്പർ നൈറ്റ് | മലയാളം | ഫ്ളവേഴ്സ് ടെലിവിഷൻ | അതിഥി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.