അസ്മാ ഖാൻ

From Wikipedia, the free encyclopedia

അസ്മാ ഖാൻ

ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് പാചക വിദഗ്ദയാണ് അസ്മാ ഖാൻ (ജനനം: ജൂലൈ 1969). പാചക രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഇവർ ലണ്ടൻ കോവന്റ് ഗാർഡനിലെ ഡാർജിലിങ് എക്സ്പ്രെസ്സ് റെസ്റ്റോറന്റ് ഉടമ കൂടിയാണ്. ഷെഫ്സ് ടേബിൾ സീരീസിൽ പങ്കെടുത്തിരുന്നു. 2019 ജൂണിൽ ബിസിനസ് ഇൻസൈഡർ അവരുടെ 100 കൂളെസ്റ്റ് പീപ്പിൾ ഇൻ ഫുഡ് ആൻഡ് ഡ്രിങ്ക്സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അസ്മാ ഖാന് സമ്മാനിച്ചു. അസ്മാസ് ഇന്ത്യൻ കിച്ചൻ എന്ന പാചക കൃതി ഇവരുടേതാണ്.

വസ്തുതകൾ അസ്മാ ഖാൻ, ജനനം ...
അസ്മാ ഖാൻ
Thumb
അസ്മാ ഖാൻ
ജനനംജൂലൈ 1969 (വയസ്സ് 5556)
കൽക്കത്ത, ഇന്ത്യ
അടയ്ക്കുക

ജീവിതരേഖ

1969 ജൂലൈയിൽ ജനിച്ച അസ്മാ ഖാൻ [1] [2] കൊൽക്കത്തയിലാണ് വളർന്നത്. [3] മൂത്ത സഹോദരിക്ക് [4] ശേഷം രണ്ടാമത്തെ പെൺകുട്ടിയായാണ് അസ്മാ ഖാൻ ജനിക്കുന്നത്. രണ്ടാമതും പെൺകുട്ടിയായതിൽ നിരാശപ്പെട്ട കുടുംബത്തിന്[4], പക്ഷെ മൂന്നാമതായി ഒരു ആൺകുട്ടി ജനിച്ചതോടെ സമാധാനമായി[5]. ഉത്തർപ്രദേശിൽ നിന്നുള്ള രജ്പുത് വംശജനായിരുന്നു പിതാവ്[3]. മാതാവ് പശ്ചിമബംഗാളിൽ നിന്നുള്ളവരായിരുന്നു. 1970 കളിലും 1980 കളിലും കാറ്ററിങ് ബിസിനസ് നടത്തുകയായിരുന്നു മാതാവ്[6][3]. "തന്നോടും സഹോദരങ്ങളോടും മാതാപിതാക്കൾ തുല്യമായി പെരുമാറിയിരുന്നുവെന്ന്" എന്ന് അസ്മാ ഖാൻ പറയുന്നു. പിതാവും പിതാമഹനും തൊഴിലാളികളെ ഏകോപിപ്പിക്കാൻ പ്രവർത്തിച്ചിരുന്നു എന്ന് അസ്മാ ഖാൻ പറയുന്നുണ്ട്[7]. കൽക്കത്തയിലെ വിദ്യാഭ്യാസ ശേഷം വിവാഹിതയായ അസ്മാ ഖാൻ, ഭർത്താവിനൊപ്പം 1991-ൽ കേംബ്രിഡ്ജിലേക്ക് പോയി[8]. അതോടെ താൻ ഇതുവരെ കഴിച്ചിരുന്ന വിഭവങ്ങൾ ലഭ്യമല്ലാതായി[9]. പാചകം വശമില്ലാതിരുന്ന[10] അസ്മാ ഖാൻ കേംബ്രിഡ്ജിലുണ്ടായിരുന്ന തന്റെ അമ്മായിയിൽ നിന്ന് അത് പഠിക്കാൻ തുടങ്ങി[11]. അമ്മായിയുടെ മരണശേഷം ഏതാനും മാസത്തിന് ഇന്ത്യയിലേക്ക് മടങ്ങിയ അസ്മാ ഖാൻ, മാതാവിൽ നിന്നും പാചകവിദ്യകൾ സ്വായത്തമാക്കി[9][11][12]. 1996-ൽ ലണ്ടനിലെത്തിയ അസ്മാ ഖാൻ കിങ്സ് കോളേജിൽ നിയമ പഠനം ആരംഭിച്ചു. 2012-ൽ ബ്രിട്ടീഷ് ഭരണഘടനാ നിയമത്തിൽ പിഎച്ച്ഡി നേടി[3].

കരിയർ

പിഎച്ച്ഡി നേടിയ ശേഷം, അസ്മാ ഖാൻ പന്ത്രണ്ട് വ്യക്തികൾക്കുള്ള സായാഹ്ന ഭക്ഷണം നൽകിക്കൊണ്ട് വീട്ടിൽ തന്നെ തന്റെ ആദ്യ സംരംഭം ആരംഭിച്ചു[3][11][13][7]. വിവേക് സിംഗ് ഇത്തരമൊരു ക്ലബ്ബിൽ പങ്കെടുത്ത വിവേക് സിങ് തന്റെ ദ സിന്നമൺ ക്ലബ് റെസ്റ്റോറന്റിൽ പോപ്-അപ് നടത്താനായി അസ്മാ ഖാനെ ക്ഷണിച്ചു[9]. 12 ആളുകൾക്കായി ആരംഭിച്ച സപ്പർ ക്ലബ് വികസിച്ച് 45 ആളുകളിൽ എത്തിയതോടെ 2015-ൽ വീട്ടിൽ നിന്നും സൺ ആൻഡ് 13 കാന്റൺസ് എന്ന സ്ഥലത്തേക്ക് മാറ്റുകയും ഉച്ചഭക്ഷണം കൂടി വിളമ്പാൻ ആരംഭിക്കുകയും ചെയ്തു[7][13][14][15][11][16]. ഫെയ് മാഷ്‌ലർ എന്ന പത്രപ്രവർത്തകയുടെ അവലോകനം സ്ഥാപനത്തെ കുറിച്ച് പുറത്ത് വന്നതോടെ സ്ഥാപനത്തിന്റെ ജനകീയത വർദ്ധിച്ചു[15][13][14].

Thumb
യഥാർത്ഥ ഡാർജിലിംഗ് എക്സ്പ്രസിന്റെ ഉൾവശം

ഭർത്താവിന്റെ സഹായത്തോടെ[3] സോഹോയിൽ[9] 56 ഇരിപ്പിടങ്ങളോടെ തന്റെ ഡാർജിലിങ് എക്സ്പ്രെസ്സ് എന്ന റെസ്റ്റോറന്റ് ആരംഭിച്ചു[7]. ഇന്ത്യൻ രജപുത്, ബംഗാളി ശൈലികളിലുള്ള വീട്ടുപാചകരീതികളായിരുന്നു ഇതിന്റെ സവിശേഷത[4][15]. ചെറുപ്പത്തിൽ താൻ സഞ്ചരിച്ചിരുന്ന തീവണ്ടിയുടെ പേരാണ് സ്ഥാപനത്തിനായി തീരുമാനിച്ചത്[17]. ആദ്യത്തിൽ പാർട്ട്ടൈം ജോലിക്കാരായിരുന്നു സ്ഥാപനത്തിൽ കൂടുതായി ഉണ്ടായിരുന്നത്. പതുക്കെ മറ്റു ജോലികൾ ഉപേക്ഷിച്ച് ജീവനക്കാർ മുഴുവൻ സമയവും സ്ഥാപനത്തിനായി നീക്കിവെച്ചു തുടങ്ങി[18]. തന്നെ പോലെയുള്ള രണ്ടാമത്തെ പെൺകുട്ടികൾക്ക് സ്ഥാപനത്തിലെ ജോലിക്ക് അവർ മുൻഗണന നൽകി വന്നു[8][19].

ഡാർജിലിങ് എക്സ്പ്രെസ് വലിയ ഖ്യാതി നേടി. സ്മാഷ് ഹിറ്റ് എന്നാണ് ഫുഡ് ആൻഡ് വൈൻ മാഗസിൻ ഇതിനെ വിശേഷിപ്പിച്ചത്[20]. ഒരു ഷോർട്ട് ഡോക്യുമെന്ററിയിൽ ബിബിസി അസ്മാ ഖാനെ അവതരിപ്പിച്ചിരുന്നു[9].

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.