Remove ads
From Wikipedia, the free encyclopedia
ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി) എന്ന നിസാം-ഉൾ-മുൽക് അസഫ് ജാ (ഓഗസ്റ്റ് 20, 1671 - ജൂൺ 1, 1748) ഹൈദരാബാദ് രാജ്യത്തിന്റെ സ്ഥാപകനാണ് . അസഫ് ജാ ഒന്നാമൻ എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1720 മുതൽ 1748 വരെ ഹൈദരാബാദ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അസഫ് ജാ രാജവംശത്തിന്റെ സ്ഥാപകനായും അറിയപ്പെടുന്നു.
മുഗൾ ചക്രവർത്തി ഫാറുഖ് സിയാറിന്റെ സഭയിലെ ഏറ്റവും ശക്തരായ അംഗങ്ങളിൽ ഒരാളായിരുന്നു അസഫ് ജാ. ആദ്യം അവധിലെ ഗവർണറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന് പിന്നീട് ഡെക്കാന്റെ ചുമതല നൽകി. മുഗൾ ചക്രവർത്തിക്കു കീഴിൽ ഗവർണറായിരിക്കുമ്പോൾത്തന്നെ ഡെക്കാന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നിയന്ത്രണം അസഫ് ജാ കൈയടക്കി. ഡെക്കാനിലെ ഈ സാഹചര്യവും രാജസഭയിലെ പ്രഭുക്കൾ തമ്മിലുള്ള മൽസരവും മുതലെടുത്ത് അസഫ് ജാ പ്രദേശത്തെ അധികാരം പിടിച്ചെടുത്ത് യഥാർത്ഥഭരണാധികാരിയായി മാറി[1].
ഉത്തരേന്ത്യയിൽ നിന്നും സമർത്ഥരായ സൈനികരേയും ഭരണകർത്താക്കളേയും ഹൈദരാബാദിലേക്ക് കൊണ്ടു വന്ന അസഫ് ജാ മാൻസബ്ദാറുകളെ നിയമിക്കുകയും അവർക്ക് ജഗീറുകളുടെ നിയന്ത്രണം ഏല്‍പ്പിക്കുകയും ചെയ്തു. മുഗൾ ചക്രവർത്തിയുടെ സേവകനായിരുന്നെങ്കിലും ദില്ലിയിൽ നിന്നും ഒരു നിർദ്ദേശവും സ്വീകരിക്കാതെ തികച്ചും സ്വതന്ത്രമായി അസഫ് ജാ ഭരണം നടത്തി[1].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.