Remove ads
From Wikipedia, the free encyclopedia
ആർഎൻഎ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡിഎൻഎക്ക് പകരം ആർഎൻഎയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി.ആർഎൻഎ (tRNA) , എംആർഎൻഎ (mRNA), ആർആർഎൻഎ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്. ജനിതകപരമായി സവിശേഷ പ്രാധാന്യമുള്ള തന്മാത്രകളാണിവ. ജീവപരിണാമത്തിലെ ആർഎൻഎയാണ് ജൈവലോകത്തിലെ പ്രഥമ ജനിതകതന്മാത്ര എന്ന സങ്കൽപം (RNA World) ഈ തൻമാത്രയുടെ അദ്വിതീയതയെ സൂചിപ്പിക്കുന്നു[1].
ഡിഎൻഎ.യെ അപേക്ഷിച്ച് ആർഎൻഎ.ക്ക് ഇരട്ട ഗോവണിരൂപമില്ല. ഇവയുടെ ഘടനയിൽ ഒറ്റ ഇഴ മാത്രമേ ഉള്ളൂ. അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊള്ളാൻ ഇതുവഴി ആർഎൻഏയ്ക്ക് കഴിയുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.