From Wikipedia, the free encyclopedia
മൈക്രോബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ഒരു വ്യവസായിയും, ശാസ്ത്രജ്ഞനുമായിരുന്നു ആന്റണി വാൻ ല്യൂവെൻഹോക്ക്(Antonie van Leeuwenhoek) (ഒക്ടോബർ 24, 1632 – ഓഗസ്റ്റ് 26, 1723. നെതർലാന്റിലെ ഡെൽഫ്റ്റ് സ്വദേശിയായ ഇദ്ദേഹം ആദ്യത്തെ മൈക്രോബയോളജിസ്റ്റായി അറിയപ്പെടുന്നു. മൈക്രോസ്കോപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിലും, മൈക്രോബയോളജി എന്ന ശാസ്ത്രശാഖ വികസിപ്പിക്കുന്നതിലും നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്.
ആന്റൺ വാൻ ലീവാൻഹോക്ക് | |
---|---|
ജനനം | ഡെൽഫ്റ്റ്, നെതർലാൻഡ്സ് | ഒക്ടോബർ 24, 1632
മരണം | ഓഗസ്റ്റ് 26, 1723 90) ഡെൽഫ്റ്റ്, നെതർലാൻഡ്സ് | (പ്രായം
ദേശീയത | ഡച്ച് |
അറിയപ്പെടുന്നത് | പ്രോട്ടോസോവയുടെ കണ്ടുപിടിത്തം അരുണരക്താണുവിനെ കുറിച്ചുള്ള ആദ്യ വിവരണം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Microscopist |
ഒപ്പ് | |
ഒരു ഡച്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റൺ വാൻ ലീവാൻഹോക്ക്.(ഒക്ടോബർ 24, 1632 – ഓഗസ്റ്റ് 26, 1723) ലോകത്തിലെ ആദ്യ മൈക്രോബയോളജിസ്റ്റ് ലീവാൻഹോക്കാണെന്ന് കരുതപ്പെയുന്നു. സൂക്ഷ്മദർശിനിയിൽ അദ്ദേഹം നടത്തിയ മെച്ചപ്പെടുത്തലുകളും മൈക്രോബയോളജിക്ക് നല്കിയ സംഭാവനകളുമാണ് ലീവാൻഹോക്കിനെ പ്രശസ്തനാക്കിയത്. 'മൈക്രോബയോളജിയുടെ പിതാവ്' എന്ന് ലീവാൻഹോക്ക് അറിയപ്പെടുന്നു. താൻ നിർമ്മിച്ച സൂക്ഷ്മദർശിനികൾ ഉപയോഗിച്ച് ലീവാൻഹോക്ക് മറ്റൂ പല കണ്ടുപിടിത്തലും നടത്തി. ഏകകോശജീവികളുടെ സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തി അവയെ കുറിച്ച് ആദ്യമായി ഒരു വിവരണം തയ്യാറാക്കിയത് ലീവാൻഹോക്കാണ്. 'ആനിമാക്യൂൾസ്' എന്നാണ് ഇവയെ ലീവാൻഹോക്ക് വിശേഷിപ്പിച്ചത്. സൂക്ഷ്മദർശിനിയിലൂടെ പേശീനാരുകളും ബാക്ടീരിയയും കാപ്പില്ലറികളിലെയും ചെറിയ രക്തക്കുഴലുകളിലേയും രക്തോട്ടവും ആദ്യമായി നിരീക്ഷിച്ച് വിവരണങ്ങൾ നല്കിയതും ലീവാൻഹോക്കാണ്. അനേകം കത്തുകളെഴുതിയിരുന്നു എങ്കിലും ലീവാൻഹോക്ക് പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല.
ശക്തിയേറിയ ലെൻസുകൾ നിർമ്മിച്ച് ലീവാൻഹോക്ക് അവ സൂക്ഷ്മദർശിനികളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചു. ഈ സമയത്താണ് ഡച്ച് വൈദ്യനായിരുന്ന റെനീയർ ഡി ഗ്രാഫ് മുഖേന ലണ്ടനിലെ റോയൽ സൊസൈറ്റിയുമായി ലീവാൻഹോക്ക് ബന്ധപ്പെടുന്നത്. ലീവൻഹോക്ക് തന്റെ കണ്ടുപിടിത്തങ്ങളുടെ വിവരണത്തിന്റെ പകർപ്പുകൾ റോയൽ സൊസൈറ്റീക്ക് അയച്ചുകൊടുക്കാൻ തുടങ്ങി. 1673ൽ റോയൽ സൊസൈറ്റീയുടെ മുഖപത്രമായ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസിൽ ലീവാൻഹോക്കിന്റെ കണ്ടുപിടിത്തങ്ങൾ അച്ചടിച്ചുവന്നു. ഈച്ചയുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ലീവാൻഹോക്കും റോയൽ സൊസൈറ്റിയും തമ്മിലുള്ള ബന്ധത്തിന് പിന്നീട് കോട്ടം തട്ടി. 1676ൽ ലീവാൻഹോക്ക് റോയൽ സൊസൈറ്റിക്ക് അയച്ചുകൊടുത്ത ഏകകോശജീവികളെക്കുറിച്ചുള്ള വിവരണത്തിന്റെ ആധാരികത ചോദ്യം ചെയ്യപ്പെട്ടു. അന്നത്തെ ശാസ്ത്രസമൂഹത്തിന് ഏകകോശജീവികളെക്കുറിച്ച് അജ്ഞരായിരുന്നു എന്നതായിരുന്നു ലീവാൻഹോക്കിന്റെ കണ്ടുപിടിത്തങ്ങളുടെ ആധാരികത ചോദ്യം ചെയ്യപ്പെടാൻ കാരണം. പിന്നീട് ലീവാൻഹോക്കിന്റെ നിർബന്ധത്തിന് വഴങ്ങി റോയൽ സൊസൈറ്റി ഒരു ഇംഗ്ലീഷ് വികാരിയേയും ഒരു സംഘം വിദഗ്ദ്ധരെയും അയക്കാൻ തയ്യാറായി. റോയൽ സൊസൈറ്റിയുടെ വിദഗ്ദ്ധസംഘം പരിശോധിച്ച് ലീവാൻഹോക്കിന്റെ കണ്ടുപിടിത്തങ്ങൾ ശരിയാണെന്ന് കണ്ടെത്തി. 1680ൽ ലീവാന്ഹോക്കിന്റെ കണ്ടുപിടിത്തങ്ങൾ സൊസൈറ്റീ പൂർണമായും ശരിവച്ചു.
ഇതേ വർഷം ലീവാൻഹോക്കിന് റോയൽ സൊസൈറ്റിയിൽ വിശിഷ്ടാംഗത്വം ലഭിച്ചു. സൊസൈറ്റിയിൽ അംഗത്വം ലഭിച്ചതിനു ശേഷം 50 വർഷങ്ങൾക്കുള്ളിൽ അദ്ദേഹം 560 കത്തുകൾ എഴുതി. ലീവാൻഹോക്ക് ഗവേഷണം നടത്തിയിരുന്ന വിഷയങ്ങളായിരുന്നു ഈ കത്തുകളിലെ പ്രതിപാദ്യവിഷയം. ആസന്നമരണനായി കിടക്കുന്ന കാലത്തു വരെ അദ്ദേഹം സമ്പൂർണ്ണ നിരീക്ഷണക്കുറീപ്പുകൾ ലണ്ടനിലേക്ക് അയച്ചുകൊടുത്തു. അവസാനത്തെ ചില കത്തുകളിൽ തന്നെ ബാധിച്ച രോഗത്തെക്കുറിച്ചുള്ള വിവരണവും ലീവാൻഹോക്ക് നൽകിയിരുന്നു. അപൂർവങ്ങളിലപൂർവമായ ഒരു രോഗമായിരുന്നു ലീവാൻഹോക്കിനെ ബാധിച്ചിരുന്നത്. ഉദരോദരഭിത്തിയുടെ നിയന്ത്രണം വിട്ടുള്ള ചലനങ്ങൾക്കിടയാക്കിയിരുന്ന ഈ രോഗം ഇന്ന് വാൻ ലീവാൻഹോക്ക് രോഗം എന്നും അറിയപ്പെടുന്നു. [1] 1923 ഓഗസ്റ്റ് 26ന് തന്റെ 90ആമത്തെ വയസ്സിൽ ലീവാൻഹോക്ക് അന്തരിച്ചു. നാലു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തെ ഡെൽഫ്റ്റിലെ ഓട് കെർക്കിൽ സംസ്ക്കരിച്ചു.
ഏതാണ്ട് 500 തരം ഭൂതക്കണ്ണാടികൾ ലീവൻഹോക്ക് കണ്ടുപിടിച്ചിട്ടുണ്ട്. 250 തരം സൂക്ഷ്മദർശിനികളും ലീവാൻഹോക്ക് നിർമിച്ചു, ഇതിൽ 9 എണ്ണം മാത്രമാണ് ഇന്ന് നശിക്കാതെ നിൽക്കുന്നത്. ലീവൻഹോക്കിന്റെ സൂക്ഷ്മദർശിനികൾ ഉപയോഗിച്ച് ഒരു വസ്തുവിനെ ഏതാണ്ട് 500 മടങ്ങ് വലുതായി കാണാൻ സാധിച്ചിരുന്നു. വളരെ ഉയർന്ന നിലവാരത്തിലുള്ള ശാസ്ത്ര ഗവേഷണങ്ങളാണ് ലീവാൻഹോക്ക് നടത്തിയത്. [2]
ലീവാൻഹോക്കിന്റെ പ്രധാന കണ്ടുപിടിത്തങ്ങൾ താഴെ പറയുന്നവയാണ്:
ഡച്ച് ചിത്രകാരനായിരുന്ന ജോഹാൻ വെർമിയറുടെ ഒരു സമകാലീനനായിരുന്നു ലീവാൻഹോക്ക്. 1660-കളിൽ വരയ്ക്കപ്പെട്ട വെർമിയറുടെ ദ് അസ്ട്രോണമർ, ദ് ജിയോഗ്രഫർ എന്നീ ചിത്രങ്ങൾ ലീവാൻഹോക്കിന്റേതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 1675-ൽ വെർമിയർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വിൽപ്പത്രത്തിന്റെ നടത്തിപ്പു നിർവഹിച്ചതും ലീവാൻഹോക്കാണ് എന്ന് കരുതപ്പെടുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.