Remove ads
From Wikipedia, the free encyclopedia
മലയാളത്തിലെ ആദ്യത്തെ വാർത്താധിഷ്ഠിത ടെലിവിഷൻ ചാനലാണ് ഇന്ത്യാവിഷൻ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ചാനൽ മലയാള ദൃശ്യമാദ്ധ്യമരംഗത്ത് വാർത്താപ്രക്ഷേപണരീതിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. വാർത്തകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കുമായിരുന്നു ഇതിൽ പ്രാധാന്യം. 2003-ലാണ് ഈ ചാനൽ ആരംഭിച്ചത്.തൊഴിലാളി തർക്കവും, സാമ്പത്തിക പ്രതിസന്ധിയും മൂലം 2015 മാർച്ച് 31-ന് പ്രവർത്തനം അവസാനിപ്പിച്ചു.
ഇന്ത്യവിഷൻ | |
---|---|
ആരംഭം | ജൂലൈ 14, 2003 |
നിർത്തിയത് | 31 March, 2015 |
Network | TV9 നെറ്റ്വർക്ക് |
ഉടമ | Indiavision Satellite Communications |
മുദ്രാവാക്യം | The 24 hours news channel |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, മിഡിൽ ഈസ്റ്റ്t |
മുഖ്യകാര്യാലയം | കൊച്ചി, കേരളം ഇന്ത്യ |
Sister channel(s) | TV9 Bharatvarsh TV9 (Telugu) TV9 Kannada TV9 Gujarati |
വെബ്സൈറ്റ് | indiavisiontv |
ഇന്ത്യാവിഷന്റെ മുഴുസമയ വിനോദചാനലായിരുന്നിത്. യാത്ര, ലൈഫ് സ്റ്റൈൽ, ഫാഷൻ, സോഷ്യൽ നെറ്റ് വർക്ക്, സംഗീതം, സിനിമ, യെസ് ക്ളാസിക്സ്, ജിപ്സി, മ്യൂസിക് കഫേ, യെസ്റ്റർഡേ, ഗുഡ് ഫുഡ് മുതലായ അനേകം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.[2]
എറണാകുളം നഗരത്തിലെ പാലാരിവട്ടത്ത് ദേശീയപാത - 47 ന് സമീപമാണ് ചാനലിന്റെ ആസ്ഥാനം.
മാനേജ്മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യാവിഷൻ ചാനലിലെ എഡിറ്റോറിയൽ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് 2014 മാർച്ച് 13-ന് ചാനൽ (താൽകാലികമായി) സംപ്രേഷണം നിലച്ചു. തുടർന്ന് തത്സമയ സംപ്രേഷണം നിലച്ചതോടെ നേരത്തെ റെക്കോഡ് ചെയ്ത വാർത്തകളാണ് സംപ്രഷണം ചെയ്തിരുന്നത്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.