ആനയിറങ്കൽ അണക്കെട്ട്
കേരളത്തിലെ ഡാം From Wikipedia, the free encyclopedia
കേരളത്തിലെ ഡാം From Wikipedia, the free encyclopedia
കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിൽ നിർമിച്ച ഒരു അണക്കെട്ടാണ് ആനയിറങ്കൽ അണക്കെട്ട്. [1] ഒരു വശം വനമേഖലയാലും മറ്റു വശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും അണക്കെട്ട് ചുറ്റപ്പെട്ടിരിക്കുന്നു. കുമളി - മൂന്നാർ പാതയ്ക്കു സമീപമാണ് അണക്കെട്ടിന്റെ സ്ഥാനം [2]. അണക്കെട്ടിൽ നിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാർ പുഴയിലൂടെ കുത്തുങ്കലിലും പൊന്മുടി അണക്കെട്ടിലും എത്തുന്നു. കുത്തുങ്കൽ, പന്നിയാർ പവർഹൗസുകളിൽ വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. [3] [4] [5] ബിയൽറാം എന്നിവിടങ്ങളിൽനിന്നും ഒഴുകിയെത്തുന്ന ചെറുതോടുകളിലെ ജലവും തമിഴ്നാട് അതിർത്തിയിലെ മലകളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ഈ അണക്കെട്ടിൽ സംഭരിക്കുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ സംഭരണി നിറഞ്ഞുകവിയാറുണ്ട്.
ആനയിറങ്കൽ അണക്കെട്ട് | |
---|---|
സ്ഥലം | ചിന്നക്കനാൽ, മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°00′35″N 77°12′25″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1965 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പന്നിയാർ |
ഉയരം | 34.13 മീ (112 അടി) |
നീളം | 261.69 മീ (859 അടി) |
സ്പിൽവേ ശേഷി | 348 M3/Sec |
റിസർവോയർ | |
Creates | ആനയിറങ്കൽ റിസർവോയർ |
ആകെ സംഭരണശേഷി | 49,840,000 ഘന മീറ്റർ (1.760×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 48,990,000 ഘന മീറ്റർ (1.730×109 cu ft) |
Power station | |
Operator(s) | KSEB |
Commission date | 1964 |
Turbines | 2 x 16.2 Megawatt (Francis-type) |
Installed capacity | 32.4 MW |
Annual generation | 158 MU |
പന്നിയാർ പവർ ഹൗസ് |
മതികെട്ടാൻ ചോല ദേശീയോദ്യാനം [6] ഇതിനടുത്താണ്.
വെള്ളത്തൂവലിൽ മുതിരപ്പുഴയ്ക്ക് ഇടതുവശം കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തു ഉള്ള പന്നിയാർ പവർ ഹൗസിൽ 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .1964 ജനുവരി 26-ന് കെ.എസ്.ഇ.ബി.യുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു. വാർഷിക ഉൽപ്പാദനം 158 MU ആണ്. 2003-ൽ പദ്ധതി നവീകരിച്ചു 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ഉയർത്തി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.