അല്ലു അർജുൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
അല്ലു അർജുൻ ഒരു തെലുഗു ചലച്ചിത്ര അഭിനേതാവാണ്. 1982 ഏപ്രിൽ 08 ന് ചെന്നൈയിൽ ജനനം. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ് അല്ലു അർജുൻ. ഇപ്പോൾ കേരളത്തിൽ ധാരാളം അല്ലു അർജുൻ ഫാൻസ് ക്ലബ്ബുകൾ നിലവിലുണ്ട്. മല്ലു അർജുൻ എന്നാണ് കേരളീയര് അല്ലു അർജുനേ വിളിക്കുന്നത്.
അല്ലു അർജുൻ | |
---|---|
![]() അല്ലു അർജുൻ, 2015-ൽ ഫിലിംഫെയർ പുരസ്കാരചടങ്ങിൽ പങ്കെടുത്തപ്പോൾ | |
ജനനം | |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ബണ്ണി, മല്ലു അൎജുൻ |
തൊഴിൽ(s) | നടൻ, നിർമ്മാതാവ്, നർത്തകൻ, പിന്നണി ഗായകൻ |
സജീവ കാലം | 2001–ഇപ്പോഴും |
ജീവിതപങ്കാളി | സ്നേഹ റെഡ്ഡി (m. 2011) |
കുട്ടികൾ | 2 |
മാതാപിതാക്കൾ |
|
ബന്ധുക്കൾ |
|
ഇദ്ദേഹത്തിന് 2 ഫിലിംഫെയർ പുരസ്കാരങ്ങൾ, 1 നാഷണൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരുഗുവിലേയും വേദത്തിലേയും പ്രകടനങ്ങൾക്ക് ഒരു "CineMAA" പുരസ്കാരവും രണ്ട് "നന്ദി" പുരസ്കാരവും ലഭിച്ചിട്ടുണ്ട്.തെലുഗ് സിനിമയിലെ ആദ്യത്തെ നാഷണൽ അവാർഡ് ജേതാവും ഇദ്ദേഹമാണ്.
ജീവചരിത്രം
ജനനം, കുടുംബം
1983 ഏപ്രിൽ 08 ന് തെലുങ്കിലെ പ്രശസ്ത ചലച്ചിത്രനിർമ്മാതാവായ അല്ലു അരവിന്ദിന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ചെന്നൈയിൽ ജനനം. ഇദ്ദേഹത്തിന് ഒരു ജ്യേഷ്ഠനും (അല്ലു വെങ്കിടേഷ്) അനുജനുമുണ്ട് (അല്ലു സിരീഷ്). തെലുഗു ചലച്ചിത്ര മേഖലയിൽ വളരെയധികം സ്വാധീനമുള്ള കുടുംബത്തിലാണ് അല്ലു അർജുന്റെ ജനനം. മുത്തച്ഛൻ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവൻ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതാക്കളാണ്. അദ്ദേഹത്തിന്റെ കസിൻ (ചിരഞ്ജീവിയുടെ മകൻ) രാം ചരൺ തേജയും തെലുങ്കിലെ നടനാണ്. 2011 മാർച്ച് 6 ന് അദ്ദേഹം സ്നേഹ റെഡ്ഡിയെ വിവാഹം ചെയ്തു.[1]
വിദ്യാഭ്യാസം
ചെന്നൈയിലെ സെന്റ്. പാട്രിക് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അല്ലു അർജുൻ ഹൈദരാബാദിലെ എം. എസ്. ആർ. കോളേജിൽ നിന്നും ബി. ബി. എ. ബിരുദം നേടി.
സിനിമാജീവിതം
ആദ്യ കാല ചിത്രങ്ങൾ
വിജേത എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുന്റെ സിനിമാ പ്രവേശനം. അമ്മാവനായ ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അർജുൻ അഭിനയിച്ചിരുന്നു.
2003 - 2006
അല്ലു അർജുൻ നായകനായുള്ള ആദ്യ ചലച്ചിത്രം കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി(സിംഹകുട്ടി) ആണ്. 2003 ൽ ഇത് പുറത്തിറങ്ങി. ആദ്യ ചിത്രം തന്നെ ശരാശരി വിജയം നേടി. അതോടൊപ്പം എം. എം. കീരവാണിയുടെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.[2] അല്ലു അർജുന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ആര്യ എന്ന ചിത്രം 2004 ൽ പുറത്തിറങ്ങി. ദിൽ രാജു ആയിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ്. സുകുമാർ ആണ് ആര്യ സംവിധാനം ചെയ്തത്. ഈ ചിത്രം വളരെ വലിയൊരു വിജയം നേടി.[3] യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും യുവാക്കൾ തന്നെയാണ്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
2005 ൽ മൂന്നാമത്തെ ചിത്രമായ ബണ്ണി പുറത്തിറങ്ങി. ഇതും ഒരു വിജയമായിരുന്നു. നാലാമത്തെ ചിത്രമായ ഹാപ്പി 2006 ൽ പുറത്തിറങ്ങി. കരുണാകരനായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. ആ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ വിജയം ആയിരുന്നു കേരളത്തിൽ 160 ലും കൂടുതൽ ദിവസം ഓടിയ സിനിമ അല്ലു അർജുൻ നു കേരളത്തിൽ ഒരു വലിയ ഫാൻ ബേസ് സൃഷ്ടിച്ചു, .[4] എന്നാൽ അമേരിക്കയിലെ ഇന്ത്യൻ സിനിമാശാലകളിൽ ഈ ചിത്രം ശരാശരി വിജയം നേടി.
2007 മുതലുള്ള ചിത്രങ്ങൾ
2007 ൽ അഞ്ചാമത്തെ ചിത്രമായ ദേശമുഡുരു(ഹീറോ) പുറത്തിറങ്ങി. ആ ചിത്രം സംവിധാനം ചെയ്തത് പുരി ജഗന്നാഥ് ആയിരുന്നു. ആ ചിത്രം മികച്ച വിജയം നേടി.[5] ടോളിവുഡിലെ ആ വർഷത്തെ ആദ്യ വിജയവുമായിരുന്നു ഈ ചിത്രം.[6] പുറത്തിറങ്ങിയ ആഴ്ചയിൽ തന്നെ ഈ ചിത്രം ₹12.58 കോടി ഗ്രോസ് നേടി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവുമധികം ശേഖരിച്ച ചിത്രവുമായിരുന്നു ഇത്. അതേ വർഷം തന്നെ അമ്മാവനായ ചിരഞ്ജീവി നായകനായി അഭിനയിച്ച ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ അതിഥി താരമായി അല്ലു അർജുൻ എത്തി.
2008 മെയ് ൽ ആറാമത്തെ ചിത്രമായ പരുഗു(കൃഷ്ണ) പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയ്തത് ഭാസ്കർ ആയിരുന്നു. ഈ ചിത്രത്തിന് മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[7] ഈ പുരസ്കാരം ആദ്യമായായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്.
2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിന്റെ തുടർച്ചയായി ആര്യ 2 എന്ന പേരിൽ 2009 ൽ അദ്ദേഹത്തിന്റെ അടുത്ത ചിത്രം പുറത്തിറങ്ങി. ആര്യ സംവിധാനം ചെയ്ത സുകുമാർ തന്നെയാണ് ആര്യ 2 എന്ന ചിത്രവും സംവിധാനം ചെയ്തത്. ആദ്യ ചിത്രം പോലെ ബോക്സ് ഓഫീസിൽ ഒരു ചലനമുണ്ടാക്കാൻ ഈ ചിത്രത്തിനായില്ല. ഈ ചിത്രത്തിനും പ്രേക്ഷകരിൽ നിന്ന് മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു.
2010 ൽ ഗുണശേഖർ സംവിധാനം ചെയ്ത വരുഡു എന്ന വലിയ ബഡ്ജറ്റ് ചിത്രം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ മൂന്നാമത്തെ നിരാശയായിരുന്നു ഈ ചിത്രം. 18 കോടി രൂപ ചെലവ് ചെയ്ത് നിർമ്മിച്ച ഈ ചിത്രം ടോളിവുഡിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.
വരുഡുവിന് ശേഷം അദ്ദേഹം വേദം എന്ന ഒരു ബഹുതാര ചിത്രം ചെയ്തു. 2010 ൽ തന്നെ പുറത്തിറങ്ങിയ ആ ചിത്രം സംവിധാനം ചെയ്തത് രാധാ കൃഷ്ണ ജഗർലാമുഡി (ക്രിഷ്) ആയിരുന്നു. തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം രണ്ടാം തവണ അദ്ദേഹം ഈ ചിത്രത്തിലൂടെ നേടി. ആ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം മനോജ് കുമാർ, അനുഷ്ക മുതലായ മുൻനിരതാരങ്ങൾ അഭിനയിച്ചു. ആ ചിത്രം വളരെ നല്ല അഭിനന്ദനങ്ങൾ നേടി. ധാരാളം ചലച്ചിത്രസംബന്ധ വെബ് സൈറ്റുകളിൽ ഈ ചിത്രം 3.5 / 5 എന്ന് റേറ്റ് ചെയ്യപ്പെട്ടു. അഭിനയജീവിതത്തിലെ തന്റെ ഏറ്റവും നല്ല പ്രകടനം അല്ലു അർജുൻ ആ ചിത്രത്തിൽ നടത്തി. വേദം സാധാരണ ജനങ്ങളിൽ നിന്നും നല്ല പ്രതികരണം ഏറ്റുവാങ്ങി. നിരൂപകപ്രശംസ നേടാനും ആ ചിത്രത്തിന് കഴിഞ്ഞു.
2011 ൽ വി.വി. വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അർജുന്റെ അച്‌ഛനായ അല്ലു അരവിന്ദാണ് ചിത്രം നിർമ്മിച്ചത്. ₹40 കോടിയായിരുന്നു ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. പ്രദർശനത്തിനെത്തിയ ആദ്യ ദിനം തന്നെ ആ ചിത്രം ₹6.5 കോടി ശേഖരിച്ചു. അല്ലു അർജുന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും നല്ല ആദ്യ ദിന കളക്ഷനായിരുന്നു അത്. ത്രിവിക്രം ശ്രീനിവാസിനോടൊപ്പം ജൂലായ് ആയിരുന്നു അല്ലുവിന്റെ അടുത്ത ചിത്രം.
മാധ്യമങ്ങളിൽ
7UP ശീതളപാനീയത്തിന്റെ ആന്ധ്രാപ്രദേശിലെ ബ്രാന്റ് അംബാസിഡറായി അല്ലു അർജുൻ കരാറിലേർപ്പെട്ടു.[8]
അഭിനയിച്ച ചലച്ചിത്രങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.