From Wikipedia, the free encyclopedia
ഓക്സിജൻ അല്ലാത്ത ഒരു വാതകം ഉപയോഗിച്ച് ശ്വസിക്കുന്ന പ്രക്രിയയ്ക്കാണു അവായുശ്വസനം (Anaerobic respiration ) എന്നു പറയുന്നത്. ഇതു സൾഫേറ്റ്, നൈട്രേറ്റ് അയോണുകളോ സൾഫർ തന്നെയോ ആകാം. ഓക്സിജനിൽ നിന്നു ലഭിയ്ക്കുന്നതിലും കുറവു ഊർജ്ജമേ ഇത്തരം വാതകങ്ങൾ ഉപയോഗിച്ചു ശ്വസനം നടത്തുമ്പോൾ ലഭിയ്ക്കുന്നുള്ളൂ. അതുകൊണ്ട് അവായുശ്വസനത്തിനു ഊർജ്ജക്ഷമത താരതമ്യേന കുറവായിരിക്കും.
വിവിധജീവിവർഗ്ഗങ്ങളിൽ ശ്വസനം എന്ന പ്രക്രിയയ്ക്കു ഉപയോഗിക്കുന്ന വാതകങ്ങൾ വ്യത്യസ്തങ്ങളാകാം. യൂകാരിയോട്ടുകൾ എന്നറിയപ്പെടുന്ന ജീവികളാണ് ശ്വസനത്തിനു ഓക്സിജൻ ഉപയോഗിക്കുന്നതു. ഇത് വായുശ്വസനം (Aerobic respiration) എന്നറിയപ്പെടുന്നു. എന്നാൽ പ്രൊകാരിയോട്ടുകൾ എന്നറിയപ്പെടുന്ന ജീവികൾ ഓക്സിജൻ ലഭ്യമല്ലാത്ത അന്തരീക്ഷത്തിലും പരിസ്ഥിതിയിലുമാണു ജീവിക്കുന്നത്. ശ്വസനം എന്ന അവശ്യക്രിയയ്ക്കു അവ ഉപയോഗിക്കുന്നതു് അവിടെ ലഭ്യമായ സൾഫർ തുടങ്ങിയ മറ്റു വാതകങ്ങൾ ആയിരിക്കും.[അവലംബം ആവശ്യമാണ്]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.