മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഗജരാജ ഫിലിംസിന്റെ ബാനറിൽ ബാലചന്ദ്രമേനോൻ 1984ൽ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ചെയ്ത് പ്രുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ആരാന്റെ മുല്ല കൊച്ചുമുല്ല. ബാലചന്ദ്രമേനോൻ,ശങ്കർ,r>രോഹിണി ,ശ്രീവിദ്യ,ലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ജോൺസൺ സംഗീതം ആലപ്പി രംഗനാഥ് എന്നിവർ നിർവ്വഹിച്ചു. [1][2][3] ഈ സിനിമയിൽ നാത്തൂന്മാരായി ശ്രീവിദ്യയും ലക്ഷ്മിയും അവതരിപ്പിച്ച റോളുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു.
ആരാന്റെ മുല്ല കൊച്ചു മുല്ല | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | ഗജരാജ ഫിലിംസ് |
രചന | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | ബാലചന്ദ്രമേനോൻ ശങ്കർ രോഹിണി ശ്രീവിദ്യ ലക്ഷ്മി (നടി) |
സംഗീതം | ആലപ്പി രംഗനാഥ് |
പശ്ചാത്തലസംഗീതം | ജോൺസൺ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ.പി. ഹരിഹരപുത്രൻ |
വിതരണം | സെൻട്രൽ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
സമയദൈർഘ്യം | 125 minutes |
കിങ്ങിണിക്കര ഗ്രാമത്തിൽ ബാങ്ക്മാനേജറായി പുതുതായി എത്തുന്ന ഓമനക്കുട്ടൻ (ശങ്കർ) നാട്ടുകാർക്കിടയിൽ കിടന്നു നട്ടം തിരിയുന്നു. നാത്തൂന്മാരായ മഹേശ്വരിയമ്മയും(ലക്ഷ്മി ) തങ്കമണികുഞ്ഞമ്മയും(ശ്രീവിദ്യ) തങ്ങളുടെ മകളുടെ ഭാവി വരനായി അയാളെ തീരുമാനിക്കുന്നു. ബാങ്കിൽ നിന്നും ലോൺ എടുത്ത് പലരും മറ്റ് പല ബിസിനസ്സുകളും നടത്തുന്നു. അവസാനം ഗതികെട്ട് ഒളിച്ചോടിയ ഓമനക്കുട്ടന്റെ സഹായത്തിന് അനാഥൻ (ബാലചന്ദ്രമേനോൻ) എത്തുന്നു. അയാൾ ഈ കുരുക്കുകൾ ഓരോന്നായി അഴിക്കുന്നു.
ക്ര.നം. | താരം | കഥാപാത്രം |
---|---|---|
1 | ബാലചന്ദ്രമേനോൻ | പ്രഭാകരൻ/അനാഥൻ |
2 | ശ്രീവിദ്യ | തങ്കമണിക്കുഞ്ഞമ്മ |
3 | ലക്ഷ്മി | മഹേശ്വരിയമ്മ |
4 | ശങ്കർ | ഓമനക്കുട്ടൻ (ബാങ്ക് മാനേജർ) |
5 | സബിത ആനന്ദ് | കവിത |
6 | വേണു നാഗവള്ളി | എക്കൗണ്ടന്റ് ജോയ് |
7 | ലിസി | മഞ്ജു |
8 | രോഹിണി | രോഹിണി |
9 | ശങ്കരാടി | പഴയ മാനേജർ |
10 | സുകുമാരി | ഓമനക്കുട്ടന്റെ അമ്മ |
11 | ടി.പി. മാധവൻ | ഓമനക്കുട്ടന്റെ അച്ഛൻ |
12 | എം.ജി. സോമൻ | പ്രസിഡണ്ട് |
13 | തിലകൻ | ഭാർഗ്ഗവൻ പിള്ള (മെമ്പർ) |
14 | പി.കെ. എബ്രഹാം | വികാരിഅച്ചൻ |
15 | മണിയൻപിള്ള രാജു | രാജപ്പൻ |
ആലപി രംഗനാഥ് ആണ് മധു ആലപ്പുഴയുടെ വരികൾ ചിട്ടപ്പെടുത്തിയത്
ക്ര.നം. | പാട്ട് | പാട്ടുകാർ |
---|---|---|
1 | കാട്ടിൽ കൊടും കാട്ടിൽ | കെ. ജെ. യേശുദാസ് ,കെ.എസ്. ചിത്ര |
2 | ശാലീന സൗന്ദര്യമേ | കെ. ജെ. യേശുദാസ് സംഘവും |
3 | പൊന്താമരകൽ പൂത്തുലയും | കെ. ജെ. യേശുദാസ് ,കെ.എസ്. ചിത്ര |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.