ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
ഇടമലക്കുടി
ഇടമലക്കുടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | നെന്മണൽക്കുടി, മീൻകുത്തിക്കുടി, കീഴ്പ്പത്താംകുടി, മുളകുതറകുടി, ഷെഡ്ഡുകുടി, തേൻപ്പാറക്കുടി, നൂറടിക്കുടി, പരപ്പയാർക്കുടി, വടക്കേ ഇടലിപ്പാറക്കുടി, ആണ്ടവൻകുടി, തെക്കേ ഇടലിപ്പാറക്കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി |
ജനസംഖ്യ | |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ | |
തപാൽ | • |
LGD | • 276898 |
LSG | • G060209 |
SEC | • G06014 |
കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. 2010 നവംബർ 1 നാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 32 കിലോമീറ്റർ വടക്ക്ഭാഗത്തായി ഘോരവനത്തിലാണ് ഈ ഗിരിവർഗമേഖല സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് രൂപീകൃതമാകുന്നതിനുമുന്പ് ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ 13-ആം വാർഡായിരുന്നു.
മൂന്നാറിൽനിന്നും ഇരവികുളം ദേശീയപാർക്കിലൂടെ പെട്ടിമുടിവഴി ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് ജീപ്പുറോഡ് നിലവിലുണ്ട്. പെട്ടിമുടിക്കുസമീപമുള്ള പുല്ലുമേട് നിന്നും ഇഡ്ഡലിപ്പാറക്കുടിവരെയുള്ള കോൺക്രീറ്റ് റോഡിൻറെ പണികൾ നടന്നുവരികയാണ്.കുടിനിവാസികൾ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ കാൽനടയായാണ് ഇപ്പോഴും പെട്ടിമുടിക്ക് യാത്രചെയ്യുന്നത്.നിബിഢവനത്തിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നതെന്നതിനാൽ യാത്രക്കിടയിൽ വന്യമൃഗങ്ങളെ വഴിയിൽ കാണുന്നതിനുള്ള സാധ്യതയുണ്ട്. മൂന്നാർ വനം ഡിവിഷന്റെ കീഴിൽവരുന്ന ആനമുടി വനം റിസർവ്വ്,ഇടമലയാർ വനം റിസർവ്വ്, മാങ്കുളം വനം ഡിവിഷൻ എന്നീ വനമേഖലകളിലായിട്ടാണ് ഇടമലക്കുടി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം,ഗവ.ട്രൈബൽ എൽ.പി.സ്‌കൂൾ, ഫോറസ്റ്റ് ഓഫീസ് എന്നീസർക്കാർ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ദേശീയപാർക്കിലൂടെയും സംരക്ഷിത വനമേഖലയിലൂടെയും യാത്രചെയ്യേണ്ടതുള്ളതിനാൽ പൊതുജനങ്ങൾക്ക് അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ആദിവാസി വർഗത്തിൽപ്പെട്ട മുതുവാൻ ഗിരിവർഗക്കാരാണ് ഇവിടെയുള്ളത്. വനത്തിൽ ചിതറിയുള്ള 38 കോളനികളിലായി ഇവർ താമസിക്കുന്നു. ആകെ 13 വാർഡുകൾ. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് വീടുകൾ 656 , വോട്ടുള്ളവർ 1412 . ഇതിൽ പുരുഷന്മാർ 731 , സ്ത്രീകൾ 681 സാക്ഷരത 20 % മാത്രം. റോഡ്, വൈദ്യുതി, ടെലിഫോൺ എന്നിവ എത്തിയിട്ടില്ല. ചില മലഞ്ചരുവുകളിൽ നിന്ന് തമിഴ് നാട്ടിലെ മൊബൈൽ ടവ്വർ വഴി പുറം ലോകവുമായി ബന്ധപ്പെടാം. എല്ലാ സാധനങ്ങളും തലച്ചുമട് ആയിട്ടാണ് അവിടെ എത്തിക്കുന്നത്. അടുത്തിടെയായി ചിലതിനൊക്കെ ചുമട്ടു കൂലി സർക്കാരാണ് വഹിക്കുന്നത്.
പി.കെ. ജയലക്ഷ്മിയാണ് ഇവിടം സന്ദർശിച്ച കേരളത്തിലെ ആദ്യ മന്ത്രി.[അവലംബം ആവശ്യമാണ്]
സൊസൈറ്റികുടിയിൽ പ്രവർത്തിക്കുന്ന ഗവ.ട്രൈബൽ എൽ.പി.സ്‌കൂളാണ് കുടികളിലെ ഏക വിദ്യാലയം. നാലാംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. തുടർന്ന് ഇവിടുത്തെ കുട്ടികൾ മൂന്നാർ, മറയൂർ മേഖലകളിലെ സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ച് വിദ്യ അഭ്യസിക്കുന്നു.
പുതിയ പഞ്ചായത്ത് ആപ്പീസ് താൽക്കാലികമായി കമ്മ്യൂണിറ്റി ഹാളിൽ ആണ് പ്രവർത്തിക്കുന്നത്. 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ താഴെപറയുന്നവർ വിജയിച്ചു
1 മോഹൻ ദാസ് വൈസ് പ്രസിഡന്റ് INC 2 സരസ്വതി INC 3 സീതാദേവി INC 4 ഈശ്വരി പ്രസിഡന്റ് INC 5 ചന്ദ്രിക സിപിഐ എം 6 രാമനാഥൻ INC 7 ചടയാണ്ടി സി.പി.ഐ 8 ശിവമണി INC 9 ചിന്താമണി ബിജെപി 10 രവികുമാർ ബിജെപി 11 നിമലാവതി കണ്ണൻ ബിജെപി 12 സെൽവരാജ് ബിജെപി 13 ഷൺമുഖം ബിജെപി
നാല്പത്തിഅഞ്ചു വയസ്സിനു താഴെ ഉള്ളവരെ മാത്രമാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചത്. അവർക്കെല്ലാവർക്കും , പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉറക്ക സഞ്ചിയും മറ്റും നൽകിയാണ് ഇടമലക്കുടിയിലെക്ക് അയച്ചത്. വോട്ടെടുപ്പിനിടെ , കാട്ടാനക്കൂട്ടം ഇറങ്ങിയെങ്കിലും പോളിങ്ങിനെ ബാധിച്ചില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.