From Wikipedia, the free encyclopedia
മഞ്ഞുകട്ടകൾ കൊണ്ട് ഇന്യൂയിറ്റ് വർഗ്ഗക്കാർ നിർമ്മിക്കുന്ന വീടുകളാണ് ഇഗ്ലൂ എന്നറിയപ്പെടുന്നത്[1]. ഇന്യൂയിറ്റ് ഭാഷയിൽ ഇഗ്ലൂ എന്ന വാക്കിന് അർത്ഥം മഞ്ഞുവീട് എന്നുമാത്രമല്ല. മരം കൊണ്ടോ മറ്റുവസ്തുക്കൾ കൊണ്ടോ നിർമ്മിക്കുന്ന വീടുകൾക്കും ടെന്റുകൾക്കും ഇതേ പേരു തന്നെയാണ്. എന്നാൽ ഈ സമൂഹത്തിനു പുറത്ത് ഇഗ്ലൂ എന്ന വാക്കു കൊണ്ടു ഉദ്ദേശിക്കുന്നത് ഉറച്ച മഞ്ഞുകട്ടകൾ കൊണ്ടുണ്ടാക്കിയ ഡോം ആകൃതിയിലുള്ള വീടാണ്.
ഇഗ്ലൂ പ്രധാനമായും ഇന്യൂയിറ്റ് വർഗ്ഗക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും കാനഡയിലെ മധ്യ ആർട്ടിക്ക് പ്രദേശത്തും ഗ്രീൻലാന്റിലെ തുലെ പ്രദേശത്തെയും ജനങ്ങളാണു ഇത്തരം വീടുകൾ സാധാരണ നിർമ്മിക്കുന്നത്. മഞ്ഞിനിടയിൽ കുടുങ്ങിയിരിക്കുന്ന വായു ഒരു കുചാലകമായി പ്രവർത്തിക്കുന്നതിനാലാണ് കൂടിയ തണുപ്പിൽ നിന്നും രക്ഷനേടാനായി ഇവർ ഇത്തരം വീടുകളെ ആശ്രയിക്കുന്നത്. പുറത്തെ താപനില -40 ഡിഗ്രി സെന്റീഗ്രേഡ് ആയിരിക്കുമ്പോഴും ശരീര ഊഷ്മാവു കൊണ്ടു മാത്രം ഇഗ്ലൂവിനുള്ളിലെ താപനില -7 മുതൽ +16 ഡിഗ്രി സെന്റീഗ്രേഡു വരെയുള്ള അളവിൽ നിയന്ത്രിക്കാൻ സാധിക്കുന്നു.
Seamless Wikipedia browsing. On steroids.