From Wikipedia, the free encyclopedia
സ്വാതി തിരുനാൾ രചിച്ച് സുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണു അലർശരപരിതാപം.[1] തീവ്രപ്രണയം വിവരിക്കുന്ന രീതിയിലുള്ള വരികൾ സ്വാതിതിരുന്നാളും നർത്തകിയായ സുഗന്ധവല്ലിയും തമ്മിലുള്ള പ്രണയത്തെക്കുറിക്കുന്നുവെന്നൊരു അഭിപ്രായമുണ്ട്.[2]
അലർശരപരിതാപം ചൊൽവതിന്ന്-
അളിവേണീ പണി ബാലേ
ജലജ ബന്ധുവുമിഹ ജലധിയിലണയുന്നു
മലയമാരുതമേറ്റു മമ മനമതിതരാംബതവിവശമായി സഖി.
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയതിലുളവായോരളികുലാരവ-
മതിഹകേൾപ്പതുമധികമാധിനിദാനമയി സഖീ.
ശശിയും ചെങ്കനലായീ സമ്പ്രതി സുന-
ശരനും മേ രിപുവായീ
ശശധരനേർമുഖിസരസനോടിനിമെല്ലേ
ഭൃതതരാർത്തയതാം മമാഖിലശുചമയേകഥയാശൂ സുദതിനീ
ജലധരസദൃശശോഭനെൻകാന്തൻ ശ്രീ-
ജലജാക്ഷനബ്ജനാഭൻ
കലയതി കിമു കോപം കരുണവെടിഞ്ഞുള്ളിലമലം
ബതതാമസേനകിമിഹജവാന്മമഷാധയേപ്‌സിതം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.